twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മ എല്ലാ സ്വപ്‌നം ഉപേക്ഷിക്കേണ്ടവൾ ആണോ? സ്‌കൂളിൽ നിന്ന് പഠിച്ചത് മുതലുള്ള കാര്യങ്ങള്‍ പറഞ്ഞ് അഹാന കൃഷ്ണ

    |

    നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം യൂട്യൂബില്‍ സജീവമാണ്. ഓരോരുത്തരും രസകരമായ വീഡിയോസാണ് പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ നടി അഹാന കൃഷ്ണ അമ്മയുടെ ചാനലില്‍ വന്ന ഒരു കമന്റിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ്. 'അമ്മമാര്‍ മാത്രമാണ് അവരുടെ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും സ്വന്തം കുടുംബത്തിന് വേണ്ടി ത്യജിക്കുന്നത്. എല്ലാ അമ്മമാര്‍ക്കും വലിയൊരു സല്യൂട്ട്...' എന്നതായിരുന്നു ആ കമന്റ്.

    കേരള സാരിയിൽ നടി സംയുക്ത മേനോൻ, പുത്തൻ ഫോട്ടോ വൈറലായതോടെ സംയുക്ത എന്തൊരു ക്യൂട്ടാണെന്ന് ആരാധകർ

    തന്നെ ഏറെ ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്ത കമന്റിന് പിന്നാലെ അമ്മമാര്‍ ഇങ്ങനെ കഷ്ടപ്പെടേണ്ടവര്‍ ആണോന്ന് ചോദിച്ച് അഹാന രംഗത്ത് എത്തി. നമ്മള്‍ സ്‌കൂളില്‍ നിന്ന് പഠിക്കുന്നത് മുതല്‍ അത്തരത്തിലുള്ള കാര്യങ്ങളാണെന്നും ഇനി മുതല്‍ എല്ലാവരും അമ്മമാര്‍ക്ക് വേണ്ടി ചെയ്യാനുള്ള കാര്യത്തെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

     അമ്മയെ കുറിച്ച് അഹാന

    എന്റെ അമ്മയുടെ യൂട്യൂബ് ചാനലിന് കീഴിലാണ് ഞാന്‍ ഇങ്ങനൊരു അഭിപ്രായം കണ്ടത്. അതെന്നെ ബാധിക്കുകയും ഞാന്‍ വളരെയധികം വിഷമിക്കുകയും ചെയ്തു. ഒരു അമ്മ കുടുംബത്തിന് വേണ്ടി തന്റെ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും ത്യജിക്കുന്നത് സമൂഹത്തിന്റെ വലിയ നേട്ടമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതോര്‍ക്കുമ്പോള്‍ അഭിമാനമാണ് തോന്നുന്നത്. അതെങ്ങനെയാണ് ഒരു രോഗമാവുന്നതെന്ന് അഹാന ചോദിക്കുന്നു.

     അമ്മയെ കുറിച്ച് അഹാന

    ഈ അഭിപ്രായം പറഞ്ഞ ആളെ ഞാന്‍ കുറ്റപ്പെടുത്തുന്നതല്ല. കാരണം നമുക്കെല്ലാവര്‍ക്കും ഈ രീതിയില്‍ ചിന്തിക്കാനുള്ള അവകാശമുണ്ട്. പിതാവ് ജേതാവും അന്നവുമാണ്. അമ്മ കുടുംബത്തിന്റെ ക്ഷേമത്തിന് വേണ്ടി സ്വയം ത്യാഗം ചെയ്യുന്ന കുടുംബത്തിന്റെ ആത്മവും ഹൃദയവുമാണ്. എന്നിങ്ങനെ പഠിപ്പിക്കുന്ന ടെക്സ്റ്റ് ബുക്കുള്ള സ്‌കൂളിലാണ് നമ്മള്‍ പഠിക്കാന്‍ പോവുന്നത്. ഒരു കുട്ടിയ്ക്ക് നാലോ അഞ്ചോ വയസുള്ളപ്പോള്‍ എ,ബി,സി,ഡി പഠിപ്പിക്കുന്നതിനൊപ്പം ഇതും പഠിപ്പിക്കുന്നു.

     അമ്മയെ കുറിച്ച് അഹാന

    ദേശീയഗാനം, പ്രതിഞ്ജ, മറ്റ് അടിസ്ഥാന കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനൊപ്പം ഇത്തരം വിഡ്ഢിത്തവും നമ്മളെ പഠിപ്പിക്കുന്നു. അമ്മ-അച്ഛന്‍, സഹോദരന്‍-സഹോദരി, ആണ്‍സുഹൃത്ത്-പെണ്‍സുഹൃത്ത്, ഭാര്യ-ഭര്‍ത്താവ്, അങ്ങനെ എന്തൊല്ലാം റോളുകള്‍ നമ്മള്‍ ജീവിതത്തില്‍ വഹിക്കുന്നുണ്ടെങ്കിലും ഏറ്റവും അടിസ്ഥാനപരമായി നിങ്ങളൊരു മനുഷ്യനാണ്. മാംസവും അസ്ഥിയും കൊണ്ട് നിര്‍മ്മിച്ചതും മോഹങ്ങളും സ്വപ്‌നങ്ങളും പിന്തുടരാനുള്ള കഴിവ് ഉള്ളവരുമാണ്. അത് നിങ്ങളെ ബോധ്യപ്പെടുത്താന്‍ ആരെയും അനുവദിക്കരുത്.

     അമ്മയെ കുറിച്ച് അഹാന

    അടുത്ത തവണ നിങ്ങളുടെ അമ്മമാര്‍ അവരുടെ സന്തോഷമോ സ്വപ്‌നങ്ങളോ ത്യജിക്കുന്നത് കാണുമ്പോള്‍ അവരെ അഭിവാദ്യം ചെയ്യരുത്. പകരം തങ്ങളെ തന്നെ സ്‌നേഹിക്കാനും സ്വപ്‌നങ്ങള്‍ കാണാനും അവരെ ഓര്‍മ്മിപ്പിക്കുക. അവരുടെ അഭിലാഷങ്ങളെ സ്‌നേഹിക്കാനും നിങ്ങളുടെ സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ച് കൊണ്ട് ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുന്നതിനുള്ള പരിഹാരം ആകുന്നില്ലെന്ന യഥാര്‍ഥ്യം മനസിലാക്കി കൊടുക്കുക. അല്‍പം ചിന്തയോടും പരിശ്രമത്തോടും കൂടി നിങ്ങള്‍ക്ക് എല്ലാത്തിനും വഴിയൊരുക്കാന്‍ കഴിയും.

    Recommended Video

    'Are You BJP?': Ahaana Krishna reply goes viral on social media | FilmiBeat Malayalam
     അമ്മയെ കുറിച്ച് അഹാന

    സ്വയം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും സ്വപ്‌നങ്ങളെ വിലമതിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും വലിയൊരു സല്യൂട്ട്. അവരുടെ അഭിലാഷങ്ങള്‍ പിന്തുടരുകയും സ്വയം സന്തോഷിക്കുകയും ചെയ്യും. ചുറ്റിനും സന്തോഷം പകരുന്നവര്‍ക്ക് ഇതെല്ലാം ചെയ്യാന്‍ സാധിക്കും. എനിക്ക് ജീവിതത്തില്‍ പ്രഥാമികമായൊരു ലക്ഷ്യം ഉണ്ടെങ്കില്‍ അത് മുകളില്‍ സൂചിപ്പിച്ച എല്ലാ യോഗ്യതകളുമായി പൊരുത്തപ്പെടുക എന്നതായിരിക്കും. എന്നും അഹാന പറഞ്ഞ് നിര്‍ത്തുന്നു.

    English summary
    Do Mother have to give up Their dreams? Ahaana Krishna Opens Up And Came With An Explanation
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X