twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാവ്യ മാധവന് ശബ്ദം കൊടുത്തിട്ട് അവസാനം തനിക്ക് പാരയായി മാറി; ശബ്ദം പൊല്ലാപ്പായ കഥ പറഞ്ഞ് ശ്രീജ രവി

    |

    ശബ്ദം കൊണ്ട് വിസ്മയം തീര്‍ത്തിട്ടുള്ള ഒരുപാട് താരങ്ങളുണ്ട്. അതില്‍ പ്രധാനിയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജ രവി. നടിമാരായ കാവ്യ മാധവനും ശാലിനിയുമടക്കം പലര്‍ക്കും ശബ്ദം നല്‍കിയിട്ടുള്ള ആളാണ് ശ്രീജ. അതില്‍ ഏറ്റവും കൂടുതല്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തിരിക്കുന്നത് നടി കാവ്യ മാധവന് വേണ്ടിയാണ്.

    ശബ്ദത്തിലൂടെ അറിയുന്നവര്‍ക്ക് മുന്നിലേക്ക് ശ്രീജ എത്തിയതും ശ്രദ്ധേയമായിരുന്നു. വര്‍ഷങ്ങളോളം നീണ്ട ഡബ്ബിങ്ങിനൊടുവില്‍ അഭിനയത്തിലേക്കും ശ്രീജ ചുവടുവെച്ചിരുന്നു. വരനെ ആവശ്യമുണ്ട് സിനിമയിലടക്കം ശ്രീജയുടെ വേഷം ശ്രദ്ധേയമായി. എന്നാല്‍ കാവ്യ മാധവന് ശബ്ദം കൊടുത്ത് അവസാനം തനിക്ക് തന്നെ പാരയായി വന്ന സംഭവം ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് താരമിപ്പോള്‍.

    ശ്രീജയ്ക്ക് പിന്നാലെ മകളും ഡബ്ബിങ്ങിലേക്ക് ഇറങ്ങിയിരുന്നു

    ശ്രീജയ്ക്ക് പിന്നാലെ മകളും ഡബ്ബിങ്ങിലേക്ക് ഇറങ്ങിയിരുന്നു. ഇരുവരും ഒരുമിച്ച് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. പലര്‍ക്കും ശബ്ദം കൊടുത്ത കഥ പറയുന്നതിനിടയിലാണ് കാവ്യ മാധവനിലേക്ക് എത്തിയത്. സ്ഥിരമായി ഇതേ ശബ്ദം കേട്ടിരുന്നവര്‍ മോശമായി കമന്റുകളുമായി വന്നതിനെ പറ്റിയാണ് ശ്രീജ വ്യക്തമാക്കിയത്. വിശദമായി വായിക്കാം..

    കല്യാണം കഴിഞ്ഞ് 6 മാസത്തിന് ശേഷം ഗര്‍ഭിണിയായതാണ്; അനുഭവകഥ പറഞ്ഞ് മഷൂറയുടെ ആരാധികകല്യാണം കഴിഞ്ഞ് 6 മാസത്തിന് ശേഷം ഗര്‍ഭിണിയായതാണ്; അനുഭവകഥ പറഞ്ഞ് മഷൂറയുടെ ആരാധിക

    കാവ്യ മാധവന് ശബ്ദം കൊടുത്തത് വലിയ പാരയായി മാറിയെന്ന് ശ്രീജ രവി

    'കാവ്യ മാധവന്റെ ഒരുവിധം സിനിമകളിലും ഡബ്ബ് ചെയ്തതാണ് ഞാനാണ്. പക്ഷേ എനിക്ക് തന്നെ അത് വലിയൊരു പാരയായി വന്നു. വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ കുക്കറമ്മ എന്ന കഥാപാത്രത്തെയാണ് ഞാന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ആ റോളിന് ഡബ്ബ് ചെയ്തതും ഞാനാണെന്ന് ശ്രീജ പറയുന്നു.

    സോഷ്യല്‍ മീഡിയയില്‍ അതിനെ പറ്റി വന്ന കമന്റുകള്‍ വളരെ മോശമായിരുന്നു. 'ഇതെന്തിനാണ് കാവ്യയ്ക്ക് ഡബ്ബ് ചെയ്യുന്ന ആളെ കൊണ്ട് ചെയ്യിച്ചത്, ഈ തള്ളയ്ക്ക് ഇങ്ങനൊരു ശബ്ദം വേണോ' എന്നൊക്കെയുള്ള കമന്റുകളാണ് വന്നത്.

    കുഞ്ഞുവാവയെ കാണാത്തത് എന്‍ഐസിയുവില്‍ ആക്കിയത് കൊണ്ടാണ്; ആശുപത്രിയിലെ പിറന്നാളാഘോഷത്തെ പറ്റി മൃദുലയും യുവയുംകുഞ്ഞുവാവയെ കാണാത്തത് എന്‍ഐസിയുവില്‍ ആക്കിയത് കൊണ്ടാണ്; ആശുപത്രിയിലെ പിറന്നാളാഘോഷത്തെ പറ്റി മൃദുലയും യുവയും

    ഇത്രയും ആളുകള്‍ക്ക് ഡബ്ബ് ചെയ്തിട്ടുള്ള എനിക്ക് സ്വന്തമായി ശബ്ദം കൊടുക്കാന്‍ പറ്റില്ലെന്ന് പറയുന്നത് കഷ്ടമല്ലേ

    ഇപ്പോള്‍ മലയാളത്തില്‍ തന്നെ മറ്റൊരു സിനിമയിലേക്ക് അഭിനയിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. പക്ഷേ ആ സിനിമയില്‍ എനിക്ക് ശബ്ദം വേറെ ആളെ കൊണ്ട് ചെയ്യിപ്പിക്കുമെന്ന് അവര്‍ ആദ്യമേ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഞാന്‍ എങ്ങനെയെങ്കിലും വോയിസ് മാറ്റി ചെയ്‌തോളാമെന്ന് പറഞ്ഞിട്ടുണ്ട്.

    ഇത്രയും ആളുകള്‍ക്ക് ഡബ്ബ് ചെയ്തിട്ടുള്ള എനിക്ക് സ്വന്തമായി ശബ്ദം കൊടുക്കാന്‍ പറ്റില്ലെന്ന് പറയുന്നത് കഷ്ടമല്ലേ എന്നാണ് ശ്രീജ ചോദിക്കുന്നത്. തമിഴിലൊക്കെ ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്യുന്നതെന്ന് താരം സൂചിപ്പിച്ചു.

    അമ്മയ്ക്ക് 28 വയസുള്ളപ്പോഴാണ് അച്ഛന്‍ ഞങ്ങളെ വിട്ട് പോവുന്നത്; ഒറ്റയ്ക്ക് ജീവിച്ചൂടേന്ന്, നടി അനുമോള്‍അമ്മയ്ക്ക് 28 വയസുള്ളപ്പോഴാണ് അച്ഛന്‍ ഞങ്ങളെ വിട്ട് പോവുന്നത്; ഒറ്റയ്ക്ക് ജീവിച്ചൂടേന്ന്, നടി അനുമോള്‍

     ഇടയ്ക്ക് ശബ്ദം കൊണ്ട് ചിലരെ പറ്റിച്ചുണ്ടെന്നും ശ്രീജ പറയുന്നു

    ഇടയ്ക്ക് ശബ്ദം കൊണ്ട് ചിലരെ പറ്റിച്ചുണ്ടെന്നും ശ്രീജ പറയുന്നു. ചിലര്‍ കാവ്യ വിഷ് ചെയ്തതാണെന്ന തരത്തില്‍ വോയിസ് അയക്കാന്‍ പറയും. അങ്ങനെ ഒന്ന് രണ്ട് തവണ ചെയ്തിട്ടുണ്ട്. പിന്നീട് അത് മാറ്റി ഞാനാണ് ചെയ്തതെന്ന് അവരോട് വ്യക്തമാക്കി പറഞ്ഞ് കൊടുക്കുകയും ചെയ്യാറുണ്ട്. ചിലര്‍ക്ക് അങ്ങനെ പറ്റിക്കണമെന്ന കൗതുകം ഉണ്ടാവും. ശാലിനിയാണ് ലൈനില്‍ സംസാരിക്കൂ.. എന്ന് പറഞ്ഞ് എന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി പറ്റിച്ചിട്ടുണ്ടെന്ന് ശ്രീജ പറയുന്നു.

    Recommended Video

    ദിലീപിന്റെ ശമ്പളത്തിന് പുറമെയുള്ള ചെലവുകൾ ഭയങ്കരമാണ്

    അഭിമുഖത്തിൻ്റെ വീഡിയോ കാണാം

    English summary
    Dubbing Artist Sreeja Ravi Reveals Fun Moment With Kavya Madhavan's Dubbing And Her Own Voice
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X