For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേക്ഷകരുടെ ഇഷ്ടം കുറയുമെന്ന് കരുതി അത്തരം വേഷങ്ങള്‍ ചെയ്തില്ല; ഇപ്പോള്‍ നിരാശ തോന്നുന്നതായി നടി മീന

  |

  തെന്നിന്ത്യന്‍ സിനിമയില്‍ ഒരുപോലെ സജീവമായി അഭിനയിക്കുന്ന നടിയാണ് മീന. ഏറ്റവുമൊടുവില്‍ ദൃശ്യം 2 വില്‍ റാണി എന്ന കഥാപാത്രത്തിലൂടെ മീന വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. മലയാളത്തില്‍ മോഹന്‍ലാലിന് ഒപ്പമാണ് മീന കൂടുതലായും അഭിനയിച്ചിട്ടുള്ളത്. അതെല്ലാം സൂപ്പര്‍ഹിറ്റ് സിനിമകളായി മാറുകയും ചെയ്തു. ഇതിനകം മുപ്പതോളം സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ചെന്ന് പറയുകയാണ് മീന.

  ബെഡ് റൂമിൽ നിന്നും മനോഹരിയായി നടി നിക്കി താംബോലി, ചിത്രങ്ങൾ കാണാം

  ആദ്യ സിനിമ മുതല്‍ ഇപ്പോള്‍ അഭിനയിച്ച അവസാന സിനിമ വരെയുള്ള ഓര്‍മ്മകളാണ് വനിത ഓണ്‍ലൈന് നല്‍കിയ പ്രത്യേകാഭിമുഖത്തില്‍ മീന സൂചിപ്പിച്ചത്. ഈ കാലയളവില്‍ നെഗറ്റീവ് വേഷം ചെയ്യാതെ പോയതിനുള്ള കാരണവും അതിലിപ്പോള്‍ നിരാശ തോന്നുകയാണെന്നും നടി വ്യക്തമാക്കി.

  തമിഴില്‍ ശിവാജി ഗണേശന്‍ സാറിനൊപ്പമായിരുന്നു എന്റെ ആദ്യ സിനിമ. പിന്നീട് പ്രഭുവിന്റെ മകളായും നായികയായും അഭിനയിച്ചു. തെലുങ്കിലും രണ്ട് തലമുറയ്‌ക്കൊപ്പം അഭിനയിച്ചു. രജനികാന്ത്, കമലഹാസന്‍, പ്രഭു, സത്യരാജ്, വിജയകാന്ത്, തെലുങ്കില്‍ എന്‍ടിആര്‍, ബാലകൃഷ്ണ, ചിരഞ്ജീവി, വെങ്കിടേഷ്, നാഗാര്‍ജുന, മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി തുടങ്ങി അഭിനയിച്ച ആറ് ഭാഷകളിലുമായി മുപ്പതോളം നായകന്മാരുടെ നായികയായി. പലതരം റോളുകള്‍ വന്നിട്ടുണ്ടെങ്കിലും നെഗറ്റീവ്‌സ് ഒട്ടുമില്ലാക്ക കഥാപാത്രങ്ങള്‍ മാത്രമാണ് അന്ന് തിരഞ്ഞെടുത്തത്.

  കോമഡി ചെയ്തിട്ടുണ്ടെങ്കിലും നെഗറ്റീവ് റോളുകള്‍ അഭിനയിച്ചാല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടം കുറയുമോ, ഇമേജിനെ ബാധിക്കുമോ എന്നൊക്കെ പേടിയായിരുന്നു. അതോര്‍ക്കുമ്പോള്‍ ഇപ്പോള്‍ നിരാശ ഉണ്ട്. എല്ലാത്തരം റോളുകളും അഭിനയിക്കുമ്പോഴല്ലേ നമുക്ക് കഴിവ് തെളിയക്കാനാകൂ.. ഗ്ലാമര്‍ അഭിനയിക്കുമ്പോള്‍ കഥാപാത്രത്തിന്റെ ആഴം കുറയുന്നതാണ് ബാക്കി ഭാഷകളിലെ പതിവ്. പക്ഷേ മലയാളത്തില്‍ അങ്ങനെയല്ല. ഗ്ലാമര്‍ റോളുകള്‍ ചെയ്യുമ്പോള്‍ തന്നെ അഭിനയ സാധ്യതയുള്ള റോളുകളും കിട്ടും. ഉദയനാണ് താരത്തില്‍ സിനിമാ നടിയായി തന്നെ അഭിനയിച്ചത് ബോണസാണ്.

  'കരളേ കരളിന്റെ കരളേ' എന്ന പാട്ടിന്റെ ഷൂട്ടിങ്ങിനിടെ ഒരു രസകരമായ കാര്യം ഉണ്ടായി. പഴയ കാലത്തെ പോലെ ഡ്രസ് ഒക്കെ ചെയ്ത് വന്ന് ഡാന്‍സ് മാസ്റ്ററുടെ അടുത്തി റിഹേഴ്‌സല്‍ കഴിഞ്ഞ് ഷോട്ട് റെഡി കേള്‍ക്കുമ്പോള്‍ ഞാനും ശ്രീനിയേട്ടനും ഡാന്‍സ് തുടങ്ങും. പാട്ടിനൊത്ത് ശ്രീനിയേട്ടനും സ്റ്റെപ്പുകള്‍ വരില്ല. ഡയറക്ടര്‍ 'കട്ട്' വിളിക്കുമ്പോള്‍ ശ്രീനിയേട്ടന്റെ ഡയലോഗ് വരും. 'മീന നന്നായി ഡാന്‍സ് കളിക്കുന്നത് കൊണ്ട് എന്റെ ഡാന്‍സിന്റെ ഭംഗി തിരിച്ചറിയാന്‍ പറ്റാത്തതാണെന്ന്.

  കല്യാണം കഴിഞ്ഞ് മോള്‍ ഉണ്ടായ സമയത്ത് സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തിരുന്നു. ആ കാലത്താണ് ദൃശ്യത്തിലേക്ക് വിളിക്കുന്നത്. കുഞ്ഞിനെ ചെന്നൈയില്‍ വിട്ടിട്ട് കേരളത്തിലേക്ക് ഷൂട്ടിങ്ങിന് വരാന്‍ പറ്റില്ലെന്നായിരുന്നു എന്റെ മറുപടി. മോളെയും കൊണ്ട് ധൈര്യമായി ഇങ്ങ് പോരൂ. ഒരു കാര്യത്തിലും ടെന്‍ഷന്‍ അടിക്കേണ്ടി വരില്ല എന്ന് ആന്റണി പെരുമ്പാവൂര്‍ ഉറപ്പ് പറഞ്ഞു. അങ്ങനെ ഒരു വയസുള്ള മോളുമായി വന്നാണ് ദൃശ്യത്തില്‍ അഭിനയിച്ചത്. തിരികെ പോരുന്നത് വരെ ഒരു കുറവും വരാതെ എല്ലാവരും കെയര്‍ ചെയ്തു. ആ സിനിമയുടെ മെഗാവിജയത്തിന്റെ മധുരം ഇപ്പോഴും മാറിയിട്ടില്ല.

  മീനയോടു പറഞ്ഞതാ മേക്കപ്പിന്റെ കാര്യം,,എന്ത് ചെയ്യാനാ ? ​| Filmibeat Malayalam

  ബാലതാരമായി അഭിനയിച്ച് തുടങ്ങിയപ്പോഴും പിന്നീട് നായകനായപ്പോഴും എനിക്ക് സിനിമയുടെ ഗൗരവ്വം ഒട്ടും അറിയില്ലായിരുന്നു. അച്ഛന്റെയും അമ്മയുടെയും കൂടെ ഷൂട്ടിങ്ങിന് പോകും. സംവിധായകന്‍ കരയാന്‍ പറഞ്ഞാല്‍ കരയും. ചിരിക്കാന്‍ പറഞ്ഞാല്‍ ചിരിക്കും. നായിക എന്ന നിലയില്‍ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയപ്പോഴാണ് ചെയ്യുന്ന ജോലിയുടെ രസവും ഗൗരവ്വവും മനസിലായത്. ജോലിയുടെ കാര്യത്തില്‍ കൃത്യനിഷ്ഠ ഇല്ല എന്ന് ഇതുവരെയും ഒരു സംവിധായകനെ കൊണ്ടും താന്‍ പറയിപ്പിച്ചിട്ടില്ല.

  Read more about: meena മീന
  English summary
  Drishyam 2 Actress Meena Opens Up Why She Rejected Negative Shade Roles
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X