For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുരേഷ് ഗോപിയെ അന്ന് ഇന്‍സള്‍ട്ട് ചെയ്തു; പാവം കരഞ്ഞ് പോയി, ക്ലൈമാക്‌സ് കണ്ട് ഉർവശി തലകറങ്ങി വീണു! വി എം വിനു

  |

  കുടുംബ ചിത്രങ്ങളൊരുക്കി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത സംവിധായകനാണ് വി എം വിനു. തുടക്കകാലത്ത് സിനമയിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ച് പല അഭിമുഖങ്ങളിലുമായി അദ്ദേഹം തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇപ്പോള്‍ യൂട്യൂബ് ചാനലിലൂടെ ആദ്യ കാലത്ത് താന്‍ പ്രവര്‍ത്തിച്ച സിനിമകളുടെ പിന്നാമ്പുറ കഥകള്‍ പറയുകയാണ് സംവിധായകന്‍.

  കിടിലൻ ഫോട്ടോഷൂട്ട് നടത്തി ശ്രദ്ധേയരായ ഇന്ത്യൻ കപ്പിൾസ്, ചിത്രങ്ങൾ കാണാം

  ജയറാമും സുരേഷ് ഗോപിയും കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തിയ ന്യൂഇയര്‍ എന്ന സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ടിങ്ങിനിടെ നടന്നൊരു സംഭവത്തെ കുറിച്ചാണ് വിനു ഇപ്പോള്‍ പറയുന്നത്. രണ്ട് പ്രമുഖ താരങ്ങള്‍ തമ്മിലുണ്ടായ ഈഗോ പ്രശ്‌നം സെറ്റിനെ ഒന്നാകെ ഞെട്ടിച്ചിരുന്നു. ഇത് മാത്രമല്ല നടി ഉര്‍വശി തലകറങ്ങി വീണതടക്കമുള്ള സംഭവഭങ്ങള്‍ വിനു പറയുന്നു.

  ഊട്ടിയിലെ റാണി പാലസ് ആയിരുന്നു മെയിന്‍ ലൊക്കേഷന്‍. കാലാള്‍പട എന്ന സിനിമയിലുള്ള താരങ്ങളായിരുന്നു ഈ ചിത്രത്തിലും. സുരേഷ് ഗോപി, ജയറാം, സുകുമാരന്‍, ഉര്‍വശി, ബാബു ആന്റണി, തുടങ്ങിയ താരങ്ങളൊക്കെ ഉണ്ട്. അന്നത്തെ അട്രാഷന്‍ സില്‍ക്ക് സ്മിതയും ഉണ്ടായിരുന്നു. അന്ന് കാരവന്‍ ഒന്നുമില്ല. താരങ്ങളെല്ലാം ഒരുമിച്ച് ഇരിക്കുകയും വര്‍ത്തമാനം പറഞ്ഞും നല്ല കൂട്ടായിരുന്നു. ഇന്ന് കാരവന്‍ ഒക്കെ വന്നതിന് ശേഷം താരങ്ങള്‍ അവരവരുടെ ഷോട്ടിന് മാത്രം വന്ന് പലരും തിരിച്ച് പോവുകയാണ്.

  സില്‍ക്ക് സ്മിത ലൊക്കേഷനിലേക്ക് വരികയാണെന്ന് പറഞ്ഞതോടെ ആ സെറ്റില്‍ വലിയൊരു ഇളക്കം ഉണ്ടായി. അങ്ങനെ സില്‍ക്ക് വരുന്നു. ഒരു സോംഗില്‍ മാത്രമായി നാലഞ്ച് സീനില്‍ മാത്രമേ സില്‍ക്ക് അഭിനയിക്കുന്നുള്ളു. പെട്ടെന്ന് എല്ലാവരുമായും അടുപ്പമാവുന്ന സ്വഭാവമാണ്. ഭയങ്കര ബഹുമാനമുള്ള ആളുമാണ്. വിനു സാര്‍ എന്ന് എന്നെ ആദ്യമായി വിളിച്ച ഒരു ആര്‍ട്ടിസ്റ്റ് സില്‍ക്ക് സ്മിതയാണ്. തമിഴില്‍ ടെക്‌നിഷ്യന്മാര്‍ ചെറുതും വലുതൊന്നും നോക്കാതെ ബഹുമാനം കൊടുക്കും. അത് മലയാളത്തില്‍ ഇല്ല. സിനിമയില്‍ കാണുന്നത് പോലെയല്ല, സില്‍ക്ക് സ്മിത. വളരെ സ്‌നേഹമുള്ള ആളായിരുന്നു.

  ഒടുവില്‍ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുകയാണ്. രാത്രിയിലാണ് ഷൂട്ടിങ്ങ്. സുരേഷ് ഗോപിയുടെ കഥാപാത്രം നെഗറ്റീവാണ്. പക്ക വില്ലനാണ്. ബാബു ആന്റണി ക്വട്ടേഷന്‍ ഗ്രൂപ്പുമായി വരുന്നു. അതിന്റെ അന്വേഷണവുമായി വരുന്ന പോലീസ് ഓഫീസറാണ് സുകുരമാരന്‍. താക്കോല്‍ കൊണ്ടുള്ള ഒരു കളിയാണ് ക്ലൈമാക്‌സില്‍ നടക്കുന്നത്. ഒടുവില്‍ കുറ്റങ്ങളെല്ലാം ചെയ്യുന്നത് സുരേഷ് ഗോപിയാണെന്ന് സുകുമാരന്‍ കണ്ടുപിടിക്കുന്നതാണ് ക്ലൈമാക്‌സ്. ലാസ്റ്റ് സുരേഷ് ഗോപി ലിക്കര്‍ തലയിലൂടെ ഒഴിച്ച് തീ കൊളുത്തി മരിക്കുന്നുണ്ട്.

  ഈ സീനിന്റെ റീഹേഴ്‌സല്‍ നടന്നിരുന്നു. സുരേഷ് ഗോപി, ജയറാം, സുകുവേട്ടന്‍, ഉര്‍വശി എന്നിവരാണ് ഉള്ളത്. റിഹേഴ്‌സലിനിടെ സുരേഷിന്റെ കുറച്ച് ഡയലോഗുകള്‍ തെറ്റി പോകുന്നുണ്ട്. പക്ഷേ അവിടെ ഒരു ആര്‍ട്ടിസ്റ്റിന്റെ ഈഗോ ഭയങ്കരമായി വര്‍ക്ക് ചെയ്യുന്നത് ഞാന്‍ ആദ്യമായി കണ്ടത് അവിടെ നിന്നാണ്. സുരേഷ് ഗോപി നല്ല പെര്‍ഫോമന്‍സാണ്. സുരേഷ് ഗോപി ഡയലോഗ് പറഞ്ഞ് നടന്ന് വരികയാണ്. പെട്ടെന്ന് സുകുവേട്ടന്‍ താന്‍ എന്താടോ ശിവാജി ഗണേശനോ? എന്താണ് ശിവാജി ഗണേശനെക്കാളും ഇത്രയും ഓവറായി അഭിനയിക്കുന്നത്.

  അത്രയധികം ടെക്‌നിഷ്യന്മാരുടെ മുന്നില്‍ വെച്ച് സുകുവേട്ടന്‍ സുരേഷ് ഗോപിയെ ഇന്‍സള്‍ട്ട് ചെയ്തു. സുരേഷ് പാവമാണ്. ഒരു കുട്ടിയുടെ സ്വഭാവമാണ്. അദ്ദേഹം ആകെ അന്തം വിട്ട് മുറിയുടെ പുറത്ത് പോയി. അവിടെ നിന്ന് ഒരു തേങ്ങല്‍ കേള്‍ക്കാം. അതൊന്നും കാര്യമാക്കേണ്ടെന്ന് പറഞ്ഞ് സുകുവേട്ടന്‍ ഒരു വഴിക്ക് പോയി. അങ്ങനെ എല്ലാവരും മൂഡ് ഔട്ട് ആയി. ആ സമയത്ത് എല്ലാവരെക്കാളും ഒരു പടിയ്ക്ക് മുന്നില്‍ നിന്നുള്ള അഭിനയമായിരുന്നു സുരേഷ് ഗോപിയുടേത്. ആ ഈഗോ ആയിരിക്കാം സുകുവേട്ടന്‍ പ്രശ്‌നമാക്കിയതെന്ന് തോന്നു.

  Suresh Gopi biography | സുരേഷ് ഗോപി ജീവചരിത്രം | FilmiBeat Malayalam

  പിന്നീട് ആശാനെ ഞാനൊരു തമാശ പറഞ്ഞതല്ലേ അങ്ങനെ കൂട്ടിയാല്‍ മതി എന്ന് പറഞ്ഞ് സുകുവേട്ടനത് ഒരു തമാശയാക്കി മാറ്റി. സീന്‍ എടുത്തപ്പോള്‍ സുരേഷ് ഗോപി അത് ഗംഭീരമാക്കി. ശേഷം ഡ്യൂപ്പിനെ ആണ് തീ കൊളുത്തുന്നത്. എല്ലാ സജീകരണങ്ങളും ഉണ്ടായിരുന്നെങ്കിലും തീ പെട്ടെന്നങ്ങ് ആളി കത്തി. ഇത് കണ്ട് എല്ലാവരും പേടിച്ച് പോയി. ഉര്‍വശി ഒരു അലര്‍ച്ചയോട് കൂടി തല കറങ്ങി വീണു. ഒത്തിരി നേരം കഴിഞ്ഞാണ് ഉര്‍വശിയ്ക്ക് ബോധം തെളിഞ്ഞത്.

  English summary
  Director VM Vinu Opens Up About Sukumaran's Ego Issues With Suresh Gopi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X