twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോട്ടയം കുഞ്ഞച്ചനേക്കാള്‍ എനിക്ക് പേരുണ്ടാക്കി തന്ന ചിത്രമായിരുന്നു അത്, തുറന്നുപറഞ്ഞ് ടിഎസ് സുരേഷ് ബാബു

    By Midhun Raj
    |

    മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളൊരുക്കി തിളങ്ങിയ സംവിധായകനാണ് ടിഎസ് സുരേഷ് ബാബു. കോട്ടയം കുഞ്ഞച്ചന്‍, ഉപ്പുകണ്ടം ബ്രദേഴ്‌സ്, പ്രായിക്കര പാപ്പന്‍ പോലുളള വിജയചിത്രങ്ങളെല്ലാം ടിഎസ് സുരേഷ് ബാബുവിന്റെ സംവിധാനത്തിലാണ് പുറത്തിറങ്ങിയത്. 1993ലാണ് വില്ലന്മാരെ ഹീറോകളാക്കി കൊണ്ടുളള ഉപ്പുകണ്ടം ബ്രദേഴ്‌സ് എന്ന ചിത്രവുമായി സംവിധായകന്‍ എത്തിയത്. സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തു. 2011ല്‍ ഉപ്പുകണ്ടം ബ്രദേഴ്‌സിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു.

    ടിഎസ് സുരേഷ് ബാബു തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്തത്. അതേസമയം ഉപ്പുകണ്ടം ബ്രദേഴ്‌സ് ചെയ്യുന്ന സമയത്ത് നേരിട്ട ചോദ്യത്തെ കുറിച്ച് ഒരു ചാനല്‍ അഭിമുഖത്തില്‍ സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‌റെയും സുരേഷ് ഗോപിയുടെയുമൊക്കെ ഡേറ്റ് നിഷ്പ്രയാസം ലഭിക്കുന്ന ഒരാളെന്ന നിലയില്‍, വില്ലന്മാരെ ഹീറോയാക്കി സിനിമ ചെയ്യേണ്ട ആവശ്യമുണ്ടോയെന്ന് അന്ന് പലരും ചോദിച്ചിരുന്നതായി ടിഎസ് സുരേഷ് ബാബു പറയുന്നു.

    ഒരു സംവിധായകനെന്ന നിലയില്‍

    ഒരു സംവിധായകനെന്ന നിലയില്‍ എനിക്ക് കോട്ടയം കുഞ്ഞച്ചനേക്കാള്‍ പേരുണ്ടാക്കി തന്ന സിനിമയായിരുന്നു ഉപ്പുകണ്ടം ബ്രദേഴ്‌സ്. ഒരു സംവിധായകനെന്ന നിലയില്‍ എന്നെ കൂടുതല്‍ പ്രശംസിച്ച ചിത്രമായിരുന്നു അത്. മലയാളത്തിലെ അന്നത്തെ എല്ലാ വില്ലന്മാരും ആ സിനിമയില്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‌റെയും സുരേഷ് ഗോപിയുടെയുമൊക്കെ ഡേറ്റ് ലഭിക്കുന്ന തനിക്ക്, ഇങ്ങനെയൊരു സിനിമ ചെയ്യേണ്ട ആവശ്യമുണ്ടോ എന്ന് അന്ന് പലരും ചോദിച്ചു.

    പക്ഷേ വില്ലന്മാരെ

    പക്ഷേ വില്ലന്മാരെ നായകന്മാരാക്കി കൊണ്ടുളള എന്റെ പരീക്ഷണം വിജയിച്ചു. ഉപ്പുകണ്ടം ബ്രദേഴ്‌സ് ഗംഭീര വിജയമായി, അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞു. 1984ല്‍ പുറത്തിറങ്ങിയ ഇതാ ഇന്നു മുതല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ടിഎസ് സുരേഷ് ബാബുവിന്‌റെ തുടക്കം. ശങ്കര്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

    തുടര്‍ന്ന് സൂപ്പര്‍താരങ്ങളെയെല്ലാം

    തുടര്‍ന്ന് സൂപ്പര്‍താരങ്ങളെയെല്ലാം നായകന്മാരാക്കി പതിനഞ്ചിലധികം സിനിമകളാണ് സംവിധായകന്‍ മലയാളത്തില്‍ എടുത്തത്. മമ്മൂട്ടിക്ക് പുറമെ പ്രേംനസീര്‍, ശങ്കര്‍, ജയറാം, മുകേഷ്, മനോജ് കെ ജയന്‍, മുരളി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളെല്ലാം ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രങ്ങളില്‍ നായകന്മാരായിരുന്നു.

    1990ലാണ് ടിഎസ് സുരേഷ് ബാബുവിന്‌റെ

    1990ലാണ് ടിഎസ് സുരേഷ് ബാബുവിന്‌റെ സംവിധാനത്തില്‍ കോട്ടയം കുഞ്ഞച്ചന്‍ പുറത്തിറങ്ങിയത്. മമ്മൂട്ടിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു കുഞ്ഞച്ചന്‍. ആക്ഷന്‍ കോമഡിയായി അണിയിച്ചൊരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. മമ്മൂട്ടിക്കൊപ്പം രഞ്ജിനി, ഇന്നസെന്‌റ്, കെപിഎസി ലളിത, സുകുമാരന്‍, പ്രതാപചന്ദ്രന്‍, ബാബു ആന്റണി തുടങ്ങിയ താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. ഡെന്നീസ് ജോസഫിന്‌റെ തിരക്കഥയിലാണ് കോട്ടയം കുഞ്ഞച്ചന്‍ അണിയിച്ചൊരുക്കിയത്. സുനിത പ്രൊഡക്ഷന്‍സിന്‌റെ ബാനറില്‍ എം മണിയായിരുന്നു നിര്‍മ്മാണം.

    English summary
    director t s suresh babu reveals about his super hit movie uppukandam brothers
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X