Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് വന്നു, കുറ്റബോധം തോന്നുന്നില്ലെന്ന് ദിവ്യ
നല്ല ജോലി വിട്ട് സിനിമയ്ക്ക് പിന്നാലെ പോകുന്ന നായരന്മാരെ നമ്മള് കണ്ടിട്ടുണ്ടാവും. എന്നാല്‍ നായികമാര്‍ പലരും പഠനം ഉപേക്ഷിച്ച് വന്നവരാണ്. എല്ലാവരുമില്ല.. ചിലര്‍ പഠനം പൂര്‍ത്തിയാക്കിയിട്ടും സിനിമയില്‍ സജീവമായതാണ്. എന്നാല്‍ ദിവ്യ പിള്ള എന്ന നടി നല്ലൊരു ജോലിയും ശബളവും വേണ്ടെന്ന് വച്ചിട്ടാണ് സിനിമയില്‍ സജീവമായത്.
ദുബായില്‍ ഏവിയേഷനില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്യുകയായിരുന്നു ദിവ്യ പിള്ള. കരിയറിന്റെ തുടക്കത്തില്‍ കുറേ കാലം ജോലിയും സിനിമയും ഒന്നിച്ച് കൊണ്ടു പോവാന്‍ ശ്രമിച്ചു. അത് ബുദ്ധിമുട്ടായി തുടങ്ങിയപ്പോള്‍ മറുതൊന്ന് ആലോചിക്കാതെ ദിവ്യ ഏവിയേഷന്‍ ജോലി ഉപേക്ഷിച്ച് കേരളത്തിലേക്ക് തിരിച്ചു. പൂര്‍ണമായും സിനിമയില്‍ ശ്രദ്ധ കൊടുത്തു.

Recommended Video
ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് എന്താണെന്ന് ചോദിച്ചപ്പോള്‍, തീര്‍ച്ചയായും അത് സിനിമ തന്നെയാണെന്നായിരുന്നു ദിവ്യ പിള്ളയുടെ പ്രതികരണം. അല്ലായിരുന്നെങ്കില്‍ ഞാന്‍ ഇവിടെ വരെ എത്തില്ലായിരുന്നു. ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞ എന്റെ ഏവിയേഷന്‍ ജോലി ഞാന്‍ പൂര്‍ണമായും ആസ്വദിച്ചിരുന്നു. എന്നാല്‍ സിനിമ എന്റെ ഹൃദയത്തില്‍ കൂടുതല്‍ സ്ഥാനം പിടിച്ചു.
അഭിനയിക്കുമ്പോള്‍ ഞാന്‍ സ്വയം എന്നിലേക്ക് അടുക്കുന്നതായി തോന്നും. അഭിനയം നമ്മുടെ ആന്തരിക ആത്മാവിലേക്ക് നമ്മളെ ബന്ധിപ്പിക്കുന്നു. സര്‍ഗാത്മകതയുടെ ലോകമാണ് സിനിമ. ദിവസവും നിങ്ങള്‍ക്ക് ധാരാളം ആളുകളെ കാണാന്‍ പറ്റുന്നു. അഭിനയം നമ്മളെ വൈകാരികമായി സമ്പന്നരാക്കുന്നു. പര്യവേക്ഷണം ചെയ്യുന്നു.
സിനിമയെ ഗൗരവമായി എടുത്തപ്പോള്‍ ഞാന്‍ ആളുകളെ നിരീക്ഷിക്കാന്‍ തുടങ്ങി. അവരുടെ മാനറിസങ്ങളും പ്രതികരണങ്ങളും എന്നെ ആവേശം കൊള്ളിച്ചു. ജീവിതത്തിലെ മറ്റൊരു തലം മനസ്സിലാക്കുകയായിരുന്നു. അതുകൊണ്ട് ഏവിയേഷന്‍ ജോലി രാജിവച്ചതില്‍ എിക്ക് കുറ്റബോധമില്ല. തെറ്റായിരുന്നു ആ തീരുമാനം എന്ന് ഇതുവരെ തോന്നിയിട്ടില്ല- ദിവ്യ പിള്ള വ്യക്തമാക്കി.
ഫഹദ് ഫാസില്‍ നായകനായി എത്തിയ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ളയുടെ തുടക്കം. തുടര്‍ന്ന് പൃഥ്വിരാജിന്റെ ഊഴത്തില്‍ നായികയായി. മാസ്റ്റര്‍ പീസ്, മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍, എടക്കാട് ബറ്റാലിയന് 06, സേഫ്, ജിമ്മി ഈ വീടിന് ഐശ്വര്യം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. കിങ് ഫിഷ് എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ലോക്ക്ഡൗണ്‍ വന്നത്.
-
ശരീരത്ത് തുണി വേണമെന്നുള്ള നിർബന്ധമുണ്ട്; മുട്ടിന് താഴെ തുണിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കുളപ്പുള്ളി ലീല
-
ലാലേട്ടനേക്കാളും മമ്മൂക്ക എനിക്ക് സ്പെഷ്യൽ ആവുന്നത് അവിടെയാണ്; മറക്കാൻ പറ്റിയിട്ടില്ല; ഉണ്ണി മുകുന്ദൻ
-
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!