For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാ രക്ഷിതാക്കളെയും പോലെയാണ് എന്റെ വാപ്പച്ചിയും, മമ്മൂട്ടിയെ കുറിച്ച് ദുൽഖർ സൽമാൻ

  |

  മലയളത്തിലും തെന്നിന്ത്യൻ സിനിലോകത്തും ഒരുപോല ആരാധകരുളള താരമാണ് ദുൽഖർ സൽമാൻ. 2012 ൽ പുറത്ത് ഇറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ഡിക്യൂ സിനിമയിൽ എത്തുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിലൂടൊണ് ദുൽഖർ സിനിമയിൽ എത്തുന്നതെങ്കിലും പിന്നീട് സ്വന്തം പേരിലൂടെ സിനിമയിൽ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും ബോളിവുഡിലും ദുൽഖർ മിന്നു താരമാണ്. പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്നാണ് താരത്തെ ഇപ്പോൾ അറിയപ്പെടുന്നത്.

  Dulquer Salmaan

  അച്ഛനും അമ്മയും കണ്ടെത്തിയ കുട്ടി, എന്നാൽ സുരേഷ് ഗോപിയ്ക്ക് വേണ്ടി രാധികയെ കണുന്നത് മറ്റൊരു താരം

  ദുൽഖർ സൽമാൻ സിനിമ ജീവിതം തുടങ്ങിയിട്ട് 10 വർഷം പൂർത്തിയാവുകയാണ്. ഈ കഴിഞ്ഞ് പോയ ഫെബ്രുവരി3 ന് ആയിരുന്നു അഭിനയ ജീവിതത്തിൽ 10 വർഷം പിന്നിട്ടത്. ഇപ്പോഴിതാ തന്റെ പത്ത് വര്‍ഷത്തെ സിനിമാ ജീവിത ജീവിതത്തെ കുറിച്ച് പങ്കുവെക്കുകയാണ് താരം. പത്ത് വര്‍ഷത്തിനിപ്പുറം തരിഞ്ഞുനോക്കുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് തനിക്ക് ഉറപ്പൊന്നു ഇല്ലായിരുന്നു എന്നാണ് ദുൽഖർ പറയുന്നത്. ഒ.ടി.ടി പ്ലേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒപ്പം പിതാവായ മമ്മൂട്ടിയെ കുറിച്ചും പറയുന്നുണ്ട്.

  മഞ്ജുവിന്റെ ചെറുപ്പത്തിന്റേയും സന്തോഷത്തിന്‌‍റേയും കാരണം അന്ന് പറഞ്ഞതാണോ, പുതിയ വീഡിയോ ചർച്ചയാവുന്നു..

  ദുൽഖറിന്റെ വാക്കുകൾ ഇങ്ങനെ...പത്ത് വര്‍ഷത്തിനിപ്പുറം തരിഞ്ഞുനോക്കുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നില്ല. എന്നാല്‍ വലിയ സ്വീകാര്യതയുള്ള നടനാകാന്‍ ആഗ്രഹിച്ചിരുന്നതായും ദുൽഖർ പറയുന്നു.എല്ലാവരുടേയും ജീവിതത്തില്‍ രക്ഷിതാക്കള്‍ സ്വാധീനം ചെലുത്തിയത് പോലെ തന്റെ ജീവിതത്തിലും മമ്മൂട്ടിയുടെ സാന്നിധ്യത്തിന് വലിയ പങ്കുണ്ടെന്ന് താരം കൂട്ടിച്ചേർത്തു.

  'ഏതൊരും മക്കളും ഏതെങ്കിലും വിധത്തില്‍ അച്ഛനെ അനുകരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അത് എല്ലായ്‌പ്പോഴും അവരുടെ കരിയര്‍ പാത തെരഞ്ഞെടുക്കുന്നതിന് മാത്രമാകില്ല. അവരുടെ മൂല്യങ്ങള്‍, സ്വഭാവവിശേഷങ്ങള്‍ അല്ലെങ്കില്‍ അവര്‍ സ്വയം എങ്ങനെ പെരുമാറുന്നു, അങ്ങനെ പലതിനേയും കുറിച്ചായിരിക്കാം. അങ്ങനെ എന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്,' ദുല്‍ഖര്‍ പറഞ്ഞു. സമൂഹത്തില്‍ മാത്രമല്ല, കുടുംബങ്ങള്‍ക്കുള്ളിലും വലിയ ബഹുമാനമുള്ള ആളാണ് വാപ്പച്ചിയെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തെപോലെ ഒരാളാകാന്‍ താനും ആഗ്രഹിച്ചിരുന്നു.

  ഇനിയും കൂടുതല്‍ സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നതായും ദുൽഖർ അഭിമുഖത്തിൽ പറയുന്നുണ്ട്. കഥാപാത്രത്തേക്കാള്‍ വലുതാണ് സിനിമയെന്ന് വിശ്വസിക്കുന്ന ആളാണ് താൻ. കൂടാതെ യാത്രകളേയും ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ തന്റെ മാതാപിതാക്കല്‍ പ്രൊട്ടക്റ്റീവ് ആയതുകൊണ്ട് അതിന് അവസരം ലഭിച്ചിരുന്നില്ലെന്നും ദുല്‍ഖര്‍ അഭിമുഖത്തില്‍ പറയുന്നു.'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയുമായി സമീര്‍ക്ക എന്നെ സമീപിച്ചപ്പോള്‍ പറഞ്ഞത് ഞാന്‍ പറഞ്ഞത് ഇന്നും ഓര്‍ക്കുന്നുണ്ട്. എനിക്ക് വളരെ പ്രൊട്ടക്റ്റീവായ മാതാപിതാക്കളാണുള്ളത്. ഞാനൊരു മോട്ടോര്‍ സൈക്കിളില്‍ കയറിയാല്‍ പോലും അവര്‍ക്ക് പേടിയാണ് ഞാന്‍ പുറത്താണെങ്കില്‍ മടങ്ങിവരുന്നതുവരെ അവര്‍ക്ക് സമാധാനമുണ്ടാകില്ല.സോളോ റൈഡര്‍മാരുടെ നിരവധി പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ എന്റെ ജോലിയെ യാത്ര ചെയ്യാന്‍ എനിക്ക് ലഭിക്കുന്ന വലിയ അവസരമായിട്ടാണ ഞാന്‍ കാണുന്നതെന്നും അഭിമുഖത്തിൽ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

  മുൻപ് നൽകിയ അഭിമുഖത്തിൽ ഏറ്റവും ഭയപ്പെടുന്ന കാര്യത്തെ കുറിച്ചും ദുൽഖർ പറഞ്ഞിരുന്നു.പരാജയത്തെയാണ് നടൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത്. എന്നാൽ സിനിമകളുടെ പരാജയമാണെന്ന് താരം അഭിമുഖത്തിൽ പറഞ്ഞിട്ടില്ല. കൂടാതെ അവഗണിയ്ക്കുന്നത് ഇഷ്ടമല്ലെന്നും നടൻ പറഞ്ഞിരുന്നു. നേരത്തെ ഒരു അഭിമുഖത്തിലും ഇക്കാര്യം ദുല്‍ഖര്‍ പറഞ്ഞിരുന്നു. ചിലര്‍ അവഗണിച്ച് സംസാരിക്കുന്നത് ദുല്‍ഖറിന് ഇഷ്ടമല്ല എന്നാണ് പറഞ്ഞത്. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായം ഉണ്ടാവും. എന്നാല്‍ ചിലര്‍ അത് മാനിക്കില്ല. എന്തെങ്കിലും നമ്മള്‍ സംസാരിക്കുമ്പോള്‍, എനിക്ക് അത് അറിയില്ല, അങ്ങനെയല്ല എന്ന തരത്തില്‍ യാതൊരു ലോജിക്കും ഇല്ലാതെ പറയും. ഗൂഗിള്‍ ചെയ്താല്‍ എല്ലാ വിവരങ്ങളും നമ്മുടെ വിരല്‍ത്തുമ്പില്‍ കിട്ടും എന്ന അവസ്ഥയില്‍ നില്‍ക്കെ ഒന്നും അറിയില്ല എന്ന് പറയുന്നത് കേള്‍ക്കുന്നത് എനിക്ക് ഇഷ്ടമല്ല. അത്തരക്കാരോട്, പോ പോയി വല്ലതും വായിക്ക് എന്ന് പറയാന്‍ തോന്നും എന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.

  English summary
  Dulquer Salmaan Opens Up About His Father Mammootty And His Mother Sulfath Parenting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X