twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്വേത മേനോന്റെ കൈയ്ക്ക് വെട്ട് കൊണ്ടു, കെപിഎസി ലളിത തളര്‍ന്നുപോയി, ആ സംഭവം പറഞ്ഞ് വിഎം വിനു

    |

    മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ സംഭാവന ചെയ്ത താരമാണ് കെപിഎസി ലളിത. തലമുറ വ്യത്യാസമില്ലാതെയാണ് താരത്തെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നത്. നടി ഇല്ലെന്ന് പൂര്‍ണ്ണമായി വിശ്വസിക്കാന്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിട്ടില്ല. അഞ്ച് പതിറ്റാണ്ടുകളിലേറെയായി സിനിമയില്‍ തിളങ്ങി നിന്ന കെപിഎസി ലളിത ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. അറുനൂറിലേറെ സിനിമയില്‍ നിറഞ്ഞാടിയ കെപിഎസി ലളിത ഇനിയും നിരവധി വേഷങ്ങള്‍ ബാക്കിയാക്കിയാണ് ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായത്.

    ബിഗ് ബി മാത്രമല്ല മകള്‍ ശ്വേത ബച്ചനും ഐശ്വര്യ റായിയെ ഫോളോ ചെയ്യുന്നില്ല, തിരിച്ച് ആഷും...ബിഗ് ബി മാത്രമല്ല മകള്‍ ശ്വേത ബച്ചനും ഐശ്വര്യ റായിയെ ഫോളോ ചെയ്യുന്നില്ല, തിരിച്ച് ആഷും...

    സഹതാരങ്ങളുമായി വളരെ അടുത്ത ബന്ധമായിരുന്നു കെപിഎസി ലളിതയ്ക്കുണ്ടായിരുന്നത്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് നടിയെ കുറിച്ച് സംവിധായകന്‍ കെഎം വിനു പറഞ്ഞ വാക്കുകളാണ്. വിനു സംവിധാനം ചെയ്ത പെണ്‍പട്ടണം എന്ന സിനിമയില്‍ കെപിഎസി ലളിതയും അഭിനയിച്ചിരുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് കെപിഎസിലളിതയ്‌ക്കൊപ്പമുള്ള ഓര്‍മ പങ്കുവെച്ചിരിക്കുന്നത്.

    സൂപ്പര്‍ ഹിറ്റ് ദിലീപ് ചിത്രം സിഐഡി മൂസയുടെ രണ്ടാം ഭാഗം എപ്പോള്‍, വെളിപ്പെടുത്തി ജോണി ആന്റണി...സൂപ്പര്‍ ഹിറ്റ് ദിലീപ് ചിത്രം സിഐഡി മൂസയുടെ രണ്ടാം ഭാഗം എപ്പോള്‍, വെളിപ്പെടുത്തി ജോണി ആന്റണി...

    വിഎം വിനുവിന്റെ വാക്കുകള്‍

    സംവിധായകന്‍ വിഎം വിനുവിന്റെ വാക്കുകള്‍ ഇങ്ങനെ... ''അഞ്ചരക്കല്യാണമാണ് എന്റെ ആദ്യസിനിമ. അതില്‍ ജനാര്‍ദനന്റെ പഴയ കാമുകിയായ അലമേലുവായി ക്ലൈമാക്‌സിലാണ് ലളിതച്ചേച്ചി വന്നത്. അതിനുശേഷം ലളിതച്ചേച്ചിക്കൊപ്പം ചെയ്ത സിനിമയാണ് പെണ്‍പട്ടണം. ലളിതച്ചേച്ചിക്കൊപ്പം ജോലി ചെയ്യാന്‍ ഏറ്റവും സുഖകരമാണ്. ഇത്രയും മുതിര്‍ന്ന ഒരു താരം താരതമ്യേന പ്രായംകുറഞ്ഞ സാങ്കേതികപ്രവര്‍ത്തകരോടുവരെ ബഹുമാനത്തോടെ പെരുമാറുന്നത് അമ്പരപ്പിച്ചിട്ടുണ്ട്. പഴയകാല സിനിമയുടെ പാരമ്പര്യമാണത്. ചേച്ചിക്ക് സംവിധായകന്റെ എല്ലാ ബുദ്ധിമുട്ടുകളുമറിയാം. ഭരതന്‍സാറിന്റെ ഭാര്യയെന്ന നിലയില്‍ അതെല്ലാം ചേച്ചി കണ്ടറിഞ്ഞിട്ടുണ്ടാവും. ഏതു സമയത്തും സന്തോഷത്തോടെയാണ് ചേച്ചിയെ കാണുക. അഭിനയിക്കാന്‍ തുടങ്ങിയാല്‍ ചുറ്റുമുള്ളതെല്ലാം ചേച്ചി മറക്കും.

    പണ്‍പട്ടണം

    കോഴിക്കോട്ടെ കുടുംബശ്രീക്കാരായ വനിതകളെക്കുറിച്ചുള്ള ആലോചനയില്‍നിന്നാണ് ആ സിനിമ പിറന്നത്. രഞ്ജിത്തിന്റെ കഥയില്‍ ടി.എ.റസാഖാണ് തിരക്കഥയെഴുതിയത്. ലളിതച്ചേച്ചിയാണ് സിനിമയില്‍ വനിതകളുടെ കൂട്ടത്തെ നയിക്കുന്നത്. വളരെ പ്രാരാബ്ധം നിറഞ്ഞ കുടുംബശ്രീതൊഴിലാളികളുടെ കഥയാണ്. രാവിലെ വീടുകള്‍ തോറുമെത്തി മാലിന്യം ശേഖരിക്കുന്ന കുടുംബശ്രീക്കാരാണ് സിനിമയിലുള്ളത്. അവരുടെ ജോലിയില്‍ അവര്‍ മഹത്വം കണ്ടെത്തുന്നുണ്ട്. ഒരു ജോലിക്കും പോവാത്ത, മദ്യപാനിയായ മകനെയും കുംബത്തെയും പോറ്റാന്‍ അമ്മയാണ് ജോലി ചെയ്യുന്നത്. ആ വേദനയും ബുദ്ധിമുട്ടും മനോഹരമായാണ് ലളിത അവതരിപ്പിച്ചത്.

    സീനിലെ രംഗം

    ആ ചിത്രത്തില്‍ നെടുമുടി വേണുവിന്റെ ക്രൂരനായ കഥാപാത്രമുണ്ട്. രേവതിയുടെ കഥാപാത്രത്തോട് വളരെ മോശമായ രീതിയില്‍ പെരുമാറുന്ന സമയത്ത് നാലുസ്ത്രീകള്‍ ചേര്‍ന്ന് അദ്ദേഹത്തെ പിടികൂടി മാലിന്യക്കുപ്പയിലെറിയുന്ന രംഗമുണ്ട്. മാലിന്യക്കൂമ്പാരത്തിലേക്ക് നെടുമുടി വേണുവിനെ എറിഞ്ഞിട്ട് കെപിഎസി ലളിത ഒരു കൊടുവാളെടുത്ത് വീശുന്ന രംഗമുണ്ട്. ആ രംഗത്തിനായി ഒരു ഡമ്മി കൊടുവാള്‍ നിര്‍മിച്ചിരുന്നു. എന്നാല്‍ ഷോട്ടെടുക്കുന്ന സമയത്ത് ഏതോ ആരോ ഡമ്മി കൊടുവാളിനുപകരം യഥാര്‍ഥ കൊടുവാള്‍ കൊണ്ടുവച്ചിരുന്നു.

    ശ്വേതയുടെ കൈ മുറിഞ്ഞു


    അഭിനയിക്കാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ മറ്റെല്ലാം മറക്കുന്നയാളാണ് ലളിതച്ചേച്ചി. കൊടുവാളെടുത്ത് വീശുമ്പോള്‍ ശ്വേതാമേനോനാണ് കയറിപ്പിടിച്ച് തടുത്തുനിര്‍ത്തുന്നത്. യഥാര്‍ഥ കൊടുവാളാണെന്നറിയാതെയാണ് ശ്വേത കയറിത്തടുത്തത്. ആ വെട്ട് ശ്വേത മേനോന്റെ വലത്തേകൈക്കാണ് കൊണ്ടത്. രക്തം ചീറ്റിത്തെറിക്കുന്നതാണ് ഞങ്ങളെല്ലാവരും കണ്ടത്. 'എന്റെ കൈ പോയേ' എന്ന കരച്ചിലുമായി ശ്വേത ബോധരഹിതയായി വീണു. ലളിതച്ചേച്ചി തളര്‍ന്നുപോയി. 'എന്റെ മോള്‍ക്കെന്തുപറ്റി' എന്നു ചോദിച്ച് ചേച്ചിയും വിതുമ്പി കരയാന്‍ തുടങ്ങി.

    Recommended Video

    KPAC ലളിതക്ക് യാത്രയയപ്പ് നൽകി കേരളക്കര | FilmiBeat Malayalam
    കെപിഎസി ലളിത തളര്‍ന്നുപോയി

    സ്വന്തംകൈക്കി വെട്ടുകുടുങ്ങിയതുപോലെ വെപ്രാളത്തിലായിരുന്നു. ഏതാനും ദിവസത്തേക്ക് തളര്‍ന്നിരിപ്പായിരുന്നു. ഏതാനും ദിവസത്തിനുശേഷമാണ് ചിത്രീകരണം പുനരാരംഭിച്ചത്. കയ്യബദ്ധം പറ്റിപ്പോയതിന്റെ ആ വിഷമം ഇപ്പോഴും മനസ്സിലുണ്ട്. അത്ര ആവേശത്തോടെ കത്തി വീശേണ്ടിയിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ചേച്ചി പറഞ്ഞത് ' ഒരു പെണ്ണിന്റെ നേര്‍ക്ക് കൈപൊക്കിയവനെതിരെയുള്ള ദേഷ്യമാണ്. എനിക്കപ്പോ നിയന്ത്രിക്കാന്‍ പറ്റിയില്ല' എന്നായിരുന്നു... വിനു പറഞ്ഞു.

    Read more about: kpsc lalitha vm vinu
    English summary
    Director Vm Vinu Revealed An Unknown Backstory About Penpattanam Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X