മലയാള സിനിമ മൊത്തം ഏതെങ്കിലും സിനിമാ സംഘടനകള്‍ക്ക് തീറെഴുതിക്കൊടുത്ത നാടല്ല കേരളമെന്ന് ഡോ ബിജു

യുവതാരം ഷെയിന്‍ നിഗത്തിനെതിരെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാക്കളുടെ സംഘടന. മാത്രമല്ല സിനിമാ മേഖലയില്‍ വലിയ രീതിയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗമുണ്ടെന്നും നിര്‍മാതാക്കള്‍ ആരോപിച്ചിരുന്നു. ഇതോടെ ഷെയിനെ പിന്തുണച്ചും അനുകൂലിച്ചും നിരവധി ആളുകളെത്തി. സംവിധായകന്‍ ഡോ.ബിജു ഇക്കാര്യത്തില്‍ തുറന്ന് പറച്ചിലുമായി എത്തിയിരിക്കുകയാണ്.

ഡോ. ബിജുവിന്റെ വാക്കുകളിങ്ങനെ...

ഏതെങ്കിലും ഒരു അഭിനേതാവിനെയോ സംവിധായകനെയോ സാങ്കേതിക പ്രവര്‍ത്തകരെയോ മലയാള സിനിമയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിക്കാന്‍ ഈ സംഘടനകള്‍ക്ക് എന്താണ് അവകാശം. ഞങ്ങളുടെ സംഘടനയിലെ അംഗങ്ങളുടെ സിനിമകളില്‍ പ്രവര്‍ത്തിപ്പിക്കില്ല എന്ന് വേണമെങ്കില്‍ പറയാം. അല്ലാതെ മലയാള സിനിമയുടെ മൊത്തം കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം ഇവര്‍ക്ക് ഏത് നിയമം അനുസരിച്ചാണ് ലഭിച്ചത്. ഈ നാട്ടിലെ സ്വതന്ത്ര സിനിമാ നിര്‍മാതാക്കള്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും അവര്‍ക്ക് താല്‍പര്യമുള്ള ആരെയും വെച്ചു സിനിമ ചെയ്യാന്‍ പൂര്‍ണ്ണ സ്വാതന്ത്രമുള്ള ജനാധിപത്യ രാജ്യം ആണിത്.

 shane-dr-biju

അവരാരും ഒരു സിനിമാ സംഘടനകളുടെയും ഔദാര്യത്തില്‍ അല്ല സിനിമകള്‍ ചെയ്യുന്നതും ജീവിക്കുന്നതും. മലയാള സിനിമ മൊത്തം ഏതെങ്കിലും സിനിമാ സംഘടനകള്‍ക്ക് തീറെഴുതിക്കൊടുത്ത നാടല്ല കേരളം. എന്‍.ബി. ന്യൂജെന്‍ സിനിമാ സെറ്റില്‍ ഡ്രഗ് പരിശോധന വേണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ന്യൂ ജെന്‍ സിനിമാ സെറ്റില്‍ മാത്രം ആക്കണ്ട, എല്ലാ സെറ്റുകളിലും ആയിക്കോട്ടെ, ഡ്രഗ് മാത്രമല്ല മദ്യപാനവും മറ്റെന്തെങ്കിലും അനാശാസ്യങ്ങള്‍ ഉണ്ടെങ്കില്‍ അതും അന്വേഷിക്കാവുന്നതാണ് എല്ലാ സെറ്റുകളിലും.

ഒപ്പം ഇത്രയേറെ നിരന്തര നഷ്ടം ഉണ്ടായിട്ടും പത്തും ഇരുപതും കോടി വീണ്ടും ഇന്‍വെസ്റ്റ് ചെയ്യുന്ന സിനിമകള്‍ ധാരാളം ഉണ്ടാകുമ്പോള്‍ കള്ളപ്പണത്തിന്റെ സാധ്യത കൂടി അന്വേഷിക്കാം. നിര്‍മാതാക്കളുടെയും താരങ്ങളുടെയും ടാക്സ് , ബിനാമി ബിസിനസുകള്‍, ഭൂമാഫിയ ബന്ധങ്ങള്‍, വിദേശ താര ഷോകളുടെ പിന്നാമ്പുറങ്ങള്‍, എല്ലാം അന്വേഷണ പരിധിയില്‍ വരട്ടെ

Recommended Video

ഷെയ്‌ന് കട്ട സ്‌പ്പോര്‍ട്ടുമായി രാജീവ് രവി | FilmiBeat Malayalam

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X