»   » ആരാണ് കുഞ്ഞിക്ക എന്ന് വിളിച്ചത്, എന്തുകൊണ്ട് റിബല്‍ റോളുകള്‍ മാത്രം... ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു!

ആരാണ് കുഞ്ഞിക്ക എന്ന് വിളിച്ചത്, എന്തുകൊണ്ട് റിബല്‍ റോളുകള്‍ മാത്രം... ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു!

Posted By: Kishor
Subscribe to Filmibeat Malayalam

മലയാളത്തിന്റെ കുഞ്ഞിക്കയാണ് ദുല്‍ഖര്‍ സല്‍മാന്‍. മെഗാതാരം മമ്മുക്കയുടെ മകന്‍ എന്ന നിലയ്ക്കായിരിക്കണം ആരാധകര്‍ ദുല്‍ഖറിനെ കുഞ്ഞിക്ക എന്ന് വിളിക്കുന്നത്. എന്തായാലും ന്യൂ ജനറേഷന്‍ നായകരില്‍ ദുല്‍ഖറിനോളം സ്‌ക്രീന്‍ പ്രസന്‍സും ആരാധക പിന്തുണയുമുള്ള മറ്റ് നടന്മാര്‍ അധികമില്ല. മലയാളത്തിന്റെ അപ്കമിങ് സൂപ്പര്‍സ്റ്റാര്‍ തന്നെ 30കാരനായ ഈ താരപുത്രന്‍.

Read Also: പിണറായി അഥവാ പനീര്‍വിജയന്‍, ലക്ഷ്മി നായര്‍ ലക്ഷ്മിചിന്നമ്മ... ഞെട്ടിച്ച് വിടി ബല്‍റാം... കൊന്ന് കൊലവിളിക്കുന്നു!

Read Also: കളി വീണ്ടും മാറി, തമിഴ്‌നാട്ടില്‍ ആന്റി ക്ലൈമാക്‌സ്... ശശികലയല്ല ഭര്‍ത്താവ് നടരാജന്‍ മുഖ്യമന്ത്രി!

മലയാളത്തിലെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറിന്റെ മകനായിട്ടും, വളരെ സാധാരണമായ ഒരു തുടക്കമാണ് ദുല്‍ഖര്‍ തിരഞ്ഞെടുത്തത്. നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്‍ഡ് ഷോ എന്ന ചിത്രം. അത് കഴിഞ്ഞിട്ടും, മമ്മൂട്ടിയുടെ മകനായത് കൊണ്ടല്ല, കഴിവുള്ള നടനായത് കൊണ്ട് തന്നെയാണ് ദുല്‍ഖര്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. കുഞ്ഞിക്ക വിളി മുതല്‍ സ്ഥിരമായി ചെയ്യുന്ന റിബല്‍ വേഷങ്ങളെക്കുറിച്ച് വരെ ദുല്‍ഖര്‍ പറയുന്നു..

രണ്ടാം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍

ദുല്‍ഖര്‍ സല്‍മാന് രണ്ടാം വീട് പോലെയാണ് ദുബായ്. സത്യന്‍ അന്തിക്കാട് ചിത്രമായ ജോമോന്റ് സുവിശേങ്ങളുടെ മിഡില്‍ ഈസ്റ്റ് പ്രീമിയറിനെത്തിയതായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ പല ചിത്രങ്ങള്‍ക്കും മമ്മൂട്ടിക്ക് തന്നെയും അവിസ്മരണീയമായ സ്വീകരണം കൊടുത്തിട്ടുള്ള മിഡില്‍ ഈസ്റ്റ് മലയാളികള്‍ക്ക് മുമ്പില്‍ എത്തിയതില്‍ ദുല്‍ഖറിനും സന്തോഷം. താരപുത്രനും സൂപ്പര്‍താരവുമായ ദുല്‍ഖര്‍ മനസ് തുറക്കുന്നു.

ദുബായിയെക്കുറിച്ച് തന്നെ

ദുബായില്‍ ആയിരുന്നു എന്നറിയാം, എന്നാല്‍ ഇവിടെ ദുല്‍ഖര്‍ എന്താണ് ചെയ്തിരുന്നത്. അത് അധികമാര്‍ക്കും അറിയില്ല. കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഭാഗമായി ദുബായില്‍ എല്ലായിടത്തും താന്‍ ജോലി ചെയ്തിട്ടുണ്ട് എന്ന് ദുല്‍ഖര്‍ പറയുന്നു. ദുബായ് ഇന്റര്‍നെറ്റ് സിറ്റിയില്‍ ദുല്‍ഖറിന് ഒരു കണ്‍സല്‍ട്ടിങ് ഫേം ഉണ്ടായിരുന്നു. പിന്നാട് ദുബായ് മറീനയിലേക്ക് മാറി. ദുബായിലെ ഭക്ഷണവും കള്‍ച്ചറും ദുല്‍ഖറിന് വളരെയിഷ്ടം.

റിബല്‍ റോളുകള്‍ മടുപ്പിക്കുന്നുണ്ടോ

കുപിത യൗവനത്തിന്റെ ഒരു ആവിഷ്‌കാരമാണ് ദുല്‍ഖര്‍ സിനിമകള്‍ എന്ന് പറഞ്ഞാല്‍ തെറ്റ് പറയാന്‍ പറ്റില്ല. അത് ദുല്‍ഖറിനും അറിയാം. തുടക്കത്തില്‍ ചില ചിത്രങ്ങളില്‍ അങ്ങനെ സംഭവിച്ചു. പിന്നെ അതൊരു ട്രെന്‍ഡ് പോലെ, ചെയിന്‍ റിയാക്ഷന്‍ പോലെ ആയി. ബ്രേക്ക് ചെയ്യണമെന്നുണ്ടായിരുന്നു ഇപ്പോളില്ല. ആവര്‍ത്തനം എന്ന് ആളുകള്‍ പറഞ്ഞാലും സാരമില്ല. ചിലപ്പോള്‍ കഥയില്‍ പുതുമയുണ്ടാകും, ചിലപ്പോള്‍ സംവിധായകന്റെ സമീപനത്തില്‍, ഞാന്‍ സെല്‍ഫിഷാകാനില്ല.

കുഞ്ഞിക്ക വിളിയെക്കുറിച്ച്

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രത്യേകിച്ച് ഫേസ്ബുക്കില്‍ ദുല്‍ഖര്‍ സല്‍മാന്‍ കുഞ്ഞിക്കയാണ്. എന്ത് തോന്നുന്നു. എങ്ങനെയാണ് അങ്ങനെ ഒരു വിളി വന്നത് എന്ന് ദുല്‍ഖറിന് അറിയില്ല. ആരാണ് ആദ്യം വിളിച്ചതെന്നും അറിയില്ല. പക്ഷേ അവര്‍ എന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. ഈ സ്‌നേഹം ആസ്വദിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്ന കുഞ്ഞിക്ക.

ജപ്പാനിലും തുര്‍ക്കിയിലും ഫാന്‍സ്

ദുല്‍ഖറിന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ ചാര്‍ളി ജപ്പാനിലും തുര്‍ക്കിയിലും പ്രദര്‍ശിപ്പിച്ചിരുന്നു. അവിടെയെല്ലാം ദുല്‍ഖറിന് ഫാന്‍സുണ്ട്. എന്തു തോന്നുന്നു - അതാണ് സിനിമയുടെ മാജിക്ക്. ജപ്പാനില്‍ വിതരണക്കാരന് പള്‍സ് അറിയാവുന്നത് കൊണ്ടായിരിക്കും. ഞാന്‍ തുര്‍ക്കിയില്‍ ഉണ്ടായിരുന്നു. എങ്ങനെയാണ് അവര്‍ മലയാളം സിനിമ ഫോളോ ചെയ്യുന്നത് എന്നറിയില്ല. പക്ഷേ അവര്‍ ചെയ്യുന്നു.

പ്രണവിനോട് തന്നെ ചോദിക്കൂ

പ്രണവ് മോഹന്‍ലാല്‍ അഭിനയത്തിലേക്ക് വരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആദ്യം മറുപടി - പ്രണവിനോട് തന്നെ ചോദിക്കൂ എന്നായിരുന്നു. ഞാന്‍ പ്രണവിനെ സ്ഥിരമായി കാണാറില്ല. എന്തായാലും പ്രണവിന് എല്ലാ ആശംസകളും. നേരത്തെ, മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞത് പ്രണവിന്റെ ചിത്രത്തിനായി താനും കാത്തിരിക്കുന്നു എന്നാണ്.

English summary
Dulquer Salmaan loves being a rebel without a cause, Why?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam