»   » പ്രണവും ദുല്‍ഖറും, ഇവരില്‍ ആരാണ് മികച്ചതെന്ന് ചോദ്യത്തിന് സംവിധായകന്‍ നല്‍കിയ മറുപടി???

പ്രണവും ദുല്‍ഖറും, ഇവരില്‍ ആരാണ് മികച്ചതെന്ന് ചോദ്യത്തിന് സംവിധായകന്‍ നല്‍കിയ മറുപടി???

Written By:
Subscribe to Filmibeat Malayalam
മികച്ച നടൻ പ്രണവ് മോഹന്‍ലാലോ, ദുല്‍ഖര്‍ സല്‍മാനോ മണിരത്‌നം പറയുന്നതിങ്ങനെ

താരങ്ങള്‍ക്ക് പിന്നാലെ മക്കളും സിനിമയില്‍ എത്തുന്നത് സ്വാഭാവികമായ കാര്യമായി മാറിയിരിക്കുകയാണ്. മുന്‍പ് മികവ് പ്രകടിപ്പിച്ച പേര് തുടക്കത്തില്‍ഉപകാരപ്പെടുമെങ്കിലും ആത്യന്തികമായി സിനിമയില്‍ നില നില്‍ക്കണമെങ്കില്‍ കഴിവ് അത്യാവശ്യമാണ്. ഇക്കാര്യത്തെക്കുറിച്ച് താരപുത്രന്‍മാര്‍ക്കും കൃത്യമായി അറിയാവുന്നതാണ്. തുടര്‍ച്ചയായി മോശം സിനിമകള്‍ ചെയ്താല്‍ സ്വന്തം സിനിമ കാണാനായി ആരും തിയേറ്ററിലേക്ക് എത്തില്ലെന്ന് താരങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. അടുത്തിടെ അരങ്ങേറിയ പ്രണവ് മോഹന്‍ലാലിനൊപ്പമാണ് ഇപ്പോള്‍ മലയാള സിനിമ. ബാലതാരമായി നേരത്തെ അഭിനയിച്ചതിനാല്‍ പ്രണവിന്റെ വരവ് പ്രതീക്ഷിച്ചത് തന്നെയായിരുന്നു.

മിനിസ്‌ക്രീനില്‍ മിന്നിത്തിളങ്ങാന്‍ മമ്മൂട്ടി? ബിഗ് ബോസ് മലയാളം പതിപ്പിലെ അവതാരകനായി എത്തുമോ?

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ പ്രണവ് മോഹന്‍ലാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുമെന്ന് പ്രേക്ഷകര്‍ അന്നേ ഉറപ്പിച്ചിരുന്നു. കാലങ്ങളായുള്ള കാത്തിരിപ്പ് അവസാനിച്ചത് ജനുവരി 26നായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. പ്രണവ് അരങ്ങേറിയപ്പോള്‍ ദുല്‍ഖറിനെ വെച്ചുള്ള താരതമ്യങ്ങള്‍ നടന്നിരുന്നു. പ്രണവാണോ ദുല്‍ഖറാണോ മികച്ചതെന്ന തരത്തില്‍ വരെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

മലയാള സിനിമയിലെ താരരാജാക്കന്‍മാര്‍

മമ്മൂട്ടിയും മോഹന്‍ലാലും ഏതാണ്ട് ഒരേ സമയത്താണ് സിനിമയില്‍ തുടക്കം കുറിച്ചത്. തുടക്കത്തില്‍ ഇരുവര്‍ക്കും ലഭിച്ചത് വില്ലന്‍ വേഷങ്ങളായിരുന്നു. നവാഗതരായി തുടക്കം കുറിച്ചവര്‍ മലയാള സിനിമയുടെ തന്നെ അവിഭാജ്യ ഘടകങ്ങളായി മാറിയ കാഴ്ചയാണ് പിന്നീട് കണ്ടത്.

മക്കള്‍ രംഗപ്രവേശം ചെയ്തപ്പോള്‍

മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ സല്‍മാനാണ് ആദ്യം സിനിമയില്‍ തുടക്കം കുറിച്ചത്. സെക്കന്റ് ഷോ ഇറങ്ങിക്കഴിഞ്ഞതിന് ശേഷമാണ് ദുല്‍ഖറിന്റെ എന്‍ട്രിയെക്കുറിച്ച് പുറംലോകമറിഞ്ഞത്.

ആദ്യമെത്തിയത് ദുല്‍ഖര്‍ സല്‍മാന്‍

നവാഗത സംവിധായകനൊപ്പമായിരുന്നു ദുല്‍ഖറിന്റെ തുടക്കം. മികച്ച സ്വീകാര്യത ലഭിച്ച താരം സിനിമയില്‍ ആറ് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വന്തമായ ഇടം നേടിയെടുത്താണ് ഡിക്യു മുന്നേറുന്നത്.

ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവ്

പുനര്‍ജനി എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരുന്നു പ്രണവ്. ഒന്നാമന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചതും പ്രണവായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായെത്തി

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെയാണ് പ്രണവ് നായകനായെത്തിയത്. അഭിനയത്തില്‍ അസാമാന്യ പ്രകടനമെന്ന് വിലയിരുത്തനാവില്ലെങ്കിലും ആക്ഷന്‍ രംഗങ്ങളില്‍ പ്രണവ് കാണിച്ച മികവ് എടുത്തുപറയേണ്ടതാണ്.

രണ്ട് പേരെയും താരതമ്യം ചെയ്യുന്നു

മോഹന്‍ലാലും മമ്മൂട്ടിയും അരങ്ങു തകര്‍ക്കുന്നതിനിടയില്‍ ഇരുവരുടെയും സിനിമകളെക്കുറിച്ചും അഭിനയ ശൈലിയെക്കുറിച്ചുമൊക്കെ താരതമ്യപ്പെടുത്തലുകള്‍ നടന്നിരുന്നു. അതേ കാര്യം ഇപ്പോള്‍ ദുല്‍ഖറിന്റെയും പ്രണവിന്റെയും കാര്യത്തിലും ആവര്‍ത്തിച്ചിരിക്കുകയാണ്.

കൃത്യമായ മറുപടി ലഭിക്കാറില്ല

താരപുത്രന്‍മാരെക്കുറിച്ച് ചോദിക്കുന്നതിനിടയില്‍ സിനിമയിലെ പല പ്രമുഖരോടും ഇത്തരത്തില്‍ ആരാണ് മികച്ചതെന്ന തരത്തില്‍ ചോദിച്ചിരുന്നു. എന്നാല്‍ കൃത്യമായ ഉത്തരം പലപ്പോഴും ലഭിച്ചിരുന്നില്ല. സംവിധായകന്‍ മണിരത്‌നത്തിനോടും അടുത്തിടെ ഇതേ ചോദ്യം ആവര്‍ത്തിക്കുകയുണ്ടായി.

മലയാളത്തിന്റെ ആരാധകന്‍

മലയാള സിനിമയുടെ കടുത്ത ആരാധകനാണ് താനെന്ന് മണിരത്‌നം വ്യക്തമാക്കുന്നു. ചെന്നൈയിലെ ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കഥയും ക്ലാസിക് ടച്ചുമൊക്കെയുള്ള സിനിമ കാണണമെങ്കില്‍ മലയാള സിനിമ കാണണമെന്നായിരുന്നു പണ്ട് പറഞ്ഞിരുന്നത്.

മമ്മൂട്ടിയും മോഹന്‍ലാലും

തമിഴകത്തിന്റെ സ്വന്തം സംവിധായകനാണെങ്കിലും മലയാളത്തിലും ഒരു സിനിമയൊരുക്കിയിട്ടുണ്ട് മണിരത്‌നം. മോഹന്‍ലാലിനോടൊപ്പവും മമ്മൂട്ടിക്കൊപ്പവും പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചതില്‍ താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം പറയുന്നു.

ദുല്‍ഖറും പ്രണവ് മോഹന്‍ലാലും

കഴിവും പ്രതിഭയും നിറഞ്ഞ പ്രതിഭകള്‍ തന്നെയാണ് രണ്ട് പേരും. ഇവരില്‍ ആരാണ് മികച്ചതെന്ന തരത്തിലുള്ള ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. ഭാര്യയടക്കം നിരവധി പേര്‍ ഈ ചോദ്യം ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

സംവിധായകന്റെ വിലയിരുത്തല്‍

രണ്ട് പേര്‍ക്കും അവരവരുടേതായ ശൈലികളുണ്ട്. അച്ഛന്റെ പേര് ചീത്തയാക്കുന്നവരല്ല ഈ താരപുത്രന്‍മാരെന്നും മണിരത്‌നം പറയുന്നു. മലയാളത്തിന്റെ ഭാവി വാഗ്ദാനങ്ങളായ താരങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ വിലയിരുത്തല്‍ ഇങ്ങനെയായിരുന്നു.

പ്രണവിന്റെ ലളിത ജീവിതവും സൗമ്യതയും

പ്രണവ് മോഹന്‍ലാലിന്റെ ജീവിത ശൈലിയെക്കുറിച്ച് എല്ലാവരും അറിയാവുന്നതാണ്. ലളിതമായ ജീവിത ശൈലിയും സൗമ്യപ്രകൃതക്കാരനുമായ പ്രണവിന്റെ ലാളിത്യം എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നും സംവിധായകന്‍ പറയുന്നു.

ദുല്‍ഖറിനൊപ്പം പ്രവര്‍ത്തിച്ചു

മമ്മൂട്ടിയുടെ മകനെ ക്യാമറയ്ക്ക് മുന്നില്‍ നിയന്ത്രിക്കാനും മണിരത്‌നത്തിന് കഴിഞ്ഞു. ഇരുവരും ഒരുമിച്ചെത്തിയ ഓകെ കണ്‍മണി മികച്ച പ്രണയ ചിത്രമായിരുന്നു.

പ്രണവിനൊപ്പം

ആദ്യ സിനിമ പൂര്‍ത്തിയാക്കുന്നതിനിടയില്‍ത്തന്നെ പ്രണവിനെത്തേടി നിരവധി അവസരങ്ങളെത്തിയിരുന്നു. എന്നാല്‍ അടുത്ത സിനിമയെക്കുറിച്ച് താരപുത്രന്‍ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

താരപുത്രന്‍മാര്‍ ഒരുമിച്ചെത്തുമോ?

മമ്മൂട്ടിയും മോഹന്‍ലാലും നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇവരുടെ മക്കള്‍ ഒരുമിച്ചെത്തുമോയെന്നറിയാനുള്ള ആകാംക്ഷയും പ്രേക്ഷകര്‍ക്കുണ്ട്. അഭിമുഖങ്ങളിലൂടെ നിരവധി തവണ ഇരുവരും ഈ ചോദ്യം നേരിട്ടിട്ടുണ്ട്.

ദുല്‍ഖര്‍ നല്‍കിയ മറുപടി

ഒരുമിച്ച് അഭിനയിക്കാന്‍ സമ്മതമാണ്. അത്തരമൊരു അവസരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞങ്ങള്‍. പക്ഷേ ആ സിനിമ സംഭവിക്കണമെങ്കില്‍ ഞങ്ങള്‍ക്ക് അത് ഇഷ്ടമാകണം. ഇഷ്ടമായാല്‍ മാത്രമേ സ്വീകരിക്കൂവെന്നായിരുന്നു ദുല്‍ഖറിന്‍റെ പ്രതികരണം.

കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

പ്രേക്ഷകരെപ്പോലെ തന്നെ അത്തരമൊരു അവസരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നും ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു. കഥയും തിരക്കഥയും ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അക്കാര്യം സംഭവിക്കുമെന്നും താരപുത്രന്‍ പറഞ്ഞിരുന്നു.

പ്രണവിന് ആശംസ അറിയിച്ചിരുന്നു

ജിത്തു ജോസഫ് ചിത്രമായ ആദിയിലൂടെ നായകനായി അരങ്ങേറുന്ന പ്രണവിന് ദുല്‍ഖര്‍ സല്‍മാന്‍ ആശംസ നേര്‍ന്നിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും അനോന്യം പോത്സാഹിപ്പിച്ചും പിന്തുണച്ചുമാണ് മുന്നേറിയത്. മക്കള്‍ അരങ്ങേറുമ്പോഴും ഇതേ രീതി തന്നെയാണ് പിന്തുടരുന്നത്.

പ്രണവിന്‍റെ സിനിമാപ്രവേശം എളുപ്പമായിരുന്നു

ദുല്‍ഖറിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ പ്രണവിന്റെ സിനിമാപ്രവേശം കുറച്ചു കൂടി എളുപ്പമായിരുന്നു. ബാലതാരമായി മികച്ച പ്രകടനവും സംസ്ഥാന സര്‍ക്കാരിന്റെ ബാലതാരത്തിനുള്ള അവാര്‍ഡും സ്വന്തമാക്കിയ പ്രണവ് സിനിമയില്‍ നായകനായി അരങ്ങേറുന്നതിനും മുന്‍പേ തന്നെ മികച്ച പിന്തുണയാണ് ലഭിച്ചത്.

പ്രണവ് മോഹന്‍ലാലിനോടൊപ്പം ഒരു സിനിമ

പ്രണവ് മോഹന്‍ലാലിനൊപ്പമുള്ള സിനിമയാണ് തന്റെ സ്വപ്‌നത്തിലെന്ന് ദുല്‍ഖര്‍ തുറന്നുപറഞ്ഞിരുന്നു. ഈ രണ്ട് താരപുത്രന്‍മാരും ഒരുമിച്ചെത്തുന്നതിനായി നമുക്കും കാത്തിരിക്കാം.

മമ്മൂട്ടിയോടൊപ്പമുള്ള സിനിമ

അച്ഛനൊപ്പമാണ് പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ തുടക്കം കുറിച്ചത്. എന്നാല്‍ ദുല്‍ഖറിന് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരം ഇതുവരെ ലഭിച്ചിട്ടില്ല. അത്തരമൊരു ചിത്രത്തിനായുള്ള കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്.

മമ്മൂട്ടിയും ദുല്‍ഖറും

നേരത്തെ നിരവധി തവണ വാപ്പച്ചിയും മകനും ഒരുമിച്ചെത്തുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിലൂടെ ഇത് സംഭവിക്കുമെന്നായിരുന്നു അടുത്തിടെ പ്രചരിച്ചത്. എന്നാല്‍ താന്‍ ഇപ്പോഴും ഒാഡീഷനിലാണെന്നായിരുന്നു ദുല്‍ഖറിന്‍റെ മറുപടി.

ആദിയില്‍ മോഹന്‍ലാല്‍

സാഗര്‍ ഏലിയാസ് ജാക്കിയിലെ ഒരു ഗാനരംഗത്തില്‍ മോഹന്‍ലാലും പ്രണവും മുഖാമുഖം നോക്കുന്ന ഒരു രംഗമുണ്ടായിരുന്നു. ഗാനരംഗത്തിനിടയില്‍ അലസനായി നടന്നുപോകുന്നതിനിടയില്‍ ഒരു നോക്ക്, എന്നാല്‍ ആദിയില്‍ ഇരുവരും മുഖാമുഖം നോക്കി പരിചയപ്പെടുന്നുണ്ട്. മാത്രമല്ല അമ്മയുടെ നിര്‍ബന്ധത്തില്‍ സെല്‍ഫി പോസുമുണ്ട്.

English summary
Mani Ratnam's opinion about Pranav and Dulquer

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam