For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷൂസ് ഇടാന്‍ പറ്റുന്നില്ല, ശസ്ത്രക്രിയ കഴിഞ്ഞ് തൊട്ട് അടുത്ത ദിവസം റിസബാവ അഭിനയിക്കാന്‍ വന്നു

  |

  ആരാധകരേയും സഹപ്രവർത്തകരേയും ഏറെ സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന്നു നടൻ റിസബാവയുടേത്. സെപ്റ്റബർ 13 ന് ആയിരുന്നു നടന്റെ വിയോഗം.വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു താരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കൊവിഡും സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടൻ റിസബാവയെ കുറിച്ചുള്ള ഷാജി കൈലാസിന്റെ വാക്കുകളാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ഇത് പങ്കുവെച്ചത്. നടന്റെ ജോലിയോടുളള ആത്മാർത്ഥതയെ പറ്റിയാണ് ഷാജി കൈലാസ് വാചാലനാവുന്നത്.

  Shaji Kailas-rizabawa

  സാമന്തയുടേയും നാഗചൈതന്യയുടേയും സ്വഭാവം ഇങ്ങനെയാണ്, താരങ്ങളുടെ ഭാവി ജീവിതം പ്രവചിച്ച് ഗുരുജി

  ഷാജി കൈലാസിന്റെ വാക്കുകൾ ഇങ്ങനെ...ഷാജി, ഇന്നലെയാണ് എന്റെ ഓപ്പറേഷന്‍ കഴിഞ്ഞത്. സിനിമ എന്ന് കേട്ടതുകൊണ്ട് ഓടി വന്നതാണ്, ശസ്ത്രക്രിയയുടെ വേദനയോടുകൂടി...ഷൂസ് ഇടാന്‍ പറ്റുന്നില്ല, ബ്ലീഡിംഗ് വരും. അദ്ദേഹമെന്ന നടന്റെ അഭിനയത്തോടുള്ള ആത്മാര്‍ത്ഥതയായിരുന്നു അത്. അദ്ദേഹത്തിന് വേണ്ടി ഞാന്‍ ആ ഷോട്ട് മാറ്റി, മുക്കാല്‍ ഭാഗം മാത്രം കാണിക്കുന്ന രീതിയില്‍ ഷോട്ട് ചിത്രീകരിക്കുകയായിരുന്നു'.പെരുമാറ്റത്തിലും മറ്റും എല്ലാവരോടും ഇഷ്ടമായിരുന്നു. എന്ത് കഥാപാത്രവും വളരെ അനായാസം കൈകാര്യം ചെയ്യുന്ന വ്യക്തിയായിരുന്നു റിസ ബാവയെന്ന് ഷാജി കൈലാസ് പറഞ്ഞു. വില്ലന്‍ കാഥാപാത്രമാണെങ്കിലും അദ്ദേഹത്തിന് അഭിനയിക്കാന്‍ താത്പര്യമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം മലയാ സിനിമാ ലോകത്തിന് വലിയ നഷ്ടമാണെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.

  നിരവധി പ്രേമാഭ്യർത്ഥനകളാണ് ദിവസവും വന്നിരുന്നത്, ചാക്കോച്ചന് പ്രിയം ഒരാളോട് , സുഹൃത്ത് പറയുന്നു

  ജോലിയോട് അങ്ങേയറ്റം ആത്മർത്ഥത പുലർത്തിയിരുന്ന ആളായിരുന്നു റിസബാവ. നടന്റെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമായിരുന്നു ഇത്. ജോലിയെ അത്രയധികം ബഹുമാനത്തോടേയും ആദരവോടെയുമായിരുന്നു നടൻ കണ്ടിരുന്നത്. നേരത്തെ കൈരളിക്ക് നൽകിയ അഭിമുഖത്തിൽ ഇതിനെ കുറിച്ച് പറയുകയും ചെയ്തിരുന്നു. ജീവിതത്തിൽ മറ്റെന്തിനെക്കാളും വർക്കിനാണ് പ്രധാന്യം നൽകുന്നതെന്നായിരുന്നു റിസബാവ പറഞ്ഞിരുന്നത്.

  മരിക്കുമ്പോൾ നമ്മൾ ഇതൊന്നും കൊണ്ട് പോകില്ലല്ലോ, റിസബാവയുടെ വാക്കുകൾ വൈറലാവുന്നു...

  പിതാവിന്റെ പാത പന്തുടർന്നാണ് റിസബാവ സിനിമയിൽ എത്തുന്നത്. എന്നാൽ മകൻ കലാരാഗത്ത് വരുന്നതിൽ പിതാവിന് വലിയ എതിർപ്പായിരുന്നു. എന്നാൽ പിന്നീട് ഇത് മാറുകയായിരുന്നു. നാടകത്തിലൂടെയാണ് റിസബാവ സിനിമയിൽ എത്തുന്നത്.കൂട്ടുകാരൻ എഴുതിയ നീ വെളിച്ചമാണ് മകനെ എന്ന നാടകത്തിലാണ് നടൻ ആദ്യമായി അഭിനയിക്കുന്നത്. ആ നടകത്തിൽ 90 വയസ്സുള്ള വൃദ്ധനെ ആയിരുന്നു അവതരിപ്പിച്ചത്. സ്കൂളിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. നാടകത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.നാടകത്തിലൂടെയാണ് റിസബാവ സിനിമയിൽ എത്തുന്നത്. സ്കൂളിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. പിന്നീട് നാടകത്തിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സിനിമയിൽ അത്തരത്തിലുള്ള കഥാപാത്രങ്ങൾ ലഭിച്ചിട്ടില്ലെന്നും നടൻ പറയുന്നുണ്ട്.

  മമ്മൂക്കയും ദുൽകറുംകൂടി കല്യാണത്തിന് ഒരേ വേദിയിൽ..തകർപ്പൻ വീഡിയോ

  1987 ൽ പുറത്ത് വിഷു പക്ഷി എന്ന ചിത്രത്തിലൂടെയാണ് റിസബാവ സിനിമയിൽ എത്തുന്നത്. എന്നാൽ ഈ ചിത്രം റിലീസ് ചെയ്തിരുന്നില്ല. 1990 ൽ പുറത്ത് ഇറങ്ങിയ ഡോക്ടർ പശുപതിയാണ് നടന്റെ ആദ്യത്തെ റിലീസ് ചെയ്ച ചിത്രം. പാർവതിയുടെ നായകനായിട്ടായിരുന്നു തുടക്കം. എന്നാൽ റിസബാവ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് സിദ്ദിഖ്- ലാല്‍ ചിത്രമായ ഇന്‍ ഹരിഹര്‍ നഗറിലൂടെയാണ്. സിനിമയിലെ ജോണ്‍ ഹോനായ് എന്ന വില്ലന്‍ വേഷം ഹിറ്റായിരുന്നു. ഇന്നും പ്രേക്ഷകരുടെ ഇടയിൽ റിസബാവയുടെ ഈ വില്ലൻ വേഷം ചർച്ചാ വിഷയമാണ്.

  . മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രമാണ് റിസബാവയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. സിനിമയില്‍ ആര്‍ ഭാസ്‌ക്കരന്‍ എന്ന എംഎല്‍എ റോളിലാണ് നടന്‍ എത്തിയത്. മലയാളത്തില്‍ 120ലധികം സിനിമകളില്‍ അഭിനയിച്ച താരമാണ് റിസബാവ. ജോണ്‍ ഹോനായി ശ്രദ്ധിക്കപ്പെട്ട ശേഷം മലയാള സിനിമയില്‍ വര്‍ഷങ്ങളോളം സജീവമായിരുന്നു റിസബാവ. പ്രൊഫസർ ഡിങ്കൻ ആണ് ഇനി പുറത്ത് വരാനുള്ള റിസാബാവയുടെ സിനിമ.

  Read more about: rizabawa
  English summary
  Director Shaji Kailas Revealed The Dedication Of Late Actor Rizabawa Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X