twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപും നയന്‍താരയും മത്സരിച്ച് അഭിനയിച്ച ബോഡി ഗാര്‍ഡിന് ആ പേര് നല്‍കിയതിനെക്കുറിച്ച് സിദ്ദിഖ്

    |

    വ്യത്യസ്തമായ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയതാണ് സിദ്ദിഖ്. ലാലിനൊപ്പവും അല്ലാതെയുമായി നിരവധി സിനിമകളൊരുക്കിയിട്ടുണ്ട് അദ്ദേഹം. ഫാസിലിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് അദ്ദേഹം ആദ്യം പ്രവര്‍ത്തിച്ചത്. അഭിനേതാവായും സംവിധായകനായും നിര്‍മ്മാതാവായും നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം. ലാലിനൊപ്പം ചേര്‍ന്നപ്പോഴെല്ലാം മികച്ച സിനിമകളായിരുന്നു പുറത്തുവന്നത്. ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിയ ആദ്യ സിനിമയായിരുന്നു റാംജി റാവ് സ്പീക്കിംഗ്.

    ഈ ചിത്രത്തിലേക്ക് പുതുമുഖ നായകനെ പരിഗണിച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ച് സിദ്ദിഖ് പറഞ്ഞിരുന്നു. ചിത്രത്തിലേക്കായി നിരവധി താരങ്ങളെ സമീപിച്ചിരുന്നു. ആരും സ്വീകരിക്കാതെ വന്നതോടെയായിരുന്നു പുതുമുഖ താരത്തെ പരീക്ഷിച്ചത്. സായ് കുമാര്‍, രേഖ, എന്‍എഫ് വര്‍ഗീസ്, ഹരിശ്രീ അശോകന്‍ തുടങ്ങ വന്‍താരനികയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. മലയാളത്തില്‍ വന്‍വിജമായി മാറിയതോടെ സിനിമയ്ക്ക് അന്യഭാഷ പതിപ്പുകളും ഒരുക്കിയിരുന്നു.

    ഇംഗ്ലീഷ് ടൈറ്റിലുകളാണ്

    ഇംഗ്ലീഷ് ടൈറ്റിലുകളാണ്

    മലയാളത്തിലാണ് സിനിമ ചെയ്യുന്നതെങ്കിലും പലപ്പോഴും ഇംഗ്ലീഷ് ടൈറ്റിലുകളാണ് നല്‍കാറുള്ളത്. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും സിദ്ദിഖ് തുറന്നുപറഞ്ഞിരുന്നു. പൊതുവെ പല സംവിധായകരും ഇംഗ്ലീഷ് പേരുകളാണ് തങ്ങളുടെ സിനിമയ്ക്ക് ഉപയോഗിക്കാറുള്ളത്. മലയാളീകരിച്ചാല്‍ പേരിലെ പുതുമ പോവുമോയെന്നാണ് ചിലര്‍ ചോദിച്ചത്. ഈ ചോദ്യത്തിന് വ്യക്തമായ മറുപടിയാണ് സിദ്ദിഖ് നല്‍കിയിട്ടുള്ളത്.

    പുതുമുഖത്തെ

    പുതുമുഖത്തെ

    ആദ്യ സിനിമ ചെയ്യുമ്പോൾ സായ്കുമാറിന്‍റെ സ്ഥാനത്ത് വേറേ താരങ്ങളെയാണ് നോക്കിയിരുന്നത്. പക്ഷേ ആരും ഡേറ്റ് തരാത്തത് കൊണ്ടാണ് പുതുമുഖത്തെ പരീക്ഷിച്ചത്. .അതുകൊണ്ട് കൊട്ടാരക്കര എന്ന വലിയ നടന് ഒരു പിന്തുടർച്ചയുണ്ടായി. അങ്ങനെ ഒരാൾ വരണമെന്നുള്ളത് കൊണ്ടാവാം ചിലപ്പോൾ ഞങ്ങൾ നോക്കിയ താരങ്ങളെ കൊണ്ട് നോ പറയിപ്പിച്ചതെന്നും സിദ്ദിഖ് പറയുന്നു.

    ബോഡി ഗാർഡ്

    ബോഡി ഗാർഡ്

    ‘അറിഞ്ഞോ, അറിയാതെയോ വന്നതാണ് ഞങ്ങളുടെ സിനിമകളിലെ ഇംഗ്ലീഷ് ടൈറ്റിൽ. തമിഴിലും, ഹിന്ദിയിലും ‘ബോഡി ഗാർഡ്' എന്ന സിനിമ ചെയ്തപ്പോൾ മലയാളത്തിൽ ചെയ്തപ്പോൾ എന്ത് കൊണ്ട് ‘കാവൽക്കാരൻ' എന്ന് പേരിടാൻ ധൈര്യം കാണിച്ചില്ല എന്ന് പലരും ചോദിച്ചിട്ടുണ്ട്. അതിന്‍റെ പ്രധാന കാരണം എല്ലാ സിനിമകളും ഇംഗ്ലീഷ് ടൈറ്റിലിൽ ചെയ്യുന്ന സംവിധായകൻ എന്ന എന്‍റെ ഐഡൻറിറ്റി ഞാനായിട്ട് കളയണ്ട എന്ന് കരുതിയാണെന്നും അദ്ദേഹം പറയുന്നു.
    4

     പഴി കേട്ടത്

    പഴി കേട്ടത്

    സിനിമ റിലീസ് ചെയ്തതിന് ശേഷം ഏറ്റവും മോശം സിനിമയാണിതെന്ന് പറഞ്ഞ് പലരും വിമര്‍ശിച്ചു. എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ പഴി കേട്ടത് ഈ ഹിറ്റ് ചിത്രത്തിന് വേണ്ടിയായിരുന്നുവെന്ന് നേരത്തെ സിദ്ദിഖ് പറഞ്ഞിരുന്നു. ആ സങ്കടം മാറിയത് ബോഡി ഗാര്‍ഡ് മറുഭാഷയിലേക്ക് പോയി അതേ തിരക്കഥയില്‍ റീമേക്ക് ചെയ്ത് വലിയ വിജയമായി മാറിയപ്പോഴാണെന്നും അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു.

    English summary
    Director Siddique reveals about why he named Dileep, Nayanthara movie as Bodyguard
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X