For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യരുമായി ശത്രുതയായിരുന്നോ? റിമി ടോമിയുടെ രസകരമായ ചോദ്യത്തിന് ദിവ്യ ഉണ്ണി പറഞ്ഞ മറുപടി

  |

  തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ നായികയായി തിളങ്ങി നിന്ന മുന്‍നിര നടിയാണ് ദിവ്യ ഉണ്ണി. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി ദിവ്യ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. വിവാഹം കഴിഞ്ഞതോട് കൂടിയാണ് നടി അഭിനയം ഉപേക്ഷിക്കുന്നത്. ശേഷം വിദേശത്തേക്ക് താമസിക്കാന്‍ പോവുകയും ചെയ്തു.

  ഇതിനിടെ വിവാഹമോചനവും രണ്ടാം വിവാഹവുമൊക്കെ നടന്നു. രണ്ട് വര്‍ഷം മുന്‍പ് ദിവ്യ മൂന്നാമതൊരു കുഞ്ഞിന്റെ കൂടി അമ്മയായി. ഇപ്പോള്‍ നൃത്ത സ്‌കൂള്‍ നടത്തി വരികയാണ്. അതേ സമയം തന്റെ സിനിമാ ജീവിതത്തെ കുറിച്ചും, നടി മഞ്ജു വാര്യരുമായിട്ടുള്ള സൗഹൃദത്തെ പറ്റിയും പറയുന്ന ദിവ്യയുടെ വീഡിയോ വൈറലാവുകയാണ്. റിമി ടോമിയുടെ കൂടെ നടത്തിയ അഭിമുഖത്തിനിടയില്‍ നിന്നുള്ള വീഡിയോയാണ് വൈറലായത്.

  വിനയന്റെ സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്നതിനെ പറ്റിയാണ് ദിവ്യ ഉണ്ണി സംസാരിച്ച് തുടങ്ങുന്നത്. സിനിമയില്‍ നായികയാവുന്നതിന് മുന്‍പ് വിനയന്‍ അങ്കിളിന്റെ സീരിയലുകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും അവസാനം അഭിനയിച്ച സീരിയലും അത് തന്നെയാണെന്ന് ദിവ്യ പറയുന്നു. പൊക്കം കൂടുതലുള്ളത് തനിക്കെന്നും അനുഗ്രഹമായിട്ടേയുള്ളു എന്നും ദിവ്യ പറയുന്നു. മമ്മൂക്കയുടെയും ലാലേട്ടന്റെയും ജയറാമേട്ടന്റെയുമൊക്കെ കൂടെ അഭിനയിച്ചു. ആദ്യ സിനിമയില്‍ നായകനായി അഭിനയിക്കുന്നതും ദിലീപേട്ടന്റെ കൂടെയാണ്.

  Also Read: ഒളിച്ചോടി പോയി കല്യാണം കഴിച്ചവരാണ്; 24 വർഷം ഭാര്യ-ഭർത്താക്കന്മാരായിട്ടും വേർപിരിഞ്ഞതിനെ പറ്റി താരപത്‌നി

  ഏത് വേഷവും ചേരുമോന്ന് നോക്കിയതിന്റെ ഒക്കെ ക്രെഡിറ്റ് വിനയന്‍ അങ്കിളിനാണ്. 'നിന്റെ ഇന്‍ട്രോ ആണിത്. എല്ലാ ഡ്രസ്സും ചേരുമെന്ന് ബാക്കിയുള്ളവര്‍ക്ക് കാണുമ്പോള്‍ തോന്നണം. ദിവ്യയുടെ ജീന്‍സിട്ട ഷോട്ട് വെക്കൂ, ഭരതനാട്യം, മോഹിനിയാട്ടം എല്ലാം ചെയ്യൂ' എന്ന് വിനയന്‍ സാര്‍ പറയമായിരുന്നെന്ന് ദിവ്യ സൂചിപ്പിക്കുന്നു. ഒരു നായികയെ പരിചയപ്പെടുത്തുമ്പോള്‍ അവര്‍ക്കെല്ലാം ചേരുമെന്ന് തെളിയിക്കാന്‍ അദ്ദേഹം ശ്രമിക്കും. ആ ക്രെഡിറ്റെല്ലാം അങ്കിളിന് തന്നെയാണ് കൊടുക്കേണ്ടതെന്ന് ദിവ്യ ഉണ്ണി പറയുന്നു.

  Also Read: ഞാൻ വിവാഹം കഴിക്കാത്തതിൽ വീട്ടുകാരെക്കാളും പ്രശ്‌നം നാട്ടുകാർക്കാണ്; 70 ലക്ഷത്തിൻ്റെ കാർ വാങ്ങിയോ? ദിൽഷ

  അതേ സമയം മഞ്ജു വാര്യരെ കുറിച്ചുള്ള റിമിയുടെ ചോദ്യത്തിനും ദിവ്യ മറുപടി പറഞ്ഞിരുന്നു. 'പ്രണയവര്‍ണ്ണങ്ങള്‍ എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ചതും മഞ്ജു വാര്യരുമായി സൗഹൃദമാണോ ശത്രുതയാണോ ഉള്ളതെന്നുമാണ് തമാശരൂപേണ' റിമി ചോദിക്കുന്നത്. ' ആ സിനിമ ഇറങ്ങിയ കാലത്ത് മാധ്യമങ്ങളിലെല്ലാം ഇന്റര്‍വ്യൂ എടുക്കുന്ന സമയത്ത് ഞാനും മഞ്ജു വാര്യരുമായി എങ്ങനെയാണെന്ന ചോദ്യം സ്ഥരിമായി വരാറുണ്ടായിരുന്നു. പലയിടത്തും ഞാന്‍ തന്നെ മഞ്ജുചേച്ചിയെ കുറിച്ച് പറയും.


  Also Read: കണ്ടാല്‍ ചിരി പോലുമില്ല, വിടാതെ കളിയാക്കുന്ന കരീന; ഐശ്വര്യ-കരീന പിണക്കത്തിന് പിന്നില്‍!

  എന്റെ മൂന്നാമത്തെ സിനിമ കഴിഞ്ഞ സമയത്ത് ഗള്‍ഫിലേക്കൊരു പ്രോഗ്രാമിന് പോയിരുന്നു. അതിന് മുന്‍പ് താരസംഘമം എന്ന പരിപാടിയില്‍ വച്ച് ഞാനും മഞ്ജു ചേച്ചിയും പരിചയപ്പെട്ടിരുന്നു. അന്നേരം തന്നെ വളരെ ഫ്രണ്ട്ലിയായി. പിന്നെ ഒരു മാസത്തോളം നീണ്ട ഗള്‍ഫ് ടൂറൊക്കെ കഴിഞ്ഞപ്പോഴെക്കും മഞ്ജുചേച്ചിയും ഞാനും സുഹൃത്തുക്കളായി. അതിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് പ്രണയവര്‍ണങ്ങളില്‍ ഒന്നിച്ച് അഭിനയിക്കുന്നത്.

  Recommended Video

  ക്യാൻസറിനെ അതിജീവിച്ചപോലെ ജീവിതം അതിജീവിച്ചവൾ ഭാവന: Manju Warrier | *Celebrity

  കോളേജ് അടച്ചിട്ടിരിക്കുന്ന സമയത്തൊന്നുമല്ല പ്രണയവര്‍ണങ്ങളുടെ ഷൂട്ടിങ് നടന്നത്. അന്ന് അവിടെ കോളേജില്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. പിന്നെ ആ സിനിമയിലൂടെയാണ് താന്‍ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ച് തുടങ്ങിയതെന്നും നടി സൂചിപ്പിച്ചു. അതുവരെ അത്തരം ഡ്രസുകളൊന്നും താന്‍ ഇടാറില്ലായിരുന്നു. സിനിമകൡൂടെയാണ് വസ്ത്രധാരണം പോലും മാറിയതെന്ന് ദിവ്യ പറയുന്നു.

  English summary
  Divya Unni Opens Up About Her Height And Manju Warrier In Rimi Tomy Show Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X