For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡെന്നീസിന് ഇഷ്ടപ്പെട്ടില്ല, ന്യൂഡൽഹിയുടെ തിരക്കഥ കീറി കടലിൽ എറിഞ്ഞു, എന്നിട്ട് ഷൂട്ടിങ്ങിന് പോയി

  |

  മമ്മൂട്ടിയുടെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു ജോഷി സംവിധാനം ചെയ്ത ന്യൂഡെൽഹി. 1987 ൽ റിലീസ് ചെയ്ത ചിത്രം നടന്റെ കരിയർ തന്നെ മാറ്റുകയായിരുന്നു. മമ്മൂട്ടിയെ പോലെ തിരക്കഥകൃത്ത് ഡെന്നീസ് ജോസഫിന്റേയും കരിയർ മാറ്റിയ ചിത്രമായിരുന്നു ന്യൂഡെൽഹി. ആ ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ഡെന്നീസ് ജോസഫിന് കഴിഞ്ഞു. സിനിമ പുറത്ത് ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ന്യൂഡെൽഹി പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.

  സ്റ്റൈലൻ ലുക്കിൽ അനു മോൾ, സാരി ചിത്രം വൈറലാവുന്നു, കാണൂ

  അഞ്ജുവിന് ശിവേട്ടൻ വാങ്ങിയ പിറന്നാൾ സമ്മാനം ഇതാണ്, സ്നേഹപൂർവ്വം നൽകി, സാന്ത്വനം എപ്പിസോഡ്

  ജികെ എന്ന ജി കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ ബെസ്റ്റ് കഥാപാത്രങ്ങളെ കുറിച്ച് ചോദിക്കുമ്പാൾ ആദ്യം എല്ലാവരുടേയും മനസ്സിൽ ഓടി എത്തുന്ന പേരുകളിൽ ഒന്നാണ് ന്യൂഡെൽഹിയിലെ ജികെ. നേരിനെ നേരായി പറയാൻ ശ്രമിച്ചതിന്റെ പേരിൽ ജീവിതം കൈവിട്ടുപോകുന്ന മാധ്യമപ്രവർത്തകനായ ജികെയുടെ പ്രതികാരകഥയാണ് ന്യൂഡെൽഹി. സിനിമ പുറത്ത് ഇറങ്ങ വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഈ ചിത്രത്തിനെ കുറിച്ച് പറയാൻ നിരവധി കഥകളാണുള്ളത്.

  നേരം പോക്കിന് പ്രണയിച്ചു, വീട്ടുകാർ പിടിച്ച് കെട്ടിച്ചു, ആ പ്രണയത്തെ കുറിച്ച് നടിയുടെ പിതാവ്

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ന്യൂഡെൽഹി സിനിമയെ കുറിച്ച് സംവിധായകൻ വിനു ബി നായർ. മാസ്റ്റർബീൻ എന്ന യുട്യൂബ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ന്യൂഡെൽഹി ചിത്രത്തിനെ കുറിച്ച് വാചാനനായത്. തിരക്കഥകൃത്ത് ഡെന്നീസ ജോസഫിനെ കുറിച്ചുള്ള ഓർമ പങ്കുവെയ്ക്കുമ്പോഴായിരുന്നു ന്യൂഡെൽഹിയും ചിത്രത്തിനെ കുറിച്ചുള്ള വിശേഷവും പങ്കുവെച്ചത്. അദ്ദേഹം എഴുതിയ തിരക്കഥ വലിച്ചു കീറിയിട്ടാണ ന്യൂഡൽഹിയുടെ ചിത്രീകരണത്തിനായി ഡൽഹിക്ക് പോയതെന്നാണ് സംവിധായകൻ വിനു ബി നായർ പറയുന്നത്. മനോഹരമായ എഴുത്തുകാരനായിരുന്നു ഡെന്നീസ് ജോസഫ് എന്നും സംവിധായകൻ പറയുന്നു.

  മമ്മൂട്ടിയുടേയും ജോഷിയുടേയും മനസ്സ് അറിയാവുന്ന എഴുത്തുകാരനാണ് ഡെന്നീസ് എന്നും സംവിധായകൻ അഭിമുഖത്തിൽ പറയുന്നു. മറ്റൊരു ചിത്രം വേണ്ടെന്ന് വെച്ചിട്ടാണ് ഡെന്നീസ് ഈ ചിത്രം ഏറ്റെടുക്കുന്നത്. വിനു ബി നായരുടെ വാക്കുകൾ ഇങ്ങനെ' ഡെന്നീസ് എഴുതിയ കഥ എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഇതിന് ശേഷം സിനിമയുടെ ഷൂട്ടിങ്ങിനായുള്ള തയ്യാറെടുപ്പുകൾക്കായി ഡൽഹിക്ക് പോയി. എന്നാൽ ഡെന്നീസ് മാത്രം പോയില്ല. അദ്ദേഹം കോവളത്തിന് അടുത്തുള്ള ഒരു ഹോട്ടലിൽ ആയിരുന്നു താമസം. എഴുതിയ കഥ ഒരിക്കൽ കൂടി വായിച്ചു. എന്നിട്ട് അത് വലിച്ച് കീറി കടലിലേയ്ക്ക് എറിയുകയായിരുന്നു. കഥ പോരയെന്ന് തോന്നിയതിനെ തുർന്നാണ് അദ്ദേഹം അന്ന് അങ്ങനെ ചെയ്തതെന്നും' സംവിധായകൻ പറയുന്നു,

  ഇതിന് തൊട്ട് അടുത്ത ദിവസം തന്നെ ഡൽഹിക്ക് പോവുകയായിരുന്നു. അവിടെ ചെന്നിട്ടാണ് കഥ എഴുതുന്നതെന്നും ഡെന്നീസ് ജോസഫിനെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് കൊണ്ട് സംവിധായകൻ വിനു ബി നായർ പറയുന്നു. ന്യൂഡൽഹി ചിത്രത്തിൽ തുടക്കം മുതൽ തന്നെ ഡെന്നീസ് ജോസഫും കൂടെ ഉണ്ടായിരുന്നു. ജോഷി ഏട്ടന്റെ മനസ് അറിയാവുന്ന ആളായിരുന്നു ഡെന്നീസ്. തിരിച്ചും അങ്ങനെ തന്നെയാണ്. ഇനിയും ഒരുപാട് സിനിമകൾ ആ തൂലികയിൽ പിറക്കേണ്ടതായിരുന്നു എന്നും സംവിധായകൻ പറയുന്നു.

  ഡെന്നീസ് ജോസഫ് നല്ലൊരു വായനക്കാരനാണെന്നും വിനു പറയുന്നുണ്ട്. ഒരു ദിവസം കൊണ്ട് ഒരു ബുക്കൊക്കെ വായിക്കുമായിരുന്നു. അത്രയക്ക് വായനശേഷിയുള്ള ഒരാളായിരുന്നു അദ്ദേഹം. മരിക്കുന്നതിന് കുറച്ച് മാസങ്ങൾക്ക് മുൻപ് അദ്ദേഹ എന്നെ വിളിച്ചിരുന്നു. നമ്മൾ മുൻപ് ഒരുമിച്ച് വർക്ക് ചെയ്ത ഒരു ചിത്രത്തിന്റെ തിരക്കഥയ്ക്ക് വേണ്ടിയായിരുന്നു. അത് അന്ന് എഴുതിപൂർത്തിയാക്കിയിട്ടില്ലായിരുന്നു അത് താൻ അയച്ചു കെടുത്തിരുന്നു. പിന്നീട് സിനിമ എഴുതാനും അദ്ദേഹം തന്നോട് പറഞ്ഞതായും സംവിധായകൻ അഭിമുഖത്തിൽ പറയുന്നു. ഡെന്നീസ് ജോസഫിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു വിനു.

  Recommended Video

  മമ്മൂട്ടിയെ ഒഴിവാക്കി പൃഥിരാജിനെ നായകനാക്കാൻ കാരണം ഇതാണ് .വെളിപ്പെടുത്തലുമായി തുളസിദാസ്‌

  കടപ്പാട്;Master Bin

  Read more about: mammootty new delhi dennis joseph
  English summary
  Director Vinu B Nair Opens Up An Unkwon Story About Mammootty Movie New Delhi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X