twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ധ്യാനം കൂടാന്‍ പോയ ജോര്‍ജ് കുട്ടിയെ വിടാതെ ട്രോളര്‍മാര്‍! 5ാം വാര്‍ഷികത്തിലും അടപടലം ട്രോളുകള്‍!

    |

    ജോര്‍ജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയതെന്നാണെന്ന് ചോദിച്ചാല്‍ സിനിമാപ്രേമികള്‍ കൃത്യമായി ഉത്തരം പറയും ആഗസ്റ്റ് രണ്ടാണെന്ന്. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു ജീത്തു ജോസഫ് ചിത്രമായ ദൃശ്യം. മോഹന്‍ലാല്‍, മീന, അന്‍സിബ ഹസന്‍, ആശ ശരത്ത്, അനീഷ് ജി മേനോന്‍, ഷാജോണ്‍, നീരജ് മാധവ്, റോഷന്‍ ബഷീര്‍, സിദ്ദിഖ് തുടങ്ങി വന്‍താരനിരയായിരുന്നു ഈ ചിത്രത്തില്‍ അണിനിരന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു സിനിമ നിര്‍മ്മിച്ചത്. സുജിത്ത് വാസുദേവായിരുന്നു സിനിമാട്ടോഗ്രാഫി. ഡിസംബര്‍ 19നായിരുന്നു ഈ സിനിമ തിയേറ്ററുകളിലേക്കെത്തിയത്.

    കുപ്രചാരണത്തില്‍ കുലുങ്ങാതെ ഒടിയന്‍! നാലാം ദിനത്തിലും ഗംഭീര പ്രകടനം! കലക്ഷനിലും വന്‍മുന്നേറ്റം! കാണൂകുപ്രചാരണത്തില്‍ കുലുങ്ങാതെ ഒടിയന്‍! നാലാം ദിനത്തിലും ഗംഭീര പ്രകടനം! കലക്ഷനിലും വന്‍മുന്നേറ്റം! കാണൂ

    തിരക്കഥയിലായാലും താരങ്ങളുടെ അഭിനയത്തിലായാലും നിറഞ്ഞ കൈയ്യടി നേടിയ സിനിമയായിരുന്നു ദൃശ്യം. ഈ ചിത്രം തിയേറ്ററുകളിലേക്കെത്തിയിട്ട് 5 വര്‍ഷം പിന്നിട്ടിരിക്കുകയാണിപ്പോള്‍. റിലീസ് ചെയ്ത്. അഞ്ചാം വര്‍ഷത്തിലും ട്രോളര്‍മാര്‍ പോലും ചിത്രത്തെ വെറുതെ വിട്ടിട്ടില്ലെന്നുള്ളതാണ് രസകരമായ കാര്യം. പുലിമുരുകന് മുന്‍പ് ബോക്‌സോഫീസ് റെക്കോര്‍ഡില്‍ ഒന്നാം സ്ഥാനത്തായിരുന്നു ദൃശ്യം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സിംഹാളി പതിപ്പിലും ചിത്രമെത്തിയിരുന്നു. മലയാളത്തിലെ ആദ്യ 50 കോടി ചിത്രത്തിന് 5 വയസ്സ് പൂര്‍ത്തിയായിരിക്കുകയാണിപ്പോള്‍.

    മമ്മൂട്ടിയും മോഹന്‍ലാലും പൊതുവേദയില്‍ പരസ്യമായി കൊമ്പുകോര്‍ത്തപ്പോള്‍! വീഡിയോ വൈറലാവുന്നു കാണൂ!മമ്മൂട്ടിയും മോഹന്‍ലാലും പൊതുവേദയില്‍ പരസ്യമായി കൊമ്പുകോര്‍ത്തപ്പോള്‍! വീഡിയോ വൈറലാവുന്നു കാണൂ!

    ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍

    ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍

    അതുവരെയുള്ള സിനിമാചരിത്രത്തെ മാറ്റിമറിച്ചാണ് ദൃശ്യമെത്തിയത്. കുടുംബ പ്രേക്ഷകര്‍ നെഞ്ചേറ്റിയ സിനിമ കലക്ഷനിലും ഏറെ മുന്നിലായിരുന്നു. ജീത്തു ജോസഫ് തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ജോഡികളിലൊന്നായ മോഹന്‍ലാലും മീനയും വീണ്ടും ഒരുമിച്ചെത്തിയപ്പോള്‍ ആരാധകര്‍ അതാഘോഷമാക്കി മാറ്റുകയായിരുന്നു. 50 കോടിയും 100 കോടിയുമൊക്കെ മലയാളത്തിന് കേട്ടുകേള്‍വിയായിരുന്ന ഒരു കാലമുണ്ടായിരുന്നു. അതി മലയാളത്തിലും സാധ്യമാവുമെന്ന് തെളിയിച്ച സിനിമയായിരുന്നു ഇത്. ആദ്യമായി 50 കോടി ക്ലബില്‍ ഇടം നേടിയ സിനിമയാണ് ദൃശ്യം.

    ആശീര്‍വാദ് സിനിമാസിന്റെ നേട്ടം

    ആശീര്‍വാദ് സിനിമാസിന്റെ നേട്ടം

    ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു ദൃശ്യം നിര്‍മ്മിച്ചത്. മലയാളത്തിലെ ആദ്യ 50 കോടി എന്ന നേട്ടത്തിന് ദൃശ്യം വഴി തെളിയിച്ചപ്പോള്‍ ആന്റണിയായിരുന്നു അതിന് നേതൃത്വം നല്‍കിയത്. സസ്‌പെന്‍സ് നിലനിര്‍ത്തിയുള്ള സിനിമയുടെ പ്രയാണത്തില്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയായിരുന്നു. അവകാശ വാദങ്ങളൊന്നുമില്ലാതെ തിയേറ്ററുകളിലേക്കെത്തിയ സിനിമ കൂടിയായിരുന്നു ഇത്.

    അന്യഭാഷകളിലേക്കും

    അന്യഭാഷകളിലേക്കും

    മലയാളത്തില്‍ നിന്നും മികച്ച സ്വീകാര്യത ലഭിച്ച ചിത്രം അന്യഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. പാപനാശമെന്ന പേരിലായിരുന്നു സിനിമ തമിഴിലെത്തിയത്. കമല്‍ഹാസനായിരുന്നു നായകനായത്. തെലുങ്കില്‍ ദൃശ്യ എന്ന് പേരിലെത്തിയ സിനിമയില്‍ വെങ്കിടേഷായിരുന്നു നായകന്‍. കന്നഡയില്‍ രവിചന്ദ്രനും ഹിന്ദിയില്‍ അജയ് ദേവ്ഗണുമായിരുന്നു നായകന്‍മാരായെത്തിയത്.

    ഷാജോണിന്റെ പോലീസ് വേഷം

    ഷാജോണിന്റെ പോലീസ് വേഷം

    മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്കെത്തിയ ഷാജോണിന്റെ സിനിമാജീവിതത്തെ മാറ്റി മറിച്ച സിനിമകളിലൊന്നാണ് ദൃശ്യം. കോണ്‍സ്റ്റബിള്‍ സഹദേവനെന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. കോമഡി മാത്രമല്ല സ്വഭാവികമായ കഥാപാത്രങ്ങളും ഈ താരത്തിന്റെ കൈയ്യില്‍ ഭദ്രമാണെന്ന് തെളിയുകയായിരുന്നു ദൃശ്യത്തിലൂടെ.

     5 വര്‍ഷം പിന്നിടുമ്പോള്‍

    5 വര്‍ഷം പിന്നിടുമ്പോള്‍

    കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമയായ ദൃശ്യം തിയേറ്ററുകളിലേക്കെത്തിയിട്ട് 5 വര്‍ഷമായിരിക്കുകയാണ്. 5ാം വര്‍ഷത്തിലെത്തിയിട്ടും സിനിമയെ വിടാതെ പിന്തുടരുകയാണ് ട്രോളര്‍മാര്‍. മികച്ച സ്വീകാര്യതയായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.

    5 വര്‍ഷമായി

    5 വര്‍ഷമായി

    5 കോടി ബഡ്ജറ്റിലൊരുക്കി ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ദൃശ്യം പിറന്നിട്ട് 5 വര്‍ഷമായിരിക്കുകയാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ട്രോളര്‍മാര്‍. മലയാളത്തിന്റെ കിളി പറത്തിയ ക്ലൈമാക്‌സായിരുന്നു ചിത്രത്തിന്റേത്. മലയാളത്തെ 50 കോടി സ്വപ്‌നത്തിലേക്ക് നയിച്ചതും ഈ ചിത്രമായിരുന്നു.

    ഒരു പ്രതീക്ഷയുമില്ലാതെ

    ഒരു പ്രതീക്ഷയുമില്ലാതെ

    പ്രത്യേകിച്ച് ഒരു പ്രതീക്ഷയുമില്ലാതെയായിരുന്നു പലരും തിയേറ്ററുകളിലേക്കെത്തിയത്. ക്രിസ്മസിന് മുന്നോടിയായി തിയേറ്ററുകളിലേക്കെത്തിയ സിനിമ ശരിക്കും അമ്പരപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു അന്ന് പ്രേക്ഷകര്‍ പറഞ്ഞത്.

    നാളത്തെ ദിവസം

    നാളത്തെ ദിവസം

    മലയാളത്തിലെ ആദ്യ 50 കോടി ചിത്രം 5 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഡിസംബര്‍ 19 ന്റെ പ്രാധാന്യത്തെക്കുറിച്ച് ചോദിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

     മമ്മൂട്ടി നല്‍കിയ അവസരം

    മമ്മൂട്ടി നല്‍കിയ അവസരം

    സിനിമയ്ക്കായി സംവിധായകന്‍ ആദ്യം സമീപിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നു. എന്നാല്‍ എന്തുകൊണ്ടോ അദ്ദേഹം ഈ സിനിമ ഏറ്റെടുക്കാതെ അത് മോഹന്‍ലാലിന് കൈമാറുകയായിരുന്നു. മോഹന്‍ലാലിനെ രേഖപ്പെടുത്താനായി അന്ന് മമ്മുക്ക നല്‍കിയ അവസരം വളരെ വലുതായിരുന്നുവെന്നാണ് ട്രോളര്‍മാരും പറയുന്നത്.

    എക്കാലത്തെയും മികച്ച ഫാമിലി ത്രില്ലര്‍

    എക്കാലത്തെയും മികച്ച ഫാമിലി ത്രില്ലര്‍

    ക്രിസ്മസിന് മുന്നോടിയായി തിയേറ്ററുകളിലേക്കെത്തുന്ന കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചൊരുക്കിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു തുടക്കം മുതലേ തന്നെ ലഭിച്ചത്. ജോര്‍ജ് കുട്ടിയുടെ കുടുംബത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളും അവയെ അവര്‍ നേരിടുന്നതിനെക്കുറിച്ചുമായിരുന്നു സിനിമ.

    English summary
    Drishyam completes 5 year
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X