For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അപ്പോഴെ അമ്മ അവശതയിലായിരുന്നു ശേഷം രോ​ഗ ബാധിതയായി, അപകടത്തിന് ശേഷം വന്ന ആലോചനയാണ്'; സിദ്ധാർഥ്!

  |

  ചതുരത്തിന് ശേഷം സിദ്ധാർഥ് ഭരതന്റെ സംവിധാനത്തിൽ മറ്റൊരു സിനിമ കൂടി തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. സൗബിൻ ഷാഹിർ നായകനാകുന്ന ജിന്നാണ് ഏറ്റവും പുതിയ സിനിമ. ചിത്രം നാളെ മുതൽ തിയേറ്ററുകളിലെത്തും.

  ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക, ചതുരം എന്നീ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിന്ന്. നാട്ടിലെ ഒരു തീപ്പെട്ടിക്കമ്പനിയിൽ ജോലി നോക്കുന്ന ലാലപ്പൻ എന്ന യുവാവിനെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.

  Also Read: മഞ്ഞചരടും താലിയും സമ്മാനിച്ച് അനു; ക്ഷണക്കത്തുമായി തങ്കച്ചന്‍! സ്റ്റാര്‍ മാജിക്കിലൂടെ സത്യം പറഞ്ഞ് താരങ്ങള്‍

  ഒരു പ്രത്യേക സാഹചര്യത്തിൽ സ്വന്തം നാട്ടിൽ നിന്നും മറ്റൊരു നാട്ടിലേക്ക് മാറി നിൽക്കേണ്ടതായി വരുന്ന ലാലപ്പന്റെ ജീവിതത്തിലുണ്ടാവുന്ന മുഹൂർത്തങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ജിന്ന്. അന്തരിച്ച നടി കെ.പി.എ.സി ലളിതയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

  സ്ട്രെയ്റ്റ് ലൈൻ സിനിമാസിൻ്റെ ബാനറിൽ സുധീർ വി.കെ, മനു വലിയ വീട്ടിൽ എന്നിവർ ചേർന്നാണ് നിർമ്മാണം. കെ.പി.എ.സി ലളിതയുടെ മരണശേഷം സിനിമ തിയേറ്ററുകളിലേക്ക് എത്തുമ്പോൾ അമ്മയുടെ ഓർമകളിലാണ് സിദ്ധാർഥ്.

  ഇപ്പോഴിത സിനിമയെ കുറിച്ചും അമ്മയുടെ അവസാന നാളുകളെ കുറിച്ചും പുതിയ അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ് സിദ്ധാർഥും സിനിമയുടെ അണിയറപ്രവപർത്തകരും. സിദ്ധാർഥിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം.... 'സൂപ്പർ നാച്വറൽ സാധനമല്ല ജിന്നെന്ന സിനിമ.'

  'ഒരാളുടെ ശരീരത്തിൽ ജിന്ന് കേറുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ലാലപ്പൻ എന്നയാളുടെ ജേർണിയാണ് സിനിമ. സ്ട്രസ് താങ്ങാൻ പറ്റുന്നയാളല്ല സൗബിന്റെ ലാലപ്പൻ.'

  'അപ്പോഴാണ് അയാൾ ജിന്ന് കയറിയപ്പോലെ പെരുമാറുന്നത്. സിനിമ കണ്ടാലാണ് ജിന്ന് എന്താണെന്ന് കൂടുതൽ മനസിലാവുക. എന്റർടെയ്നറാണ് ജിന്ന്. ലിയോണയുടെ താര കോശി എയർഹോസ്റ്റസാണ്. ഇപ്പോഴത്തെ കാലത്തെ എല്ലാ അലമ്പും എക്സ്പ്ലോർ ചെയ്യുന്ന ആളാണ് ലിയോണയുടെ താര കോശി.'

  'ശാന്തിയുടേത് സഫ എന്ന കഥാപാത്രമാണ്. ഒരുപാട് സ്വപ്നങ്ങൾ ഉള്ള പെൺകുട്ടിയാണ്. ഒരു സുഹൃത്ത് നൽകിയ റഫറൻസ് വെച്ചാണ് ജിന്ന് എന്ന സിനിമയുണ്ടായത്. ലാലപ്പൻ എന്ന കഥാപാത്രം വളരെ രസകരമാണ്. അമ്മയുടെ അവസാന സിനിമയല്ല ജിന്ന്. 2020ലാണ് സിനിമ ഷൂട്ട് ചെയ്തത്.'

  Also Read: 'ഞാനും അനുശ്രീയും ലീ​ഗലി മാരീഡല്ല, എല്ലാം അവളുടെ വീട്ടുകാരുടെ പ്ലാനാണ്, ചത്ത് ജീവിക്കുന്നത് പോലെയാണ്'; വിഷ്ണു

  'പിന്നീട് ലോക്ക് ഡൗൺ, കൊവിഡ് എന്നിവ വന്നു. കൊവിഡെല്ലാം കഴിഞ്ഞും അമ്മ വർക്ക് ചെയ്തിട്ടുണ്ട്. അമ്മ ലാസ്റ്റ് അഭിനയിച്ച സിനിമ ഭീഷ്മ പർവമാണെന്നാണ് എന്റെ തോന്നൽ. പിന്നെ ജയരാജേട്ടന്റെ ഒരു പടത്തിലും അമ്മ അഭിനയിച്ചിട്ടുണ്ട്.'

  'ആ സമയത്ത് തന്നെ അമ്മ അവശതയിലായിരുന്നു. പിന്നീട് രോ​ഗ ബാധിതയായി. സൗബിനെ പെട്ടന്ന് സെലക്ട് ചെയ്തതാണ് ഒരുപാട് ആലോചിക്കേണ്ടി വന്നിട്ടില്ല' സിദ്ധാർഥ് ഭരതൻ പറഞ്ഞു.

  'ലിയോണയുടേയും ശാന്തിയുടേയും കഥാപാത്രങ്ങളടക്കം സൗബിന്റെ ലാലപ്പൻ എന്ന കഥാപാത്രത്തിന് സ്ട്രസ് കൊടുക്കുന്നുണ്ട്. അപകടം പറ്റി കിടക്കുമ്പോഴാണ് ജിന്നിന്റെ ഐഡിയ വന്നത്. പിന്നെ വർണ്യത്തിൽ ആശങ്ക ചെയ്തു. ശേഷം ജിന്നിന്റെ കഥ വീണ്ടും പൊടിതട്ടിയെടുത്ത് പൊളിച്ച് എഴുതിയശേഷമാണ് സിനിമയാക്കാമെന്ന് തീരുമാനിച്ചത്' സിദ്ധാർഥ് ഭരതൻ പറഞ്ഞു.

  സിനിമയുടെ ഭാ​ഗമായതിനെ കുറിച്ച് ലിയോണ ലിഷോയിയും മനസ് തുറന്നു. 'കഥ കേട്ട പിറ്റേദിവസം തന്നെ ട്രെയിൻ കേറി പുലർച്ചെ മം​ഗലാപുരത്ത് പോയി. പുലർച്ചെയാണ് എത്തിയത്.'

  'പിന്നെ റെഡിയായി ലൊക്കേഷനിൽ എത്തിയപ്പോൾ മനസിലായി ആ പുലർച്ചെ എടുക്കുന്നത് പമ്പിലെ സീനാണെന്ന്. അന്ന് സെറ്റിലാരേയും എനിക്ക് പരിചയമില്ലായിരുന്നു. അങ്ങനെ വെളുപ്പാൻകാലത്ത് പോയി ഡാൻസ് ചെയ്തു.'

  'അങ്ങനെയാണ് ജിന്ന് സിനിമയുടെ ഭാ​ഗമായത്. സ്ട്രസ്സില്ലാത്ത ജീവിതം തരണമെന്ന് ഒരു ജിന്നിനെ കണ്ടാൽ ആവശ്യപ്പെടും. കൂടാതെ മരിക്കുന്ന വരെ സിനിമാ ചെയ്യാനുള്ള വരവും ചോദിക്കും' ലിയോണ ലിഷോയി പറഞ്ഞു.

  Read more about: sidharth
  English summary
  Djinn Director Sidharth Bharathan Open Up About His Mother Last Movie Details, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X