twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത്തവണത്തെ ഓണത്തിന് പഴയ ഓണങ്ങളുടെ പകിട്ട് തോന്നാത്തതിന്റെ കാരണവും ഇതു തന്നെ; സത്യന്‍ അന്തിക്കാട് പറയുന്നു

    |

    സംവിധായകന്‍ സത്യന്‍ അന്തിക്കാട് സിനിമയെ കുറിച്ചും മറ്റ് താരങ്ങളെ കുറിച്ചും പറയുന്ന കാര്യങ്ങള്‍ ശ്രദ്ധേയമാവാറുണ്ട്. ഏറ്റവും പുതിയതായി ഇന്നസെന്റിനെ കുറിച്ചുള്ള പ്രേക്ഷകര്‍ അറിയാത്ത ചില രസകരമായ കാര്യങ്ങളാണ് മാതൃഭൂമി വാരന്ത്യപതിപ്പിന് നല്‍കിയ പ്രതികരണത്തിലൂടെ സംവിധായകന്‍ വ്യക്തമാക്കിയത്. ഇതേ എഴുത്ത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലും സത്യന്‍ അന്തിക്കാട് പറയുന്നുണ്ട്. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

     സത്യന്‍ അന്തിക്കാടിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

    ''മഴക്കാലത്തിന്റെ രണ്ടു ഭാവങ്ങളെ കുറിച്ച് ലോഹിതദാസ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സൂപ്പര്‍ ഹിറ്റായ ഒരു സിനിമയ്ക്ക് ശേഷം ലക്കിടിയിലെ അമരാവതി എന്ന വീടിന്റെ പൂമുഖത്ത് ചാരുകസേരയില്‍ കിടന്ന് പുറത്ത് തകര്‍ത്തു പെയ്യുന്ന മഴ കാണാന്‍ നല്ല രസമാണ്. പക്ഷേ, ഇതേ മഴ തന്നെ കുട്ടിക്കാലത്ത് ലോഹിയെ കരയിപ്പിച്ചിട്ടുണ്ടത്രേ. ഓലമേഞ്ഞ വീട് ചോര്‍ന്നൊലിക്കുമ്പോള്‍, കുടയില്ലാത്തതു കൊണ്ട് നനഞ്ഞൊലിച്ച് സ്‌കൂളിലേക്ക് ഓടേണ്ടി വരുമ്പോള്‍, ചെരുപ്പില്ലാത്ത കാലുകള്‍ ചളിവെള്ളത്തില്‍ ചവിട്ടി നടന്ന് രാത്രിയാകുമ്പോഴേക്കും വളം കടിച്ച് കാലുവേദനിക്കുമ്പോള്‍ ഈ നശിച്ച മഴക്കാലം ഒന്നു തീര്‍ന്നു കിട്ടിയെങ്കില്‍ എന്നു മോഹിച്ചിട്ടുണ്ട്. രണ്ടും മഴ തന്നെയാണ്. അനുഭവിക്കുന്നതും ഒരാള്‍ തന്നെ. ജീവിത സാഹചര്യങ്ങള്‍ക്കാണ് മാറ്റം വരുന്നത്.

      സത്യന്‍ അന്തിക്കാടിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

    ഇത്തവണത്തെ ഓണത്തിന് പഴയ ഓണങ്ങളുടെ പകിട്ട് തോന്നാത്തതിന്റെ കാരണവും ഇതു തന്നെ. മനസ്സിലും മാസ്‌ക് ധരിച്ചാണ് നമ്മള്‍ ഓണത്തിനെ വരവേറ്റത്. ഓണക്കളികളില്ല, തിയേറ്ററുകളില്‍ മത്സരിച്ചു കളിക്കുന്ന സിനിമകളില്ല. കുടുംബത്തോടൊപ്പമുള്ള സുഹൃദ് സന്ദര്‍ശനങ്ങളില്ല. കൂട്ടുകാരോടൊപ്പം തട്ടുകടയില്‍ ചെന്നിരുന്ന് ഒരു ചായ കുടിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ല. ആര്‍ക്കും ഉത്തരം പറയാനറിയാത്ത ഒരു ചോദ്യത്തിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് നമ്മള്‍. നയിക്കുന്നവര്‍ക്കുപോലും ദിശതെറ്റുന്നു. അതറിഞ്ഞിട്ടും നമുക്കവരെ പിന്‍തുടരേണ്ടി വരുന്നു. ഓണവും വിഷുവും ക്രിസ്മസും ബക്രീദുമൊക്കെ അശാന്തി നിറഞ്ഞ മനസ്സുകളെ സ്പര്‍ശിക്കാതെ കടന്നു പോകുന്നു.

     സത്യന്‍ അന്തിക്കാടിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

    ഇരിങ്ങാലക്കുടയിലെ പിണ്ടിപ്പെരുന്നാളാണ് ഓര്‍മ്മ വരുന്നത്. പെരുന്നാളടുക്കുമ്പോള്‍ ഇന്നസെന്റ് വിളിക്കും. കുടുംബത്തോടൊപ്പം ചെന്ന് പെരുന്നാള് കൂടണം. ക്രിസ്മസിനെക്കാള്‍ വലിയ ആഘോഷമാണ്. വീടാകെ ദീപങ്ങള്‍ കൊണ്ടലങ്കരിക്കും. ഗേറ്റിന്റെ ഇരുവശത്തും കുലച്ച പടുകൂറ്റന്‍ വാഴകള്‍ സ്ഥാപിക്കും. അതിഥികള്‍ക്കിരിക്കാനും ഭക്ഷണം കഴിക്കാനും മുറ്റത്ത് പന്തലൊരുക്കും. കുട്ടികളുടെ പാട്ടും ഡാന്‍സും ഇടയ്ക്ക് ഇന്നസെന്റിന്റെ തമാശ നിറഞ്ഞ ചെറുപ്രസംഗങ്ങളും -ആകെ ബഹളമയം. കര്‍ത്താവിന് അസൂയ തോന്നിയിട്ടോ എന്തോ കാന്‍സര്‍ എന്ന മാരകരോഗം ഇന്നസെന്റിനെ സന്ദര്‍ശിക്കാനെത്തി. സ്വന്തം ശരീരത്തില്‍ അതിന്റെ ആക്രമണം തുടങ്ങിയതിനു ശേഷമുള്ള ആദ്യത്തെ പിണ്ടിപ്പെരുന്നാളിനെപ്പറ്റി ഇന്നസെന്റ് തന്നെ എഴുതിയിട്ടുണ്ട്.

     സത്യന്‍ അന്തിക്കാടിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

    മനസ്സാകെ മൂടിക്കെട്ടി നില്‍ക്കുന്ന ഈ അവസ്ഥയില്‍ ആഘോഷമൊന്നും വേണ്ടെന്ന് ആലീസ് പറഞ്ഞു. ഒരാളെയും ക്ഷണിച്ചില്ല. ഒരുക്കങ്ങളൊന്നും നടത്തിയില്ല. ദീപാലങ്കാരം പോയിട്ട് വീട്ടിലുള്ള ലെറ്റുകള്‍ പോലും തെളിയിച്ചില്ല. വരാന്തയിലെ ഇരുട്ടിലിരുന്ന് പുറത്തെ റോഡിലേക്കു നോക്കുമ്പോള്‍ ആളുകള്‍ ആഹ്‌ളാദത്തോടെ ഒഴുകി നടക്കുന്നതു കാണാം. ഇന്നസെന്റ് പതുക്കെ നടന്ന് ഗേറ്റിനടുത്തു ചെന്നു നിന്നു. കഴിഞ്ഞ വര്‍ഷം വരെ താനും ഈ ആഘോഷത്തിന്റെ ഭാഗമായിരുന്നല്ലോ എന്ന് സങ്കടത്തോടെ ഓര്‍ത്തു. അപ്പോള്‍ അസുഖത്തെപ്പറ്റിയൊന്നും അറിയാത്ത ഒരു വഴിപോക്കന്‍ വിളിച്ചു ചോദിച്ചു.

    Recommended Video

    Interview with Vijay Babu and Rojin Thomas | Home Movie | Indrans | FilmiBeat Malayalam
     സത്യന്‍ അന്തിക്കാടിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം

    ''ഇന്നേെസന്റട്ടാ, നിങ്ങടെ വീട്ടിലാരെങ്കിലും മരിച്ചോ? പെരുന്നാളിന്റെ വെളിച്ചോം ബഹളോം ഒന്നും കാണുന്നില്ലല്ലോ.'' എന്തിലും ഫലിതം കാണുന്ന ഇന്നസെന്റ് പറഞ്ഞു: ''മരിച്ചിട്ടില്ല അടുത്ത കൊല്ലം മരിക്കുന്നതിന്റെ റിഹേഴ്സലാ. ഞങ്ങള് സിനിമാക്കാര് ഏത് രംഗം ഷൂട്ടു ചെയ്യുമ്പോഴും അതിനു മുമ്പ് റിഹേഴ്സലെടുക്കും.''
    തമാശ ആസ്വദിച്ച് വഴിപോക്കന്‍ പോയി. കൃത്യമായ ചികിത്സയും മരുന്നും അനുകരിക്കാനാകാത്ത ആത്മധൈര്യവും കാരണം ഇന്നസെന്റ് കാന്‍സര്‍ മുക്തനായി. വീണ്ടും തിരക്കുള്ള നടനായി. ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ച് ജയിക്കുകയും തോല്‍ക്കുകയും ചെയ്തു. ഇക്കഴിഞ്ഞ പെരുന്നാളിനും ഞാന്‍ ഇരിങ്ങാലക്കുടയിലെത്തിയിരുന്നു. പതിവിലേറെ സന്തോഷം നിറഞ്ഞ അന്തരീക്ഷം. ജൂനിയര്‍ ഇന്നസെന്റിന്റെ മിമിക്രി, പേരക്കുട്ടി അന്നമോളുടെ പാട്ട്. അവര്‍ക്കിടയില്‍ ആഹ്‌ളാദത്തോടെ ഇന്നസെന്റും ആലീസും സോണറ്റും രശ്മിയും. പഴയ ഇരുണ്ട പെരുന്നാള്‍ ദിനത്തെപ്പറ്റി ഞാന്‍ പോലും ഓര്‍ത്തില്ല.

    English summary
    Director Sathyan Anthikad Opens Up About Actor Innocent
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X