For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒറ്റനോട്ടത്തില്‍ എനിക്ക് പ്രണയം തോന്നി; അവളുടെ ചിന്തകളായിരുന്നു പിന്നെ, ആദ്യ പ്രണയത്തെ കുറിച്ച് വിഎം വിനു

  |

  ബാലേട്ടന്‍, വേഷം, ബസ് കണ്ടക്ടര്‍ തുടങ്ങി ഹിറ്റ് സിനിമകളൊരുക്കിയ സംവിധായകനാണ് വിഎം വിനു. 2019 ല്‍ പുറത്തിറങ്ങിയ കുട്ടിമാമ എന്ന ചിത്രമാണ് വിനു സംവിധാനം ചെയ്ത അവസാന ചിത്രം. ഇപ്പോഴിതാ തന്റെ ആദ്യത്തെ പ്രണയത്തെ കുറിച്ചുള്ള രസകരമായ കഥ ആരാധകരുമായി പങ്കുവെക്കുകയാണ് സംവിധായകന്‍.

  സ്‌കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയം അവസാനിപ്പിച്ചെങ്കിലും അധികം വൈകാതെ മറ്റൊന്ന് കടന്ന് വരികയായിരുന്നു. കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇതുവരെ പുറംലോകം അറിയാത്ത പ്രണയകഥ വിനു പറയുന്നത്.

  ആദ്യ പ്രണയം തലയ്ക്ക് പിടിക്കുന്നത് പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ്. എന്റെ നാട്ടില്‍ തന്നെയുള്ള ഗേള്‍സ് ഹൈസ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയായിരുന്നു. ഒരു ബസ് യാത്രക്കിടയിലാണ് ഞങ്ങള്‍ തമ്മില്‍ ആദ്യം കണ്ടുമുട്ടുന്നത്. ആദ്യ കാഴ്ചയില്‍ തോന്നുന്ന പ്രണയമായിരുന്നു അത്. ആ പെണ്‍കുട്ടിയുടെ നോട്ടത്തില്‍ തന്നെ എനിക്ക് ഇഷ്ടമാണെന്ന് തിരിച്ചറിഞ്ഞു. അക്കാലത്ത് റേഡിയോ നാടകങ്ങളില്‍ അഭിനയിച്ചിരുന്നത് ഒരു പ്ലേസ് പൊയിന്റ് ആയിരുന്നു. അവളുടെ ബാക്കി എല്ലാ കൂട്ടുകാര്‍ക്കും എന്നെ അറിയാമായിരുന്നു. അവരെല്ലാവരുമായി ഞാന്‍ നല്ല സൗഹൃദത്തിലുമായി. എന്നാല്‍ അവളോട് മാത്രം മിണ്ടാന്‍ എനിക്ക് ഭയമായിരുന്നു.

  മനസ് മുഴുവന്‍ ആ പ്രണയത്തിന്റെ പിറേകയായിരുന്നു. എന്റെ ഓരോ നിമിഷങ്ങളിലും ഞാന്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയിലും മനസ് നിറയെ പ്രണയം നിറഞ്ഞ് മറ്റൊരു ലോകത്തായിരിക്കും. പഠിക്കുമ്പോഴും ഉറങ്ങുമ്പോഴും കുളിക്കുമ്പോഴും നടക്കുമ്പോഴുമൊക്കെ അവളോടുള്ള പ്രണയം മാത്രമായിരുന്നു.. മറ്റൊരു കാര്യത്തിലും മനസ് ഉറക്കാതെ അതിന് പിന്നാലെയായിരുന്നു ഞാന്‍. രാത്രിയില്‍ ഉറങ്ങാന്‍ കിടന്നാല്‍ നേരം പുലരാനായി അക്ഷമയോടെ കാത്തിരിക്കും. രാവിലെ അവള്‍ യൂണിഫോമിട്ട് സ്‌കൂൡലേക്ക് പോകുന്നതും കാത്ത് മതിലിന് മുകളില്‍ അള്ളിപിടിച്ച് ഏറെ നേരം നോക്കിയിരിക്കും.

  കൂട്ടുകാരികള്‍ക്കൊപ്പം അവള്‍ ദൂരെ നിന്ന് നടന്ന് വരുന്നതും കണ്മുന്നിലൂടെ നടന്ന് പോവുന്നതുമെല്ലാം മറയുന്നത് വരെ നോക്കി നില്‍ക്കും. എന്നിട്ട് തിരികെ പോരും. ക്ലാസുള്ള ദിവസങ്ങളില്‍ ഒരിക്കലും മുടങ്ങാത്ത ദിനചര്യകളിലൊന്ന് ഇതായിരുന്നു. പിന്നീട് സുഹൃത്ത് മോഹന കൃഷ്ണനൊപ്പം ചേര്‍ന്ന് അവള്‍ക്ക് ആദ്യമായൊരു കത്ത് കൊടുത്തു. അതിന്റെ മറുപടി എന്താണെന്ന് അറിയാതെ ഞാന്‍ ആകെ പേടിച്ചിരുന്നു. രാവിലെ അവള്‍ പതിവ് പോലെ വന്നു. എന്നെ കണ്ടതും ഒന്ന് ചിരിച്ചു. ഒന്നും മനസിലാവാതെ നിന്ന എന്നെ നോക്കി വീണ്ടും അവള്‍ ഒന്നൂടി ചിരിച്ച് കാണിച്ചു.

  ഇഷ്ടമാണെന്നുള്ള മറുപടി കത്ത് കിട്ടിയതോടെ സന്തോഷത്തിലായിരുന്നു. എന്നാല്‍ വൈകാതെ അവളുടെ വീട്ടുകാര്‍ ഇതറിഞ്ഞ് പ്രശ്‌നമാക്കി. അവളുടെ വീട്ടില്‍ നേരിട്ട് പോയി കാണാന്‍ ശ്രമിച്ചതും വലിയ പ്രശ്‌നമായി. ഇതിനിടയില്‍ പത്താം ക്ലാസില്‍ ഞാന്‍ തോറ്റതോടെ അവള്‍ക്കും ഒരു താല്‍പര്യ കുറവായി. അങ്ങനെയിരിക്കുമ്പോഴാണ് അച്ഛന്റെ പെങ്ങളുടെ മകളായ പത്മജ ബാംഗ്ലൂരില്‍ നിന്നും എന്റെ വീട്ടിലെത്തുന്നത്. കസിന്‍സ് ആരോ പറഞ്ഞ് എന്റെ പ്രണയത്തെ കുറിച്ച് പത്മജ അറിയുന്നു. പെട്ടെന്ന് ബാംഗ്ലൂര്‍ക്ക് തിരിച്ച് പോവുകയും ചെയ്തു.

  എന്തിനാണ് പെട്ടെന്ന് പോവുന്നതെന്ന് അറിയാന്‍ ചോദിച്ച എന്നോട് 'നിങ്ങള്‍ ഇത്തരത്തിലുള്ള ആളാണെന്ന് അറിഞ്ഞില്ല, എല്ലാവരും പറയുന്നത് ശരിയാണ്.എല്ലാവരുടെയും പിന്നാലെ നടക്കുന്ന ആളാണല്ലേ' എന്ന് ചോദിച്ചു. ഇത് പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞും ശബ്ദത്തിലും ഭാവത്തിലും വ്യത്യാസവും ഉണ്ടായിരുന്നു. പിന്നീടാണ് ജീവിതത്തിലെ നിര്‍ണായകമായ ട്വിസ്റ്റ് നടന്നത്. ഞാന്‍ അറിയാതെ പത്മജ എന്നെ ആഗാധമായി പ്രണയിച്ചിരുന്നു.

  2020ൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ മലയാളി താരങ്ങൾ

  പിന്നാലെ ബാംഗ്ലൂരില്‍ നിന്നും പത്മജയുടെ കത്ത് വന്നു. ഞങ്ങള്‍ തമ്മില്‍ ഒരിക്കലും അകന്ന് പോകാന്‍ കഴിയാത്ത വിധത്തിലുള്ള ഒരു ബന്ധത്തിലേക്ക് അത് മാറി. ഒരു പ്രണയം വഴുതിയപ്പോള്‍ മറ്റൊന്ന് ഉദയ സൂര്യനെ പോലെ നിലാവ് പോലെ എന്നിലേക്ക് വന്നു. അതാണ് എന്റെ ഈ നിമിഷം വരെ ഞാനെന്റെ ജീവിതതത്തില്‍ കൊണ്ട് നടക്കുന്ന എന്റെ പത്മജ. എന്റെ ഭാര്യയായ പത്മജ. ഇപ്പോഴും ഞങ്ങള്‍ പ്രണയിക്കുകയാണ്. ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും അവസാനത്തെ പ്രണയമെന്നും വിനു പറയുന്നു.

  English summary
  Director VM Vinu About His First Love Affiar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X