»   » താരരാജാക്കന്മാരുടെ കൂടെ അഭിനയിച്ച് കഴിവ് തെളിയിച്ച കുഞ്ഞു താരം ഷിഫ മോളെ കുറിച്ച് നിങ്ങള്‍ക്കറിയാമോ?

താരരാജാക്കന്മാരുടെ കൂടെ അഭിനയിച്ച് കഴിവ് തെളിയിച്ച കുഞ്ഞു താരം ഷിഫ മോളെ കുറിച്ച് നിങ്ങള്‍ക്കറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാള സിനിമയിലേക്ക് ഒരു മികച്ച ബാലതാരം കൂടി ഉദിച്ച് വരികയാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയുടെ മകളായ ഷിഫ ബാദുഷയാണ് താരരാജക്കന്മാരുടെ കൂടെ അഭിനയിച്ച് സ്റ്റാറിയിരിക്കുന്നത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷിഫ ഇതിനകം അഞ്ച് സിനിമകളിലാണ് അഭിനയിച്ചിരിക്കുന്നത്.

ലാല്‍ ബഹദൂര്‍ ശാസ്ത്രി, കര്‍മ്മയോദ്ധ, 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്, കര്‍മ്മയോദ്ധ, തോപ്പില്‍ ജോപ്പന്‍ എന്നീ സിനിമകളിലാണ് ഷിഫ അഭിനയിച്ചിരുന്നത്. മമ്മുട്ടി നായകനായി അഭിനയിക്കുന്ന പുളളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയാണ് ഷിഫയുടെ ഏറ്റവും പുതിയ സിനിമ. ചിത്രം ഓണത്തിനാണ് തിയറ്ററുകളിലേക്കെത്തുന്നത്.

ഷിഫ ബാദുഷ

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയുടെ മകളാണ് ഷിഫ ബാദുഷ. ചെറുപ്പം മുതല്‍ അഭിനയത്തിലേക്ക് എത്തിയ ഷിഫ മൂന്നാമത്തെ വയസില്‍ ഷോര്‍ട്ട് ഫിലിമിലൂടെയാണ് ആദ്യമായി അഭിനയിച്ചത്.

ലാല്‍ ബഹദൂര്‍ ശാസ്ത്രി

ജയസൂര്യ നായകനായി അഭിനയിച്ച ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന സിനിമയിലായിരു്ന്നു ഷിഫ ആദ്യമായി അഭിനയിച്ചത്. പിന്നീട് കൊച്ചു താരത്തെ തേടി നല്ല സിനിമകള്‍ വരികയായിരുന്നു.

മോഹന്‍ലാല്‍ ചിത്രത്തില്‍


മോഹന്‍ലാല്‍ നായകനായി അഭിനയിച്ച കര്‍മ്മയോദ്ധ എന്ന സിനിമയിലായിരുന്നു രണ്ടാമതായി ഷിഫ അഭിനയിച്ചത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളുടെ വേഷത്തിലായിരുന്നു ഷിഫ അഭിനയിച്ചത്.

1971: ബിയോണ്ട് ബോര്‍ഡേര്‍സ്

രണ്ടാമതും മോഹന്‍ലാല്‍ ചിത്രത്തില്‍ തന്നെ അഭിനയിക്കാനുള്ള ഭാഗ്യം ഷിഫയ്ക്ക് ലഭിച്ചിരുന്നു. മേജര്‍ രവി സംവിധാനം ചെയ്ത 1971: ബിയോണ്ട് ബോര്‍ഡേര്‍സ് എന്ന സിനിമയിലായിരുന്നു അഭിനയിച്ചത്.

തോപ്പില്‍ ജോപ്പന്‍


മോഹന്‍ലാലിനൊപ്പം മാത്രമല്ല മമ്മുട്ടിയ്‌ക്കൊപ്പം ഷിഫ അഭിനയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തോപ്പില്‍ ജോപ്പന്‍ എന്ന മമ്മുട്ടി ചിത്രത്തിലായിരുന്നു കൊച്ചു താരം അഭിനയിച്ചിരുന്നത്.

പുതിയ സിനിമ


ഓണത്തിന് തിയറ്ററുകളിലെത്തുന്ന പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയിലും ഷിഫ അഭിനയിച്ചിരിക്കുകയാണ്. മമ്മുട്ടിയുടെ വിദ്യാര്‍ത്ഥിനിയുടെ വേഷത്തിലാണ് ഷിഫ അഭിനയിക്കുന്നത്. അടുത്ത സിനിമയും മമ്മുട്ടിയ്‌ക്കൊപ്പമാണെന്നാണ് പറയുന്നത്.

സിനിമയ്ക്ക പുറമെ

സിനിമയില്‍ അഭിനയത്തിന് പുറമെ കൊച്ചു നര്‍ത്തകിയായി തീരാനുള്ള ശ്രമവും ഷിഫ നടത്തുന്നുണ്ട്. അതിനായി ഡാന്‍സ് പാട്ട് എന്നിവയും ഷിഫ പഠിക്കുന്നുണ്ട്. ഭരതനാട്യത്തില്‍ അരങ്ങേറ്റം കഴിഞ്ഞിരുന്നു.

English summary
Do you know this child artist Shifa Badusha?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam