For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തൻ്റെ ആ 'പെണ്ണ് കാണൽ' കാവ്യ മാധവൻ്റെ സഹോദരൻ്റെ കല്യാണ ചടങ്ങിലായിരുന്നു; ഹോട്ട് സീനിനെ കുറിച്ചും ദിവ്യ പിള്ള

  |

  കള എന്ന ചിത്രത്തിലൂടെ ടൊവിനോയുടെ നായികയായി അഭിനയിച്ച് തിളങ്ങി നില്‍ക്കുകയാണ് നടി ദിവ്യ പിള്ള. ചിത്രത്തിലെ ബെഡ് റൂം സീന്‍ ഏറെ ചര്‍ച്ചയായിരുന്നു. ടൊവിനയോ്‌ക്കൊപ്പമുള്ള റൊമാന്റിക് രംഗം ശരിയാകുമോ എന്ന കണ്‍ഫ്യൂഷന്‍ തനിക്ക് ഉണ്ടായിരുന്നു. അച്ഛനും അമ്മയും സുഹൃത്തുക്കളുമെല്ലാം പിന്തുണച്ചതോടെയാണ് അതിന് തയ്യാറായതെന്ന് പറയുകയാണ് നടിയിപ്പോള്‍.

  ഉദ്യാനത്തിൽ നിന്നും സിംപിൽ സ്റ്റൈലിൽ ഇഷ റെബ്ബ, ക്യൂട്ട് ചിത്രങ്ങൾ കാണാം

  മറ്റ് ഇമോഷന്‍ പോലെയാണ് ഇതൊക്കെ എന്ന് സംവിധായകനും പറഞ്ഞിരുന്നു. തന്റെ ഏറ്റവും നല്ല വിമര്‍ശകര്‍ ചേച്ചിയും അമ്മയുമാണെന്നാണ് കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി പറയുന്നത്. ഒപ്പം കാവ്യ മാധവന്റെ സഹോദരഭാര്യ തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും പെണ്ണ് കാണലിനെ കുറിച്ചുള്ള കാര്യങ്ങളും ദിവ്യ പിള്ള വ്യക്തമാക്കുന്നുണ്ട്. വിശദമായി വായിക്കാം...

  അയ്യോ, അത് വേണോ? ശരിയാകുമോ!.. അച്ഛനും അമ്മയ്ക്കും ഇഷ്ടമാകില്ല. ആള്‍ക്കാര്‍ അത് എങ്ങനെ സ്വീകരിക്കും' എന്നായിരുന്നു കളയിലെ ലവ് മേക്കിംഗ് രംഗങ്ങളെക്കുറിച്ചൊക്കെ സംവിധായകന്‍ സംസാരിച്ചപ്പോള്‍ തന്റെ മനസില്‍. പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. എന്റെ അപ്പിയറന്‍സുള്‍പ്പെടെ പല കാര്യങ്ങളിലും അല്‍പം ആത്മവിശ്വാസം കുറവുള്ള ആളാണ് ഞാന്‍ അങ്ങനെയുള്ള എനിക്ക് ചുംബനരംഗങ്ങളിലും ലവ് മേക്കിങ് സീനുകളിലുമൊക്കെ അഭിനയിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു.

  അച്ഛനോടും അമ്മയോടുമാണ് ഞാന്‍ കളയിലെ ലവ് മേക്കിംഗ് സീനുകളെപ്പറ്റി ആദ്യം പറഞ്ഞത്. നീ എത്ര ഹോളിവുഡ് സിനിമകള്‍ കാണുന്നതാണ്. അത്തരം രംഗങ്ങള്‍ സ്വാഭാവികമായാണ് അവര്‍ ചെയ്യുന്നത്. തിംഗ് ബിഗ് എന്നാണ് അച്ഛന്‍ പറഞ്ഞത്. അഭിനയത്തോട് ഇഷ്ടമുള്ളതു കൊണ്ട് അച്ഛന് അത് മനസിലാകും. പക്ഷേ അമ്മയ്ക്ക് അത്ര ഇഷ്ടമായിരുന്നില്ല. നിനക്ക് വിശ്വാസമുണ്ടെങ്കില്‍ ചെയ്‌തോ.. എന്നായിരുന്നു അമ്മയുടെ മറുപടി.

  നീ ഒരഭിനേതാവാണ്. ഇതൊക്കെ ഒരു പ്രശ്‌നമായി ചിന്തിക്കേണ്ട കാലം കഴിഞ്ഞു. നീ മലയാളത്തില്‍ മാത്രമല്ല സിനിമ ചെയ്യാന്‍ പോകുന്നത്. ബോളിവുഡിലും ചിലപ്പോള്‍ ഹോളിവുഡിലും അഭിനയിച്ചെന്നിരിക്കും. അപ്പോള്‍ ഇതൊന്നും ഒരു ഒഴിവ് കഴിവേ അല്ല. മറ്റേതൊരു ഇമോഷനും പോലെയേയുള്ളൂ ഇതും. എന്നായിരുന്നു സുഹൃത്തുക്കളുടെ അഭിപ്രായം.

  ചേച്ചിയും അമ്മയുമാണ് തന്റെ ഏറ്റവും വലിയ വിമര്‍ശകര്‍ എന്നാണ് ദിവ്യ പറയുന്നത്. അച്ഛന് അഭിനയത്തോടുള്ള ഇഷ്ടം ഉള്ളിലുള്ളത് കൊണ്ടാവും എന്റെ എല്ലാ സിനിമകളും ഇഷ്ടമാണ് എന്ന് പറഞ്ഞ ദിവ്യ തന്റെ ഏറ്റവും വലിയ 'ചിയര്‍ ലീഡര്‍ അച്ഛനാണ്. മോള് ബ്രില്യന്റായി അഭിനയിച്ചു എന്ന് അച്ഛന്‍ അഭിമാനത്തോടെ പലരോടും പറയാറുണ്ട്. ചെറുപ്പം മുതല്‍ അഭിനയമോഹം ഉണ്ടായിരുന്നു എങ്കിലും അദ്ദേഹത്തിന് ആ മേഖലയിലേക്ക് എത്താന്‍ കഴിഞ്ഞില്ല. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ പൂന ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ പഠിക്കണമെന്ന് അച്ഛന്‍ അപ്പൂപ്പനോട് പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹം സമ്മതിച്ചില്ല.

  ഷൂട്ടിങ്ങിന് പോകുമ്പോള്‍ അച്ഛനോ അമ്മയോ എന്റെ കൂടെ ഉണ്ടാവും. എടക്കാട് ബറ്റാലിയനില്‍ ടൊവിനോയുടെ സഹോദരിയും കളയില്‍ നായിക വേഷവുമായിരുന്നു. തന്റെ വേഷം വലുതാണോ ചെറുതാണോ എന്നൊന്നും നോക്കാറില്ല. എടക്കാട് ബറ്റാലിയന്റെ കഥ എന്നോട് പറയുമ്പോള്‍ അവസാനം ഞാന്‍ പൊലീസ് ഓഫീസറായി വരുന്നതൊക്കെയുണ്ടായിരുന്നു. സിനിമയല്ലേ.. പിന്നീട് അതില്‍ കുറേ മാറ്റങ്ങള്‍ വന്നു. പൊലീസ് യൂണിഫോമില്‍ വരുന്ന ഒരു കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് കൂടിയാണ് എടക്കാട് ബറ്റാലിയനിലെ കഥാപാത്രം ഏറ്റെടുത്തത്. പക്ഷേ പല സീനുകളും പല കാരണങ്ങളാല്‍ ഷൂട്ട് ചെയ്യാന്‍ പറ്റിയില്ല.

  ഒരു കല്യാണ ചടങ്ങിനിടയിലായിരുന്നു തന്റെ 'പെണ്ണുകാണല്‍' നടന്നതെന്ന് ദിവ്യ പറയും. കാവ്യ മാധവന്റെ ചേട്ടന്‍ മിഥുന്‍ കല്യാണം കഴിച്ചിരിക്കുന്നത് എന്റെ ബെസ്റ്റ് ഫ്രണ്ട് റിങ്കുവിനെയാണ്. ആ കല്യാണത്തിന്റെ സത്കാരച്ചടങ്ങില്‍ വച്ച് എന്നെ കണ്ട വിനീതേട്ടന്‍ (വിനീത് കുമാര്‍) ആദ്യമായി സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു. റിങ്കുവാണ് 'ടാ.. സിനിമ ഒരു രസമാണ് എന്നുപറഞ്ഞുകൊണ്ട് തനിക്ക് അഭിനയിക്കാനുള്ള ആത്മവിശ്വാസം തന്നത്. വീക്കെന്‍ഡില്‍ കാത്തിരുന്ന് സിനിമകള്‍ കണ്ടിരുന്ന ഒരു സാധാരണ പെണ്‍കുട്ടിയായ എന്നെ തേടി സിനിമയില്‍ നിന്ന് ഓഫറുകള്‍ വരുമെന്നോ എനിക്ക് അഭിനയിക്കാന്‍ കഴിയുമെന്നോ ഞാന്‍ കരുതിയിരുന്നില്ലെന്നും ദിവ്യ വ്യക്തമാക്കുന്നു.

  Recommended Video

  Prithviraj Sukumaran Talks about his latest movie Cold Case | FilmiBeat Malayalam

  തുടക്കത്തില്‍ കുറച്ച് ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന സിനിമകളാണ് ഏറ്റെടുത്തത്. അങ്ങനെയാണ് മമ്മൂക്കയുടെ മാസ്റ്റര്‍പീസ് ചെയ്യുന്നത്. ചെറിയ വേഷമാണെങ്കിലും അതിലെ പോലീസ് ഓപീസറുടെ വേഷം എനിക്ക് പ്രിയപ്പെട്ടതാണ്. മമ്മൂക്കയുടെ ഒക്കെ സിനിമകള്‍ കണ്ടിരുന്ന സമയത്ത് ഒരിക്കലും അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിയുമെന്ന് വിചാരിച്ചിരുന്നില്ല. മമ്മൂക്കയെ കുറിച്ച് പലരും പറഞ്ഞ് പേടിപ്പിച്ച് സെറ്റില്‍ ടെന്‍ഷനടിച്ച് നില്‍ക്കുമ്പോഴാണ് കാരവനില്‍ നിന്ന് അദ്ദേഹം പുറത്തിറങ്ങി വന്നത്. ആ പേഴ്‌സണാലിറ്റി കണ്ട് ഞാന്‍ വണ്ടറടിച്ച് നിന്ന് പോയി.

  English summary
  Divya Pillai Opens Up About Herself And Tovino Thomas Romantic Moments In Kala Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X