For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്ത്രീയായത് കൊണ്ട് മാറ്റി നിർത്തപ്പെട്ടിട്ടില്ല! 5 വർഷമായി താൻ സിംഗിൾ മദറാണെന്ന് അഞ്ജലി നായര്‍

  |

  ദുഃഖപുത്രി ഇമേജില്‍ നിന്നും കിടിലന്‍ പോലീസുകാരിയായി അഭിനയിച്ച് ഞെട്ടിച്ചിരിക്കുകയാണ് നടി അഞ്ജലി നായര്‍. മോഹന്‍ലാലും മീനയും കേന്ദ്രകഥാപാത്രങ്ങളായ ജിത്തു ജോസഫിന്റെ ദൃശ്യം 2 വിലൂടെയാണ് അഞ്ജലി കിടിലന്‍ പ്രകടനം കാഴ്ച വെച്ചത്. സ്ഥിരമായി ഉണ്ടായിരുന്ന കഥാപാത്രത്തില്‍ നിന്നും വേറിട്ട് നിന്ന വേഷത്തിന് വലിയ ജനപ്രീതി ലഭിക്കുകയും ചെയ്തു.

  തമന്നയുടെ സൌന്ദര്യ രഹസ്യമിതാണ്, ജിമ്മിൽ നിന്നുള്ള നടിയുടെ കിടിലൻ ഫോട്ടോസ് കാണാം

  അഞ്ജലിയ്ക്ക് പിന്നാലെ മകള്‍ ആവണിയും ഇപ്പോള്‍ സിനിമയില്‍ സജീവമാവുകയാണ്. ആവണി ഇതിനോടകം നിരവധി സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞു. അവള്‍ക്കിത് താല്‍പര്യമുണ്ടെങ്കില്‍ പൂര്‍ണ പിന്തുണ നല്‍കി കൂടെ ഉണ്ടാവുമെന്ന് പറയുകയാണ് അഞ്ജലി ഇപ്പോള്‍.

  ചെറുപ്പത്തില്‍ അച്ഛന്റെയും അമ്മയുടെയും പ്രോത്സാഹനം കിട്ടിയത് കൊണ്ടാണ് താന്‍ അഭിനയത്തിലേക്ക് വന്നത്. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങിയ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ചില പരസ്യങ്ങളിലും അഭിനയിച്ചു. 2008 ല്‍ പരസ്യ രംഗത്തും ആങ്കറിങ് രംഗത്തും ഒക്കെ സജീവമായി. 2009 ലാണ് തമിഴില്‍ അഭിനയിച്ചത്. 2011 ല്‍ സീനിയേഴ്‌സ്, കിങ് & ആന്‍ഡ് കമ്മീഷ്ണര്‍, അഞ്ച് സുന്ദരികള്‍ അങ്ങനെ 120 ലേറെ സിനിമകള്‍ ചെയ്തു.

  മകള്‍ ആവണിയും ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. ഞങ്ങള്‍ ഒരുമിച്ച് ലാലേട്ടന്റെ റാം എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലാണ് അവള്‍ ആദ്യമായി അഭിനയിച്ചത്. ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ ഇരിക്കുകയാണ്. ആവണി ഇതുവരെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അവള്‍ക്ക് താല്‍പര്യം ഉണ്ടെങ്കില്‍ പിന്തുണ കൊടുത്ത് ഞങ്ങള്‍ കൂടെ ഉണ്ടാവുമെന്നാണ് കന്യക എന്ന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അഞ്ജലി പറയുന്നു.

  ആവണിയെ നോക്കുന്നത് അമ്മ ഉഷയാണ്. അമ്മയുള്ളത് കൊണ്ട് ഇന്ന് വരെ ഞാന്‍ ഒരു ബുദ്ധിമുട്ടും അറിഞ്ഞിട്ടില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി സിംഗിള്‍ മദറാണ് താന്‍. പിന്നെ തിരക്കുകളില്‍ ഇരിക്കാനാണ് ഇഷ്ടം. അതുകൊണ്ട് തന്നെ സിനിമയും ജീവിതവുമായി ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോകുന്നു. ഞാന്‍ ബോള്‍ഡാണോ എന്നറിയില്ല. എന്നാലും നമ്മള്‍ സ്‌റ്റേണ്‍ ആയി നമ്മുടെ മനസിനെ നിയന്ത്രിക്കണം. ജീവിതം മാനേജ് ചെയ്ത് കൊണ്ട് പോകണം. അതിന് കുറെയൊക്കെ സാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു.

  തനിക്ക് ഒരുപാട് സുഹൃത്തുക്കള്‍ പ്രോത്സാഹനം തന്നിട്ടുണ്ട്. അവരുടെ പിന്തുണയും പ്രോത്സാഹനവും കൊണ്ടാണ് അവതാരകയും മോഡലുമൊക്കെ ആയി പ്രവര്‍ത്തിച്ച് തുടങ്ങിയത്. അവതാരകയായിരുന്ന സമയത്തൊക്കെ ഭയങ്കര പേടി ആയിരുന്നു. ആ കാലത്ത് ഒരുപാട് വര്‍ക്കുകളൊക്കെ വന്നിരുന്നു. പരസ്യങ്ങളും മ്യൂസിക് ആല്‍ബവും മറ്റും. അതൊക്കെ ചെയ്തു തുടങ്ങിയപ്പോള്‍ പേടി മാറി.

  Recommended Video

  ലാലേട്ടനെ ചതിച്ച് കിട്ടിയത് ഓസ്ക്കാർ | Anjali Nair Exclusive Interview | Filmibeat Malayalam

  എല്ലാവരെയും പോലെ ഞാനും സ്ട്രഗിള്‍ ചെയ്തിട്ടുണ്ട്. പക്ഷേ അത് നമ്മള്‍ ഈ ഫീല്‍ഡില്‍ പറ്റുന്ന അത്രയും കാലം പിടിച്ച് നില്‍ക്കണം എന്ന് വിചാരിക്കുന്നത് കൊണ്ടാണ്. ഫീല്‍ഡില്‍ നിന്ന് പുറത്ത് പോകരുതല്ലോ. എനിക്ക് വരുന്ന കഥാപാത്രങ്ങള്‍ ചെയ്യുന്നു അത്രമാത്രം. ഇന്നത് ചെയ്യണമെന്ന് തോന്നിയിട്ടില്ല. ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ഒരു സ്ത്രീ ആയത് കൊണ്ട് മാറ്റി നിര്‍ത്തപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. സ്ഥാനമാനങ്ങള്‍ ലഭിച്ചിട്ടേയുള്ളു.

  English summary
  Drishyam 2 Actress Anjali Nair Opens Up About Being A Single Mother For Five Years
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X