twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹൻലാൽ, ദിലീപ്, ജയറാം എന്നിവരുടെ ഡേറ്റ് കിട്ടിയിട്ടും പ്രയോജനപ്പെടുത്താന്‍ കഴിയാതെ പോയി

    |

    ഒരു കാലത്ത് മൾട്ടിസ്റ്റാർ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്., ഈ ചിത്രങ്ങളെല്ലാം വൻ വിജയവും നേടിയിരുന്നു. തങ്ങളുടെ പ്രിയതാരങ്ങളെ ഒരുമിച്ച് ബിഗ് സ്ക്രീനിൽ കാണുക എന്നത് പ്രേക്ഷകർക്ക് വളരെ സന്തോഷമായിരുന്നു. വലിയ സ്റ്റാർ കാസ്റ്റിംഗ് കൊണ്ട് മാത്രം വിജയം നേടിയ ചിത്രങ്ങളുണ്ട്. അത്തരത്തിൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു 'ചൈന ടൗൺ'. 2011 ൽ റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം എല്ലാ വിഭാഗം പ്രേക്ഷകരേയും സന്തോഷപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ചിത്രം വേണ്ടവിധം ചെയ്യാൻ കഴിയാഞ്ഞതില്ലുള്ള സങ്കടം പങ്കുവെച്ച് സംവിധായകൻ റാഫി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    rafi

    ചിത്രം സാമ്പത്തിക വിജയം നേടിയെങ്കിലും അത് വിചാരിച്ചത് പോലെ ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് റാഫി പറയുന്നത്.. മൂന്ന് സൂപ്പര്‍ താരങ്ങളുടെ ഡേറ്റ് ലഭിച്ചിട്ടും 'ചൈന ടൗൺ' എന്ന സിനിമ എന്ത് കൊണ്ട് മികച്ചതാക്കാന്‍ കഴിഞ്ഞില്ല എന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ് ചിത്രത്തിന്‌റെ സംവിധായകരിലൊരാൾ.

    ദിലീപ് -മോഹന്‍ലാല്‍ - ജയറാം തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ ഡേറ്റ് ബ്ലോക്ക് ചെയ്തത് ഒരു ഇംഗ്ലീഷ് സിനിമയുടെ റീമേക്ക് ചെയ്യാനായിരുന്നു ഒരുങ്ങിയത്. പക്ഷേ സിനിമയുടെ റൈറ്റ്സ് ഞങ്ങള്‍ക്ക് തരില്ല എന്ന് മനസ്സിലായാതോടെ പ്ലാന്‍ പൊളിഞ്ഞു. ഇവരുടെ മൂവരുടെയും ഡേറ്റ് കിട്ടിയിരിക്കുന്നത് കൊണ്ട് വേഗം സിനിമ ചെയ്യുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ മുന്നിലുണ്ടായിരുന്ന ഏക മാര്‍ഗ്ഗം. അത് കൊണ്ട് തന്നെ പെട്ടെന്ന് തന്നെ അതിന്റെ എഴുത്ത് ജോലികളിലേക്ക് കടന്നു. 'ചൈന ടൗൺ' സാമ്പത്തികമായി വിജയിച്ച സിനിമയാണെങ്കിലും മൂന്ന് സൂപ്പര്‍ താരങ്ങളുടെ ഡേറ്റ് കിട്ടിയിട്ടും അതൊരു മികച്ച സിനിമാനുഭവമാക്കി മാറ്റാന്‍ കഴിയാതെ പോയതില്‍ സങ്കടമുണ്ട്. റാഫി പറയുന്നു.

    Recommended Video

    നരസിംഹം ക്ലൈമാക്‌സ് ശരിക്കും ഇതായിരുന്നു | FilmiBeat Malayalam

    മോഹൻലാൽ, ജയറാം, ദീലീപ് എന്നിവരോടൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ചിത്രത്തിഎത്തിയത്. കാവ്യ മാധവൻ, പൂനം ബജ് വയും ദീപീഷയുമായിരുന്നു നായികമാര്‌, മോഹൻലാലിൻരെ നായികയായിട്ടായിരുന്നു കാവ്യ മാധാവൻ ചിത്രത്തിലെത്തിയത്. സുരാജ് വെഞ്ഞാറമ്മൂട്, ക്യാപ്റ്റൻ രാജു, ശങ്കർ, കലാഭവൻ ഹനീഫ്, ഷാനവാസ്, അജിത്, നന്ദു, അശോകൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു, മാത്തുക്കുട്ടി എന്ന ചട്ടമ്പിയെ ആണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. ത്. ഗോവയിലെ ചൈനാ ബസാറിൽ അന്യാധീനപ്പെട്ടുപോയ കാസനോവ വീണ്ടെടുക്കുന്നതിന് മാത്തുക്കുട്ടിയും (മോഹൻലാൽ), സ്‌കറിയയും (ജയറാം) ബിനോയും (ദിലീപ്) പോകുന്ന കഥയാണ് ഹാസ്യത്തിന്റെ മെമ്പൊടിയോടെ സംവിധായകൻ റാഫി മെക്കാർട്ടിൻ സിനിമ ഒരുക്കിയത്.

    Read more about: china town
    English summary
    Director Shafi About mohanlal and dileep starrer china town box-office flop
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X