For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കവിയൂര്‍ പൊന്നമ്മയും തിലകനും പെട്ടെന്ന് പിണങ്ങി; സ്‌നേഹം കൊണ്ടാണ് അവരെ അടുപ്പിച്ചതെന്ന് സംവിധായകന്‍

  |

  മലയാള സിനിമയുടെ എക്കാലത്തെയും അഭിനയ കുലപതിയാണ് തിലകന്‍. പതിറ്റാണ്ടുകളോളം അഭിനയ ജീവിതത്തില്‍ സജീവമായിരുന്ന തിലകന്‍ ഇന്നും സിനിമകൡൂടെ പ്രേക്ഷകരുടെ മനസില്‍ ജീവിക്കുകയാണ്. അതേ സമയം കുറച്ച് കാര്‍ക്കശ്യക്കാരനും ദേഷ്യക്കാരനുമൊക്കെയാണ് തിലകനെന്ന് പൊതുവേയുള്ള അഭിപ്രായം. ഇതിന്റെ പേരില്‍ നിറയെ വിമര്‍ശനങ്ങളും അദ്ദേഹത്തിന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ തിലകനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് സുരേഷ് ഉണ്ണിത്താന്‍.

  അച്ഛനും ഞാനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്; ശ്രീനിവാസനെ കെട്ടിപ്പിടിച്ച നിമിഷത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ

  ജയറാം നായകനായിട്ടെത്തിയ ജാതകം എന്ന സിനിമയുടെ പിന്നണിയില്‍ നടന്ന രസകരമായിട്ടുള്ള കാര്യമാണ് സുരേഷ് ഉണ്ണിത്താന്‍ പറഞ്ഞത്. തിലകന്‍, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങി നിരവധി താരങ്ങള്‍ ഈ സിനിമയിലുണ്ടായിരുന്നു. എന്നാല്‍ ചിത്രീകരണത്തിനിടയില്‍ കവിയര്‍ പൊന്നമ്മയും തിലകനും തമ്മില്‍ പിണങ്ങിയതിനെ കുറിച്ചാണ് സുരേഷ് ഉണ്ണിത്താന്‍ വെളിപ്പെടുത്തുന്നത്. 'സിനിമയുടെ പ്രധാനപ്പെട്ടൊരു സ്ഥലത്ത് വെച്ച് തിലകനും കവിയൂര്‍ പൊന്നമ്മയും പിണങ്ങി.

  അങ്ങോട്ടും ഇങ്ങോട്ടും ഒന്നും രണ്ടും പറഞ്ഞ് പിണങ്ങിയതാണ്. രണ്ട് പേരും ഷോട്ടിന്റെ സമയത്ത് മാത്രം വരികയും പോവുകയും ചെയ്യും. അതിന് മുന്‍പ് സംസാരിക്കില്ലായിരുന്നു. കമ്മ്യൂണിക്കേഷന്‍ ഗ്യാപ് പോലും വന്നിരുന്നു. വളരെ പെട്ടെന്ന് തന്നെ അതൊക്കെ മാറി പോവുകയും ചെയ്തിരുന്നതായിട്ടാണ് മാസ്റ്റര്‍ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംവിധായകന്‍ പറയുന്നത്.

   thilakan-ponnamma-

  പ്രണവും കല്യാണിയും വിവാഹിതരാവുമെന്നും പ്രചരിച്ചു; ഹൃദയത്തിലേക്ക് താരങ്ങളെത്തിയതിനെ കുറിച്ച് വിനീത് ശ്രീനിവാസൻ

  രണ്ട് പേരുടെയും ഉള്ളിലുള്ള സ്‌നേഹം കൊണ്ടാണ് അവരെ കീഴ്‌പ്പെടുത്തിയത്. അല്ലെങ്കില്‍ വളരെ മോശമായി പോയേനെ. പടത്തെ പോലും അത് ബാധിച്ചേനെ.പിണങ്ങി കഴിഞ്ഞാല്‍ തിലകന്‍ ചേട്ടനെ മെരുക്കാന്‍ ഭയങ്കര പാടാണ്. പൊന്നമ്മ ചേച്ചിയും വാശിയുടെ കാര്യത്തില്‍ മുന്നിലാണ്. തിലകന്‍ ചേട്ടന്‍ വളരെ സീരിയസായി അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ പൊന്നമ്മ ചേച്ചി ചിരിക്കും. കളിയാക്കുകയാണോ എന്ന് കരുതി തിലകന്‍ ചേട്ടന് കോംപ്ലക്‌സ് കേറും. അങ്ങനെയുള്ള പ്രശ്‌നങ്ങളാണ് അവര്‍ക്കിടയില്‍ ഉണ്ടാവുക. രണ്ടാളുടെയും ഇടയില്‍ കേറി ഞാനാണ് കോംപ്രമൈസ് ചെയ്ത് വന്നത്. അങ്ങനെയാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്നും സുരേഷ് പറയുന്നു.

  പ്രണയം വീട്ടിൽ പറഞ്ഞിരുന്നു; പിന്നെ റൂട്ട് മാറി, പെട്ടെന്നുള്ള വിവാഹത്തെ കുറിച്ച് അപ്പാനി ശരത്തും ഭാര്യയും

  മധു, സുകുമാരന്‍, ജയറാം, ശാരി, സിത്താര, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, ഷമ്മി തിലകന്‍, പ്രേംജി എന്നിങ്ങനെ വമ്പന്‍ താരങ്ങള്‍ അണിനിരന്ന സിനിമയാണ് ജാതകം. 1989 ലാണ് സിനിമ റിലീസിനെത്തുന്നത്. അക്കാലത്ത് ശ്രദ്ധേയമായ സിനിമകളിലൊന്നായി ജാതകം മാറുകയും ചെയ്തിരുന്നു.

  Recommended Video

  ആറാട്ട് ഇരു കൈകളുംനീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി -മോഹന്‍ലാല്‍

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  English summary
  Director Suresh Unnithan Opens Up An Unknown Back Story About Jaathakam Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X