»   » ഈ വര്‍ഷം മകള്‍ക്കൊപ്പം മാത്രമല്ല ദുല്‍ഖറിന്റെ പെരുന്നാള്‍ ആഘോഷം! കൂടെ ഉണ്ടായിരുന്നത് ആരാണെന്നറിയാമോ?

ഈ വര്‍ഷം മകള്‍ക്കൊപ്പം മാത്രമല്ല ദുല്‍ഖറിന്റെ പെരുന്നാള്‍ ആഘോഷം! കൂടെ ഉണ്ടായിരുന്നത് ആരാണെന്നറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

ഈ വര്‍ഷത്തെ ചെറിയ പെരുന്നാള്‍ ആഘോഷങ്ങളെല്ലാം കഴിഞ്ഞിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാനും കുടുംബവും. മകള്‍ മറിയം അമീറ സല്‍മാന്റെ ആദ്യത്തെ പെരുന്നാള്‍ ആഘോഷത്തെക്കുറിച്ച് ദുല്‍ഖര്‍ പറയുകയാണ്. ഇത്തവണ തന്റെ അടുത്ത കൂട്ടുകാരനായ നടന്‍ വിക്രം പ്രഭവും ദുല്‍ഖറിനൊപ്പം പെരുന്നാള്‍ ബിരിയാണി കഴിക്കാന്‍ കൂടെയുണ്ടായിരുന്നു.

ധനുഷിന് അമല പോളിന്റെ ഉറപ്പ്, 'ഇനി ഞാന്‍ നല്ല ഭാര്യയായിരിക്കും'; അപ്പോള്‍ എല്ലാം തീരുമാനിച്ചോ?

വിക്രം പ്രഭുവും ദുല്‍ഖറും ഏറെ കാലമായിട്ടുള്ള പരിചയമാണ്. ഒന്നിച്ച് രണ്ടാളും സിനിമകളിലഭിനയിച്ചിട്ടില്ലെങ്കിലും ആത്മസുഹൃത്തുക്കളാണ് ഇരുവരും. ഊ വര്‍ഷം മകള്‍ക്കൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ ദുല്‍ഖര്‍ ചെന്നൈയിലേക്കായിരുന്നു പോയിരുന്നത്.

'ബിരിയാണി തിന്നാനുള്ള വിശപ്പ്' എന്ന് പറഞ്ഞ് വിക്രം പ്രഭു ഫേസ്ബുക്കിലുടെ ദുല്‍ഖറിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു. ദുല്‍ഖറിന്റെ പോസ്റ്റില്‍ പറയുന്നത് ഇങ്ങനയെയായിരുന്നു. കുടുംബം പോലെയുള്ള കൂട്ടുകാരുടെ കൂടെ ഈദിന്റെ ബിരിയാണി കഴിക്കുകയാണെന്നും മറിയത്തിനെ അവളുടെ അങ്കിളുമാരും ആന്റിമാരും ചേട്ടന്മാര്‍, ചേച്ചിമാര്‍ എന്നിവരെല്ലാം ഇന്ന് സന്ദര്‍ശിച്ചിരിക്കുകയാണെന്നുമാണ് ദുല്‍ഖര്‍ പറയുന്നത്. ഒപ്പം വിക്രത്തിന്റെ കൂടെ നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

മറിയത്തിന്റെ ആദ്യ പെരുന്നാള്‍ ആഘോഷിക്കാന്‍ മമ്മുട്ടിയും ദുല്‍ഖറും പറന്നത് എവിടേക്കാണെന്നറിയാമോ?

ഈ വര്‍ഷം കുടുംബത്തിലെ പുതിയ അതിഥിയുടെ കൂടെ പെരുന്നാള്‍ ആഘോഷിക്കാന്‍ മമ്മുട്ടിയും ചെന്നൈയിലേക്കായിരുന്നു പോയിരുന്നത്. ചെന്നൈ ആര്‍ കെ പുരത്തെ പള്ളിയില്‍ നിന്നും പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷമായിരുന്നു ദുല്‍ഖറും മമ്മുട്ടിയും ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നത്.

English summary
Dulquer celebrate Eid in Chennai with Vikram Prabhu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam