Just In
- 10 hrs ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 10 hrs ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 11 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 12 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- Automobiles
2021 GSX-S125 അന്താരാഷ്ട്ര വിപണിയിൽ പുറത്തിറക്കി സുസുക്കി
- News
പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ട; വാക്സിന് സ്വീകരിച്ചാലും ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി
- Sports
IND vs AUS: ഓസ്ട്രേലിയ ഒന്നാമിന്നിങ്സില്‍ 369ന് പുറത്ത്
- Lifestyle
ജോലിനേട്ടവും സമാധാനവും ഈ രാശിക്കാര്‍ക്ക് ഫലം; രാശിഫലം
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ശ്രീദേവിയിൽ നിന്ന് ഫിലിംഫെയർ വാങ്ങി ദുൽഖർ, ആ ചിത്രത്തിന് പിന്നിലുള്ള കഥ ഇങ്ങനെ...
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ശ്രീദേവി. നടി ഇല്ലെന്നുള്ള സത്യം ഇനിയും അംഗീകരിക്കാൻ ആരാധകർക്ക് കഴിഞ്ഞിട്ടില്ല. അത്രയധികം വേദന സൃഷ്ടിച്ച ഒരു വിയോഗമായിരുന്നു നടിയുടേത്. ഇന്നും നടിയുടെ സിനിമകളും വിശേഷങ്ങളും ആരാധകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ ദുൽഖർ സൽമാനോടൊപ്പമുള്ള നടിയുടെ പഴയ ചിത്രമാണ്. ദുൽഖർ സിനിമയിൽ വരുന്നതിന് മുൻപുള്ള ചിത്രമാണിത്. ശ്രീദേവിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്ന ഡിക്യൂവിനെയാണ് ചിത്രത്തിൽ കാണുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ആ ചിത്രത്തിന്റെ പിന്നിലുള്ള കഥ ഇങ്ങനെയാണ്. അച്ഛന് പകരക്കാരനായിട്ടാണ് ശ്രീദേവിക്ക് മുന്നിൽ എത്തിയത്. മെഗാസ്റ്റാറിന്റെ ആഭാവത്തിൽ ഫിലിം ഫെയർ പുരസ്കാരം വാങ്ങാൻ നിയോഗിക്കപ്പെട്ടത് ദുൽഖറിനെ ആയിരുന്നു. ഭൂതകണ്ണാടിയിലൂടെ ആ വർഷത്തെ മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചിരുന്നു. നടന് അന്ന് പുരസ്കാര വേദിയിൽ എത്തിപ്പെടാൻ കഴിഞ്ഞിരുന്നില്ല. മമ്മൂട്ടിയ്ക്ക് പകരക്കാരനായി ദുൽഖർ സൽമാനായിരുന്നു ആ പുരസ്കാരം സ്വീകരിച്ചത്. മികച്ച നടനുള്ള പുരസ്കാരം നൽകാനുള്ള ചുമതല അന്ന് ശ്രീദേവിയ്ക്കായിരുന്നു.
സിനിമ കോളങ്ങളിലും സോഷ്യൽ മീഡിയയിലും ഈ ചിത്ര വൈറലായിട്ടുണ്ട്. 'ഭൂതക്കണ്ണാടി'യിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാരം മമ്മൂട്ടിയുടെ അഭാവത്തിൽ അദ്ദേഹത്തിനു വേണ്ടി നടി ശ്രീദേവിയിൽ നിന്നും ഏറ്റുവാങ്ങുന്ന ദുൽഖർ സൽമാൻ. എന്ന തലക്കെട്ടോടെയാണ് ചിത്രം പ്രചരിക്കുന്നത്. ദുൽഖറിന്റെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ശ്രീദേവി.
ഈ ചിത്രം ദുൽഖറും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ശ്രീദേവിയുടെ വിയോഗത്തെ തുടർന്നായിരുന്നു നടൻ ഈ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. അന്ന് നടിക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു ചിത്രം പങ്കുവെച്ചത് . ''വാപ്പയ്ക്ക് വേണ്ടി ഒരു അവാർഡ് സ്വീകരിക്കാൻ എത്തിയപ്പോഴായിരുന്നു ശ്രീദേവിയെ ആദ്യമായി കണ്ടത്. എന്നായിരുന്നു ദുൽഖർ കുറിച്ചത്. മുംബൈ ഫിലിം ഫെസ്റ്റിവലിലും തുടര്‍ന്നു നടന്ന പാര്‍ട്ടിയിലുമായിരുന്നു ശ്രീദേവിയെ അവസാനമായി കണ്ടതെന്നും'' ദുൽഖർ സൽമാൻ അന്ന് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ബാലതാരമായി സിനിമയിൽ എത്തിയ ശ്രീദേവി പിന്നീട് തമിഴ് , തെലുഗു, മലയാളം ചിത്രങ്ങളിൽ സജീവമാകുകയായിരുന്നു, കുമാരസംഭവം എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി മലയാളത്തിൽ എത്തുന്നത്. നിരവധി മലയാള ചിത്രങ്ങളിൽ നടി ബാലതാരമായി തിളങ്ങിയിട്ടുണ്ട്.1976ൽ പുറത്തിറങ്ങിയ കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി മലയാളത്തിൽ നായികയായി ചുവട് വയ്ക്കുന്നത്. പിന്നീട് ആലിംഗനം, ഊഞ്ഞാൽ, ആ നിമിഷം, ആശിർവാദം, അകലെ ആകാശം എന്നീ സിനിമകളിൽ ശ്രീദേവി നായികയായി അഭിനയിച്ചിട്ടുണ്ട്. 1996ൽ പുറത്തിറങ്ങിയ ദേവരാഗം എന്ന ചിത്രമാണ് ശ്രീദേവി ഏറ്റവും ഒടുവിൽ അഭിനയിച്ച മലയാള ചിത്രം. ഒരു ഇടവേളയ്ക്ക് ശേഷം ശ്രീദേവി അഭിനയിച്ച മലയാള ചിത്രമായിരുന്നു ഇത്.