twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്ക എപ്പോഴും പറയാറുളള രണ്ട് കാര്യങ്ങള്‍, ഇതുവരെ അത് അനുസരിച്ചിട്ടില്ലെന്ന് വിഎം വിനു

    By Midhun Raj
    |

    മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളെ നായകന്മാരാക്കി സിനിമകള്‍ എടുത്ത സംവിധായകനാണ് വിഎം വിനു. മലയാളത്തിലെ പ്രശസ്ത സംവിധായകരുടെ എല്ലാം കൂടെ പ്രവര്‍ത്തിച്ച ശേഷമാണ് വിഎം വിനു സ്വതന്ത്ര സംവിധായകനായത്. മമ്മൂട്ടി നായകനായുളള പല്ലാവൂര്‍ ദേവനാരായണന്‍ കരിയറിന്‌റെ തുടക്കത്തില്‍ വിഎം വിനുവിന്റെതായി ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. തുടര്‍ന്ന് ബാലേട്ടന്‍, വേഷം, ബസ് കണ്ടക്ടര്‍ പോലുളള സിനിമകളും സംവിധായകന്‌റെതായി വിജയം നേടി. അതേസമയം മമ്മൂക്ക കരിയറില്‍ നല്‍കിയ രണ്ട് ഉപദേശങ്ങളെ കുറിച്ച് പറയുകയാണ് വിഎം വിനു.

    ഗ്ലാമറസ് ചിത്രങ്ങളുമായി സാക്ഷി, കിടിലന്‍ ഫോട്ടോസ് കാണാം

    ഒരഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്നാല്‍ മമ്മൂക്ക പറഞ്ഞ കാര്യങ്ങള്‍ തനിക്ക് ഇതുവരെ പാലിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു. മമ്മൂക്കയുമായി എനിക്ക് നാല് സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞു. അതൊരു ഭാഗ്യമാണ് എന്ന് വിഎം വിനു പറയുന്നു.

    കാണുമ്പോഴൊക്കെ അദ്ദേഹം എന്നോട് എപ്പോഴും

    കാണുമ്പോഴൊക്കെ അദ്ദേഹം എന്നോട് എപ്പോഴും പറയുന്നത് രണ്ട് കാര്യങ്ങളാണ്; നീ സ്‌ക്രിപ്റ്റ് എഴുതണം. മറ്റൊന്ന് അഭിനയത്തെ കുറിച്ചാണ്. നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ അഭിനയിക്കണമെന്ന് പറയും. ഞാന്‍ വിളിക്കാം എന്നൊക്കെ മമ്മൂക്ക പറയും. അത് കേള്‍ക്കാന്‍ രസമാണ്. മമ്മൂക്ക അങ്ങനെ വിളിച്ചിട്ടുണ്ട്. പക്ഷേ സുഖമില്ല എന്നൊക്കെ പറഞ്ഞു ഞാന്‍ മുങ്ങിനടന്നു. മമ്മൂക്ക പറഞ്ഞ രണ്ട് കാര്യങ്ങളും ഞാന്‍ അനുസരിച്ചിട്ടില്ല. അതിന്‌റെതായ കുഴപ്പങ്ങളും ഉണ്ട്, വിഎം വിനു പറയുന്നു.

    ഇപ്പോഴത്തെ സംവിധായകരൊക്കെ വലിയ നടന്മാര്‍

    ഇപ്പോഴത്തെ സംവിധായകരൊക്കെ വലിയ നടന്മാര്‍ അല്ലെ. രണ്‍ജി പണിക്കരെയൊക്കെ പുതിയ തലമുറ കാണുന്നത് സംവിധായകനോ തിരക്കഥാകൃത്തോ ആയിട്ടല്ല. നടനായിട്ടു തന്നെയാണ്, അഭിമുഖത്തില്‍ സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം മമ്മൂട്ടി-വിഎം വിനു കൂട്ടുകെട്ടില്‍ ഇറങ്ങിയ നാല് സിനിമകളില്‍ മൂന്ന് ചിത്രങ്ങളും വിജയം നേടി. ഫേസ് ടു ഫേസ് എന്ന സിനിമ മാത്രമാണ് അത്ര ശ്രദ്ധിക്കപ്പെടാതെ പോയത്. പല്ലാവൂര്‍ ദേവനാരായണന് പിന്നാലെയാണ് മെഗാസ്റ്റാറിനെ നായകനാക്കി വേഷം എന്ന ചിത്രം വിഎം വിനു എടുത്തത്.

    2004ല്‍ ഇറങ്ങിയ വേഷം തിയ്യേറ്ററുകളില്‍ മികച്ച

    2004ല്‍ ഇറങ്ങിയ വേഷം തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ സിനിമയാണ്. കുടുംബ പശ്ചാത്തലത്തിലുളള കഥ പറഞ്ഞ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഇന്നസെന്റ്, മോഹിനി, ഗോപിക, സായികുമാര്‍, ഇന്ദ്രജിത്ത്, കൊച്ചിന്‍ ഹനീഫ എന്നീ താരങ്ങളും പ്രധാന വേഷങ്ങളിലെത്തി. വേഷം വിജയമായ ശേഷം ബസ് കണ്ടക്ടറും ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങി. മമ്മൂട്ടി ബസ് കണ്ടക്ടറായി എത്തിയ സിനിമയില്‍ ജയസൂര്യ, ഭാവന, നികിത, മംമ്ത മോഹന്‍ദാസ്, ഇന്നസെന്‌റ്, സലീംകുമാര്‍, ഹരിശ്രീ അശോകന്‍ എന്നീ താരങ്ങളാണ് മറ്റ് വേഷങ്ങളില്‍ എത്തിയത്.

    സിനിമയും തിയ്യേറ്ററുകളില്‍ വിജയമായി മാറി

    സിനിമയും തിയ്യേറ്ററുകളില്‍ വിജയമായി മാറി. ബസ് കണ്ടക്ടര്‍ ഇറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫേസ് ടു ഫേസ് എന്ന ചിത്രവുമായി ഈ കൂട്ടുകെട്ട് എത്തിയത്. എന്നാല്‍ സിനിമ തിയ്യേറ്ററുകളില്‍ വലിയ പരാജയമായി മാറി. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ബാലേട്ടനാണ് വിഎം വിനുവിന്‌റെ കരിയറില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ സിനിമ. 2003ലാണ് ബാലേട്ടന്‍ പുറത്തിറങ്ങിയത്. ടൈറ്റില്‍ കഥാപാത്രമായുളള മോഹന്‍ലാലിന്‌റെ പ്രകടനം തന്നെയായിരുന്നു സിനിമയില്‍ മുഖ്യ ആകര്‍ഷണമായത്.

    കണ്ടവരെല്ലാം നല്ലത് പറഞ്ഞ സിനിമയോട് ചിലര്‍ക്ക് തോന്നിയ വിരോധം, ദിലീപ് ചിത്രത്തെ കുറിച്ച് സിദ്ദിഖ്കണ്ടവരെല്ലാം നല്ലത് പറഞ്ഞ സിനിമയോട് ചിലര്‍ക്ക് തോന്നിയ വിരോധം, ദിലീപ് ചിത്രത്തെ കുറിച്ച് സിദ്ദിഖ്

    Recommended Video

    John Brittas about why Mammootty not get Padma Bhushan
    ടിഎ ഷാഹിദിന്‌റെ തിരക്കഥയിലാണ്

    ടിഎ ഷാഹിദിന്‌റെ തിരക്കഥയിലാണ് വിഎം വിനു ബാലേട്ടന്‍ എടുത്തത്. മോഹന്‍ലാലിനൊപ്പം ദേവയാനി, നെടുമുടി വേണു, ഇന്നസെന്‌റ്, ഹരിശ്രീ അശോകന്‍, ജഗതി ശ്രീകുമാര്‍, ഗോപിക അനില്‍, കീര്‍ത്തന അനില്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തി. എം ജയചന്ദ്രന്‍ ഒരുക്കിയ പാട്ടുകളും സിനിമയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    മമ്മൂട്ടി ചിത്രത്തില്‍ ദിലീപിന് ഡയലോഗ് ലഭിച്ചത് അങ്ങനെ, അനുഭവം പറഞ്ഞ് ഷിബു ചക്രവര്‍ത്തിമമ്മൂട്ടി ചിത്രത്തില്‍ ദിലീപിന് ഡയലോഗ് ലഭിച്ചത് അങ്ങനെ, അനുഭവം പറഞ്ഞ് ഷിബു ചക്രവര്‍ത്തി

    Read more about: mammootty vm vinu
    English summary
    director vm vinu reveals he hasn't obeyed mammootty's two advices in his career, Know What
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X