twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെയും അമ്പിളിയുടെയും പ്രണയ വിവാഹമായിരുന്നു, ഞങ്ങള്‍ തമ്മിലും ഇണക്കവും പിണക്കവും ഉണ്ടായിരുന്നു

    |

    അഭിനയത്തിനപ്പുറം സിനിമാ താരങ്ങളുടെ ശബ്ദമാണ് പ്രേക്ഷകരെ എല്ലായിപ്പോഴും കോരിത്തരിപ്പിക്കാറുള്ളത്. അങ്ങനെ കൈയടി വാങ്ങിയിട്ടുള്ള നിരവധി ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ കേരളത്തിലുണ്ട്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ നായകന്മാര്‍ക്ക് ശബ്ദം നല്‍കിയ ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് ചന്ദ്രമോഹന്‍. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് തന്നെയായിരുന്ന അമ്പിളിയെ വിവാഹം കഴിഞ്ഞ് കുടുംബത്തോടൊപ്പം കഴിയുകയായിരുന്ന ചന്ദ്രമോഹന്‍ ഇപ്പോള്‍ ഗാന്ധിഭവനത്തിലാണ് താമസിക്കുന്നത്.

    എന്ത് കൊണ്ട് ഗാന്ധിഭവനത്തില്‍ താമസിക്കുന്നു എന്ന് ചോദിച്ചാല്‍ അതിനും വിശദമായി തന്നെ ഉത്തരം പറയാന്‍ ചന്ദ്രമോഹന് സാധിക്കും. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങളും ഭാര്യയായിരുന്ന അമ്പിളിയെ കുറിച്ചുള്ള കാര്യങ്ങളും ചന്ദ്രമോഹന്‍ പറഞ്ഞിരിക്കുകയാണ്.

     ജീവിതത്തെ കുറിച്ച് പറഞ്ഞ് ചന്ദ്രമോഹന്‍

    ഞാന്‍ 42 വര്‍ഷം മദ്രാസിലായിരുന്നു. ജോലിയും ഡബ്ബിംഗും എല്ലാം അവിടെയായിരുന്നു. കേരളത്തിലേക്ക് വന്നപ്പോള്‍ ഞാനും കുടുംബത്തോടെ തിരുവനന്തപുരത്തേക്ക് വന്നു. എന്റെ വീട് തിരുവനന്തപുരത്താണ്. സിനിമയില്‍ ഡബ്ബിംഗ് അവസരങ്ങള്‍ കുറഞ്ഞെങ്കിലും സീരിയല്‍ രംഗത്ത് സജീവമായി. ആ സമയത്താണ് ഭാര്യ അമ്പിളി അസുഖ ബാധിതയായത്. ആകെ മൂന്ന് മാസമേ ചികിത്സ ചെയ്തുള്ളു. അതായത് അസുഖം കണ്ടുപിടിച്ച് മൂന്ന് മാസത്തിനുള്ളില്‍ അവള്‍ പോയി. ബ്രെയിന്‍ ട്യൂമറായിരുന്നു. കണ്ടെത്താന്‍ വൈകി പോയി.

    ജീവിതത്തെ കുറിച്ച് പറഞ്ഞ് ചന്ദ്രമോഹന്‍

    2018 ഓഗസ്റ്റ് രണ്ടാം തീയ്യതി അവള്‍ പോയി. അപ്പോള്‍ ഞാന്‍ ഒറ്റയ്ക്കായി. ഞാന്‍ സോമരാജ് സാറിനെ വിളിച്ചു ഗാന്ധിഭവനതതിലക്ക് പോന്നു. ഞാനൊരു വീട് വച്ചിരുന്നു, വട്ടിയൂര്‍ക്കാവില്‍. അവിടെ മക്കളുണ്ട്. മൂത്ത മകള്‍ക്ക് ജോലിയുണ്ട്. രണ്ടാമത്തെ ആള്‍ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. എന്റെ കുടുംബക്കാര്‍ എല്ലാവരും തിരുവനന്തപുരത്തുണ്ട്. അവിടെ നില്‍ക്കുന്നതിനെക്കാള്‍ എന്റെ പ്രായത്തിലുള്ളവരുമായി സംസാരിച്ചും മറ്റ് പരിപാടികളുമൊക്കെയായി നില്‍ക്കുന്നതായിരിക്കും നല്ലതെന്ന് കരുതയാണ് ഗാന്ധി ഭവനത്തിലേക്ക് പോന്നത്. ഇപ്പോള്‍ രണ്ട് വര്‍ഷം കഴിഞ്ഞു.

    ജീവിതത്തെ കുറിച്ച് പറഞ്ഞ് ചന്ദ്രമോഹന്‍

    അമ്പിളി ഉണ്ടായിരുന്ന സമയത്ത് ഇത്തരമൊരു തീരുമാനത്തെ കുറിച്ച് ഒരിക്കല്‍ പോലും ചിന്തിച്ചിട്ട് പോലുമില്ല. അവള്‍ പോയപ്പോള്‍ വല്ലാത്തൊരു ശൂന്യത തോന്നി. അതുകൊണ്ടാണ് ഗാന്ധിഭവനത്തിലേക്ക് പോന്നത്. ഇവിടെ ഞാന്‍ വളരെ ബിസിയാണ്. ഗാന്ധിഭവനില്‍ പഞ്ചായത്തൊക്കെ ഉണ്ട്. അവിടെ തിരഞ്ഞെടുപ്പൊക്കെ നടക്കും. അങ്ങനെ തിരഞ്ഞെടുപ്പില്‍ ഞാന്‍ ജയിച്ചു. ഇവിടെ പഞ്ചായത്തിന്റെ പ്രസിഡന്റാണ് ഞാനിപ്പോള്‍. അതിന്റെ ജോലി തിരക്കുണ്ട്. ആ തിരക്കില്‍ സമയം പോകും. വേറൊന്നും ചിന്തിക്കാന്‍ സമയം കിട്ടില്ല. പിന്നെ ഇടയ്ക്ക് പഴയ സുഹൃത്തുക്കല്‍ വിളിക്കും. സംസാരിക്കും. പലര്‍ക്കും ഞാന്‍ ഗാന്ധി ഭവനത്തിലാണെന്ന് അറിയില്ല. ഇപ്പോള്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് കൊണ്ട് പലരു ഇവിടേക്ക് വിളിക്കുന്നുണ്ട്.

     ജീവിതത്തെ കുറിച്ച് പറഞ്ഞ് ചന്ദ്രമോഹന്‍

    എന്റെയും അമ്പിളിയുടെയും പ്രണയ വിവാഹമായിരുന്നു. ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ ഞങ്ങള്‍ തമ്മിലും ഉണ്ടായിരുന്നു. ചെന്നൈയില്‍ വച്ചാണ് പരിചയപ്പെട്ടത്. അമ്പിളിയെ വളരെ ചെറുപ്പം മുതലേ എനിക്കറിയാം. അമ്പളിയുടെ കുടുംബവുമായിട്ടും എനിക്ക് അടുത്ത പരിചയമുണ്ടായിരുന്നു. അവള്‍ എട്ടാമത്തെ വയസില്‍ ഡബ്ബിംഗ് തുടങ്ങിയതാണ്. ഭക്ത മാര്‍ക്കണ്‌ഠേയ എന്ന കുട്ടികളുടെ സിനിമയായിരുന്നു ആദ്യ ചിത്രം. പിന്നെ ഒത്തിരി സിനിമകള്‍ ചെയ്തു.

    Recommended Video

    സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam
     ജീവിതത്തെ കുറിച്ച് പറഞ്ഞ് ചന്ദ്രമോഹന്‍

    മോനിഷയുടെ എല്ലാ സിനിമകളും അമ്പിളിയാണ് ചെയ്തത്. ഞങ്ങളുടെ വിവാഹം ചെന്നൈയില്‍ വച്ച് തന്നെയായിരുന്നു. പിന്നീട് നാട്ടിലേക്ക് ഷിഫ്റ്റ് ചെയ്തപ്പോള്‍ മദ്രാസ് ജീവിതം ഒരുപാട് മിസ് ചെയ്തു. 42 വര്‍ഷമെന്ന് പറയുന്നത് വലിയൊരു കാലഘട്ടമല്ലേ. അത്രയും വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് പറിച്ച് നടപ്പോള്‍ ആദ്യ സമയത്ത് അല്‍പം ബുദ്ധിമുട്ടായിരുന്നു. പിന്നെ, നാടുമായി ഇഴുകി ചേര്‍ന്നു. അമ്പിളി ഉണ്ടായിരുന്നപ്പോള്‍ എനിക്കത്രയും കുഴപ്പം തോന്നിയിരുന്നില്ല.

    Read more about: ambili അമ്പിളി
    English summary
    Dubbing Artist Chandra Mohan About His Family And Wife Ambili
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X