Don't Miss!
- News
ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Lifestyle
ബുദ്ധിസാമര്‍ത്ഥ്യത്താല്‍ എവിടെയും വിജയിക്കും, ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന നക്ഷത്രക്കാര്‍
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
ഓരോ സിനിമകളും വലിയ റിസ്ക് എടുത്താണ് ചെയ്യുന്നത്, കാരണം പറഞ്ഞ് സത്യന് അന്തിക്കാട്
മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് സത്യന് അന്തിക്കാട്. ഗ്രാമീണ, കുടുംബ പശ്ചാത്തലത്തിലുളള സിനിമകളാണ് സംവിധായകന്റെ കരിയറില്‍ കൂടുതലായി പുറത്തിറങ്ങിയത്. സൂപ്പര്‍ താരങ്ങളെയെും യുവതാരങ്ങളെയുമെല്ലാം നായകന്മാരാക്കി സത്യന് എന്തിക്കാട് സിനിമകള്‍ എടുത്തിരുന്നു. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും സംവിധായകന്റെ സിനിമകളെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്.
ബിക്കിനിയില്‍ തിളങ്ങി നടി ദൊനാല് ബിഷ്ട്, പുതിയ ചിത്രങ്ങള്‍ കാണാം
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം, നിവിന്‍ പോളി, ദുല്‍ഖര്‍ സല്മാന്, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങളെല്ലാം സത്യന് അന്തിക്കാട് സിനിമകളില്‍ വേഷമിട്ടിരുന്നു. അതേസമയം ഫഹദ് ഫാസില്‍ നായകനായ ഞാന്‍ പ്രകാശനാണ് സത്യന് അന്തിക്കാടിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു.

ഫഹദും ശ്രീനിവാസനും മറ്റ് താരങ്ങളുമെല്ലാം ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. ഒരിടവേളയ്ക്ക് ശേഷം സംവിധായകന്റെതായി പുറത്തിറങ്ങിയ വിജയ ചിത്രം കൂടിയായിരുന്നു ഞാന്‍ പ്രകാശന്. ഞാന്‍ പ്രകാശന് പിന്നാലെ ജയറാമിനെ നായകനാക്കി പുതിയ സിനിമ എടുക്കുവാനുളള തയ്യാറെടുപ്പുകളിലാണ് സംവിധായകന്. ഇക്കഴിഞ്ഞ വിഷു ദിനത്തിലാണ് സത്യന് അന്തിക്കാട് പുതിയ സിനിമ പ്രഖ്യാപിച്ചത്.

ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയില്‍ മീരാ ജാസ്മിനാണ് നായിക. ജയറാമും മീരയും വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന് അന്തിക്കാട് സിനിമയില്‍ എത്തുന്ന ചിത്രം കൂടിയാണിത്. അതേസമയം തന്റെ സിനിമകളുടെ വിജയരഹസ്യം ഒരഭിമുഖത്തില്‍ സത്യന് അന്തിക്കാട് തുറന്നുപറഞ്ഞിരുന്നു. മറ്റുളളവര്‍ എടുക്കുന്നതിലും വലിയ റിസ്ക്ക് എടുത്താണ് തന്റെ ഓരോ ചിത്രങ്ങളും ഒരുക്കാറുളളത് എന്ന് അദ്ദേഹം പറയുന്നു.

താന്‍ ഒരുക്കുന്ന സിനിമകള്‍ക്കായി ഉപയോഗിക്കാറുളളത് വളരെ കൊച്ചുകഥകള് ആണ്. സിനിമ വിജയിക്കണം എങ്കില്‍ സംഘടനവും മറ്റ് മസാലകളും കുറെ പാട്ടുകളും നൃത്തവും ഒകെ വേണമെന്ന് വിശ്വസിച്ചിരുന്ന കാലം തൊട്ട് അതൊന്നുമില്ലാതെ സിനിമയെടുത്ത് വിജയിപ്പിച്ച ആളാണ് താനെന്നും അങ്ങനത്തെ കൊച്ചുകഥകള് സിനിമയാക്കുന്നത് തന്നെയാണ് എറ്റവും വലിയ റിസ്ക്ക് എന്നും സത്യന് അന്തിക്കാട് പറഞ്ഞു.

അതേസമയം വേറിട്ട പ്രമേയങ്ങള്‍ പറഞ്ഞുളള സത്യന് അന്തിക്കാട് ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയറാമുമൊത്തുളള സംവിധായകന്റെ പുതിയ സിനിമയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. നിരവധി വിജയ ചിത്രങ്ങള്‍ വന്ന കൂട്ടുകെട്ടാണ് ഇവരുടെത്. ജയറാം സത്യന് അന്തിക്കാട് കൂട്ടുകെട്ടില്‍ ഇറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങള്‍, മനസിനക്കരെ, ഭാഗ്യദേവത ഉള്‍പ്പെടെയുളള സിനിമകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
-
വസ്ത്രത്തിന്റെ പേരിൽ ബന്ധുക്കളുടെ അർത്ഥം വെച്ച സംസാരങ്ങൾ; ബുർഖ ധരിക്കേണ്ടവർക്ക് അത് ധരിക്കാം; മാളവിക
-
'മമ്മൂട്ടിയെ അപ്രോച്ച് ചെയ്യാൻ ബുദ്ധിമുട്ടില്ല, ചില താരങ്ങൾ മിസ് കോൾ കണ്ടാലും തിരിച്ച് വിളിക്കില്ല'; സിബി
-
പിതാവ് ഭാര്യയെ ഉപേക്ഷിക്കാതെ രണ്ടാമതും കെട്ടി; മകനും അതിന് ശ്രമിച്ചു, സണ്ണി ഡിയോളിന്റെ പ്രണയകഥ വീണ്ടും വൈറല്‍