»   » സന്തോഷം ആഗ്രഹിക്കുന്നവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലം എതാണെന്ന് അറിയാമോ? മോഹന്‍ലാല്‍ പറഞ്ഞ ഈ സ്ഥലമാണ്!!

സന്തോഷം ആഗ്രഹിക്കുന്നവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലം എതാണെന്ന് അറിയാമോ? മോഹന്‍ലാല്‍ പറഞ്ഞ ഈ സ്ഥലമാണ്!!

Posted By: Teresa John
Subscribe to Filmibeat Malayalam

കഴിഞ്ഞ മാസങ്ങളില്‍ മാപ്പ് പറഞ്ഞ രക്ഷപ്പെട്ടിരുന്നെങ്കിലും ഇത്തവണ മോഹന്‍ലാല്‍ വാക്ക് പാലിച്ചിരിക്കുകയാണ്. എല്ലാ മാസവും മോഹന്‍ലാല്‍ എഴുതുന്ന ബ്ലോഗ് വായിക്കാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് കഴിഞ്ഞ രണ്ട് മാസമായി നിരാശ മാത്രമായിരുന്നു. എന്നാല്‍ ഇത്തവണ ഭൂട്ടാനില്‍ നിന്നും എല്ലാവരെയും ചിന്തിപ്പിക്കുന്ന കാര്യങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് താരം എഴുതിയിരിക്കുന്നത്.

'ജയസൂര്യയെ ഒഴിവാക്കി പോയ' നടി സ്വാതി നാരായണന്റെ വിവാഹം കഴിഞ്ഞു! ചിത്രങ്ങള്‍ കാണാം!!

സിനിമകളുടെ തിരക്കുകളില്‍ നിന്നും മറ്റ് സിനിമകളിലേക്കുള്ള യാത്രയിലായിരുന്നു മോഹന്‍ലാല്‍. കഴിഞ്ഞ മാസങ്ങളില്‍ തനിക്ക് എഴുതാന്‍ കഴിയാത്ത കാര്യം താരം വ്യക്തമാക്കുകയും ചെയ്തിരുന്നു. കുറച്ച് ദിവസത്തേക്ക് ഭൂട്ടാനില്‍ അവധി ആഘോഷിക്കാന്‍ പോയിരിക്കുകയാണ് മോഹന്‍ലാല്‍. അതിനിടിയിലാണ് പുതിയ ബ്ലോഗ് എഴുതിയിരിക്കുന്നത്.

താഷി ദേ ലേ

ഹിമാലയ പര്‍വ്വതങ്ങള്‍ക്ക് നടുവിലെ കൊച്ചു രാജ്യമായ ഭൂട്ടാനിലിരുന്നാണ് ഇത് കുറിക്കുന്നത്. നാട്ടില്‍ ഇപ്പോള്‍ ഓണമാസം പിറന്ന് കഴിഞ്ഞിരിക്കണം. ഒരു നല്ല കാലത്തെയും നീതി പൂര്‍വ്വമായ ഭരണരീതിയെയും നന്മ മാത്രമുള്ള മനുഷ്യരെയും കുറിച്ച് ആലോചിക്കുമ്പോഴെക്കെ ലോകമെങ്ങുമുള്ളവര്‍ കേരളത്തിന്റെ ഒരു മിത്തിലേക്ക് വിരല്‍ ചൂണ്ടുണ്ടുന്നു.

മിത്താണ്

മിത്താണെങ്കിലും (ഗുഡാര്‍ത്ഥ കഥ) അതിശയോക്തിയാണെങ്കിലും ശരി ഓണം സന്തോഷത്തിന്റെ നിറങ്ങള്‍ കൊണ്ടുമാത്രം വരച്ചതാണ്. തീര്‍ച്ചയായും മലയാളിക്ക് അങ്ങനെ ഒരു പൂര്‍വ്വ ജീവിതം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. നാം കടന്നു പോവുന്ന ഈ കാലത്ത് നിന്ന് ആലോചിക്കുമ്പോള്‍ എന്റെ ഈ വിശ്വാസം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഭൂതകാലം ഭംഗിയേറുന്നു


ഓരോ വര്‍ഷവും നാം ഓണത്തിന്റെ ഓര്‍മ്മ മകളിലേയ്ക്കും മിത്തുകളിലേക്കും തിരിഞ്ഞു നോക്കുന്നത് ഒന്ന് ആലോചിച്ചു നോക്കു. ഓരോ വര്‍ഷവും നാം ജീവിക്കുന്ന കാലം മോശമാവുകയും ഓണത്തിന്റെ ഭൂതകാലം ഭംഗിയേറിയതും ആവുകയാണ്. അങ്ങനെ ഓണത്തിന്റെ മിത്ത് ശരിയാണ് എന്ന് കൂടുതല്‍ കൂടുതല്‍ നാം വിശ്വസിച്ച് പോവുകയും ചെയ്യുന്നു.

ദു:ഖം

ദു:ഖം എന്നത് മാനസികമായ ഒരു അവസ്ഥയാണ് എന്ന ്പറഞ്ഞ ഗൗതമ ബുദ്ധനാണ്. ദു:ഖം മാനസികമായ അവസ്ഥയാണെങ്കിലും സുഖവും അങ്ങനെ തന്നെയാവാനാണ് സാധ്യത. എല്ലാ മനുഷ്യരും സുഖവും അതില്‍ നിന്നുണ്ടാവുന്ന ആനന്ദവുമാണ് അന്വേഷിക്കുന്നത്. മനുഷ്യന്‍ ചെയ്യുന്നതെല്ലാം സുഖത്തിനും ആനന്ദത്തിനും വേണ്ടി തന്നെയാണ്. എന്നിട്ടും എത്രപേര്‍ സുഖവും അതിന്റെ ഭാഗമായുള്ള ആനന്ദവും അനുഭവിക്കുന്നു?

ഞാന്‍ സന്തോഷവാനാണ്


ഞാന്‍ പൂര്‍ണമായും സന്തോഷവാനാണ് സന്തോഷവതിയാണ് എന്ന് തുറന്ന് പറയുന്ന എത്രപേരുണ്ട് നമുക്കൊപ്പം. എല്ലാവരും എതെങ്കിലും തരത്തില്‍ ദു:ഖിതരായിരിക്കും. നന്മയുടെയും സന്തോഷത്തിന്റെയും ആഘോഷവുമായ ഓണത്തിന്റെ സ്വന്തം നാട്ടിലും.

സന്തോഷത്തിന് മാത്രമായ ദേശം ഉണ്ടോ?

ലോകത്ത് സന്തോഷത്തിന് മാത്രമായ ഒരു ദേശം ഇപ്പോള്‍ ഉണ്ടോ? ഉണ്ടെന്ന് അടുത്ത കാലത്തെ ചില വാര്‍ത്തകള്‍ പറയുന്നു. ആ ദേശം ഹിമാലയ രാജ്യമായ ഭൂട്ടാനാണ്. പര്‍വ്വതങ്ങള്‍ക്കിടയില്‍ ഇന്ത്യയുമായും ചൈനയുമായി അതിര്‍ത്തി പങ്കിട്ട് കിടക്കുന്ന ഈ രാജ്യം സന്തോഷത്തിനും ആനന്ദത്തിനും വലിയ പങ്ക് നല്‍കുന്നു.

ഭൂട്ടാന്റെ ആനന്ദം

മറ്റ് ലോകരാജ്യങ്ങളെല്ലാം മൊത്തം ആഭ്യന്തര ഉത്പാദനം തങ്ങളുടെ ദേശത്തിന്റെ പുരോഗതിയുടെ അടയാളമായി കണക്കാക്കുമ്പോള്‍ ഭൂട്ടാന്‍ സ്വന്തം ദേശത്തിന്റെ മൊത്തം ആനന്ദത്തെയാണ് പുരോഗതിയായി കണക്കാക്കുന്നത്.

ബുദ്ധനെ ആരാധിക്കുന്ന ഒരു ദേശം

ജി ഡി പി (ഗ്രോസ്സ് ഡൊമസ്റ്റിക് പ്രോഡക്ട്) സാമ്പത്തിക മേഖലയ്ക്ക് മുന്‍ഗണന നല്‍കുമ്പോള്‍, ജി എന്‍ എച്ച് തത്വചിന്തയ്ക്ക് മുന്‍ഗണന നല്‍കുന്നു. ലോകം ദു:ഖമയമാണെന്ന് പറഞ്ഞ ബുദ്ധനെ ആരാധിക്കുന്ന ഒരു ദേശം മുന്‍ഗണന നല്‍കുന്നത് സന്തോഷത്തിനാണ്. സ്വന്തം ജീവിതത്തിന്റെ സവിശേഷമായ ക്രമീകരണത്തിലൂടെയും എല്ലാ കാര്യങ്ങളിലൂടെയും എല്ലാ കാര്യങ്ങളോടുമുള്ള വ്യത്യസ്തമായ സമീനങ്ങളിലൂടെയും അവര്‍ ആ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു.

സന്തോഷത്തിന്റെ ദേശം

ഭൂട്ടാന്‍ അവരുടെ ജീവിതത്തില്‍ ആനന്ദവും സന്തോഷവും നിലനിര്‍ത്തുന്നതും അതിനെ ദേശത്തിന്റെ അഭിമാനത്തിന്റെ മാനകമായി ഉയര്‍ത്തി കാണിക്കുന്നതും മനസിലാക്കാനാണ് ഞാന്‍ ഇവിടെയെത്തിയത്. സന്തോഷം തേടി മനുഷ്യന്‍ ലോകം മുഴുവന്‍ അലയുന്നത് പോലെ സന്തോഷത്തിന്റെ ദേശം തേടി പല നാടുകള്‍ക്ക് മുകളിലൂടെ പറന്നാണ് ഞാന്‍ ഈ ദേശത്തിന്റെ തലസ്ഥാനമായ തിമ്പുവിലും പുരാതന നഗരമായ പാരോയിലും എത്തിയത്.

തിരിച്ചെത്തിയിട്ട് എഴുതാം


അത്ഭുതകരമായ ഈ ദേശത്തെ കാഴ്ചകളും അനുഭവങ്ങളും ആനന്ദക്കാഴ്ചകളും ഞാന്‍ തിരിച്ചെത്തിയതിന് ശേഷം എഴുതാം. എന്തുകൊണ്ടാണ് ഇവര്‍ സന്തോഷവാന്മാരായിരിക്കുന്നത് എന്നും ഓണത്തിന്റെ ദേശമായ നാം സന്തോഷത്തില്‍ നിന്നും ഏറെ അകലെയായിരിക്കുന്നത് എന്നും എനിയ്ക്ക് മനസിലായി. അത് പങ്കുവെക്കാം, അടുത്ത തവണ..

സ്‌നേഹപൂര്‍വ്വം മോഹന്‍ലാല്‍

ഭൂട്ടാനീസ് ഭാഷയില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്മകള്‍ നേരുന്നു... താഷി ദേ ലേ സ്‌നേഹപൂര്‍വ്വം മോഹന്‍ലാല്‍ എന്നും പറഞ്ഞാണ് മോഹന്‍ലാല്‍ ഇത്തവണ ബ്ലോഗ് അവസാനിപ്പിക്കുന്നത്.

English summary
Do you know where to go for happiness? Mohanlal's Blog

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam