twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി കഥ കേട്ടില്ല, സൂപ്പര്‍ഹിറ്റാവുമെന്ന് പറഞ്ഞു, കാലാപാനിയെ മലര്‍ത്തിയടിച്ച ഹിറ്റ്ലര്‍ പിറന്നത് ഇങ്ങനെ

    |

    മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ് ഹിറ്റ്‌ലര്‍. ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയായുള്ള മെഗാസ്റ്റാറിന്റെ വരവ് ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനരംഗങ്ങള്‍ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. സിദ്ദിഖ് സംവിധാനം ചെയ്ത സിനിമയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. 1996 ലായിരുന്നു ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്.

    5 സഹോദരിമാരേയും അവരെ സംരക്ഷിക്കുന്ന സഹോദരനായ ഹിറ്റ്‌ലര്‍ മാധവന്‍ നായരുടേയും കഥയുമായാണ് സിദ്ദിഖ് എത്തിയത്. വിഷുച്ചിത്രമായാണ് ഈ സിനിമ റിലീസ് ചെയ്തത്. അതേ സമയത്ത് റിലീസ് ചെയ്ത കാലാപാനിയെ നിലംപരിശാക്കിയായിരുന്നു ഹിറ്റ്‌ലര്‍ മുന്നേറിയത്. ഈ സിനിമയുടെ കഥ മമ്മൂട്ടി കേട്ടിരുന്നില്ല. ചിത്രീകരണത്തിന്റെ സമയത്താണ് അദ്ദേഹം കഥ കേട്ടതെന്ന് സിദ്ദിഖ് പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സിദ്ദിഖ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

    തിരക്കഥ

    തിരക്കഥ

    ഹിറ്റ്ലറിന്‍റെ തിരക്കഥ പൂര്‍ത്തിയാക്കി മമ്മൂട്ടിയെ വായിച്ചുകേള്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നാലഞ്ച് തവണയോളം ചെന്നിരുന്നുവെന്ന് സിദ്ദിഖ് പറയുന്നു. മമ്മൂക്ക കഥ കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് അദ്ദേഹം പറയുന്നു. ഷൂട്ടിങ്ങിന്റെ തലേദിവസം പോലും തിരക്കഥ വായിക്കാന്‍ താരം തയ്യാറായിരുന്നില്ല. മമ്മൂക്കയോട് ആദ്യം കഥാപാത്രത്തെ കുറിച്ച് മാത്രം പറഞ്ഞിരുന്നു. ' സ്‌നേഹനിധിയായ ഒരു ചേട്ടനാണ്. പെങ്ങന്മാര്‍ക്കു വേണ്ടിയാണ് അയാള്‍ ജീവിക്കുന്നത്. ഒരു ഘട്ടത്തില്‍ സഹോദരിമാര്‍ പോലും അയാളെ തള്ളിപ്പറയുന്നു. എന്ന് ഒറ്റ വരിയില്‍ പറഞ്ഞു. ഇത് കേട്ടതോടെ 'കൊള്ളാം രസമുണ്ട്' എന്ന് പറഞ്ഞ് അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

    സമ്മതിച്ചില്ല

    സമ്മതിച്ചില്ല

    മമ്മൂക്കയുടെ വീട്ടില്‍ കഥ പറയാന്‍ നാലഞ്ചു തവണ പോയെങ്കിലും കഥ പറയാന്‍ അദ്ദേഹം സമ്മതിച്ചില്ല. രാവിലെ ചെന്നാല്‍ ഭക്ഷണമൊക്കെ തന്ന് വൈകുന്നേരം വരെ മറ്റ് പലതും സംസാരിക്കും. 'കഥ ഇപ്പോള്‍ പറയേണ്ട, പിന്നെ കേള്‍ക്കാം' എന്നാണ് എന്നത്തേയും മറുപടി. ഒടുവില്‍ ഷൂട്ടിങ്ങിന്റെ തലേദിവസം ഞങ്ങള്‍ കഥ പറയാന്‍ വീണ്ടും മമ്മൂക്കയുടെ അടുത്ത് പോയി. കഥയൊന്ന് കേള്‍ക്ക് എന്ന് ഞങ്ങള്‍.

    സൂപ്പര്‍ഹിറ്റ്

    സൂപ്പര്‍ഹിറ്റ്

    ഞാന്‍ വന്നിരിക്കുന്നത് ഒരു സൂപ്പര്‍ഹിറ്റ് സിനിമയില്‍ അഭിനയിക്കാനാണ്. എനിക്ക് കഥയൊന്നും കേള്‍ക്കണ്ട. പലരും പറഞ്ഞു, മുകേഷും ജഗദീഷും ഇന്നസെന്റും കൊച്ചിന്‍ ഹനീഫയും ഉള്‍പ്പെടെ സിദ്ദീഖ് ലാല്‍മാരുടെ സ്ഥിരം നടന്മാരെല്ലാം സിനിമയിലുണ്ട്, ഇവര്‍ക്കിടയിലിട്ട് നിങ്ങളെ ഞെരുക്കിക്കളയുമെന്ന്. ഞാനവരോടൊക്കെ പറഞ്ഞത് എനിക്ക് അഭിനയിക്കാനറിയുമെന്ന് തെളിയിക്കാന്‍ സിദ്ദിഖ് ലാലിന്റെ പടം വേണ്ട, ഈ സിനിമ വിജയിപ്പിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ് എന്നുമാണ്.

    Recommended Video

    ജോഫിന്‍ ടി ചാക്കോയുടെ ആദ്യ സിനിമയാണ് മമ്മൂക്ക നായകനാകുന്ന പ്രീസ്റ്റ് | FilmiBeat Malayalam
    പ്രതിഫലം

    പ്രതിഫലം

    മമ്മൂക്ക വേണ്ട എന്നു പറഞ്ഞെങ്കിലും അന്ന് ഞങ്ങള്‍ വിട്ടുപോന്നില്ല. രാത്രി ഇരുന്നു തിരക്കഥ മുഴുവന്‍ വായിച്ചു കേള്‍പ്പിച്ചിട്ടാണ് മടങ്ങിയത്' സിദ്ദിഖ് പറയുന്നു. ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂക്ക അഡ്വാന്‍സ് പോലും വാങ്ങിയിരുന്നില്ലെന്നും പടം റിലീസായി കഴിഞ്ഞാണ് മമ്മൂക്കയും മുകേഷുമൊക്കെ പ്രതിഫലം വാങ്ങിയതെന്നും സിദ്ദിഖ് പറഞ്ഞു.

    English summary
    Director Siddique reveals about Mammootty's Hitler movie, latest chat went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X