twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയില്‍ റൊമാന്റിക് നായകന്‍ ആകില്ല; ഇനി അതിലേക്കില്ല: കാരണം വെളിപ്പെടുത്തി ദുല്‍ഖര്‍

    |

    അച്ഛന്‌റെ പേരിലൂടെ സിനിമയില്‍ എത്തി വളരെ ചെറിയ സമയം കൊണ്ട് തന്നെ ഇന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് കരിയര്‍ തുടങ്ങിയ ഡിക്യൂ ഇപ്പോള്‍ സിനിമയില്‍ 10 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. മലയാളികളുടെ സ്വന്തമായിരുന്ന നടന്‍ ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ താരമാണ്. അഭിനയ ജീവിതം തുടങ്ങി 10 വര്‍ഷത്തിനിടെയായിരുന്നു നടന്‌റെ അത്ഭുതപ്പെടുത്തുന്ന വളര്‍ച്ച. ഇപ്പോള്‍ മെഗാസ്റ്റാറിന്റെ മകന്‍ എന്നതിന് അപ്പുറമായി സ്വന്തം പേരിലൂടെ തന്നെ ദുല്‍ഖര്‍ സല്‍മാനെ അറിയപ്പെടുന്നത്.

    കത്രീന കൈഫിന്റെ പുതിയ ഹോട്ട് ഫോട്ടോഷൂട്ട്; വിക്കിയുടെ അച്ഛന്റെ പ്രതികരണം ചര്‍ച്ചയാവുന്നുകത്രീന കൈഫിന്റെ പുതിയ ഹോട്ട് ഫോട്ടോഷൂട്ട്; വിക്കിയുടെ അച്ഛന്റെ പ്രതികരണം ചര്‍ച്ചയാവുന്നു

    നായകനായി തുടങ്ങിയ ദുല്‍ഖര്‍ കുറുപ്പിലൂടെ നെഗറ്റീവ് കഥാപാത്രവും പരീക്ഷിച്ചിട്ടുണ്ട്. പിടിക്കിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിത കഥ പറഞ്ഞ ചിത്രത്തില്‍ കുറപ്പായിട്ടായിരുന്നു ദുല്‍ഖര്‍ എത്തിയത്. കഥാപാത്രത്തിന്റെ പേരില്‍ പ്രേക്ഷകര്‍ക്ക് ആദ്യം ചില സംശയങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും ചിത്രം പുറത്ത് വന്നതോടെ അത് മാറുകയായിരുന്നു.നെഗറ്റീവ് വേഷത്തില്‍ തന്നെയായിരുന്നു ചിത്രത്തില്‍ എത്തിയത്. നടന്‌റെ താരപദവി കഥാപാത്രക്കെ സ്വാധീനിച്ചിരുന്നില്ല.

    അഭനയത്തില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ഇനിയുള്ള സിനിമ തിരഞ്ഞെടുപ്പില്‍ ചെറിയ മാറ്റം കൊണ്ട് വരാന്‍ തയ്യാറെടുക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമയില്‍ തന്റെ റൊമാന്റിക് ഹീറോ ഘട്ടം കഴിഞ്ഞുവെന്നും ഇനി അതിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് നടന്‍ പറയുന്നത്. എഫ്.ടി.ക്യു വിത്ത് രേഖ മേനോന്‍ പരിപാടിയിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

    അന്ന് ഒന്നിച്ച് എടുത്ത തീരുമാനമായിരുന്നു, ജയസൂര്യക്കൊപ്പം സിനിമ ചെയ്യാത്തതിനെ കുറിച്ച് അനൂപ് മേനോന്‍അന്ന് ഒന്നിച്ച് എടുത്ത തീരുമാനമായിരുന്നു, ജയസൂര്യക്കൊപ്പം സിനിമ ചെയ്യാത്തതിനെ കുറിച്ച് അനൂപ് മേനോന്‍

     വ്യത്യസ്ത കഥാപാത്രങ്ങള്‍

    ദുല്‍ഖര്‍ സല്‍മാന്റെ വാക്കുകള്‍ ഇങ്ങനെ... '' ബോധപൂര്‍വ്വമാണ് ഇപ്പോള്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. എന്നെ കുറിച്ച് ആളുകള്‍ എഴുതുന്നതെല്ലാം ഞാന്‍ കാണാറുണ്ട്. എപ്പോഴും ഒരുപോലുള്ള വേഷവും സിനിമയുമാണ് ഞാന്‍ ചെയ്യുന്നത് എന്നൊക്ക പറയാറുണ്ട്. ആരെങ്കിലും എന്നോട് ആ ഒരു വേഷം ചെയ്യാന്‍ പറ്റില്ല എന്നു പറഞ്ഞാല്‍, എനിക്ക് അത് ചെയ്തിരിക്കണം. സിനിമകളില്‍ ഞാന്‍ എപ്പോഴും അത്തരത്തിലുള്ള കഥാപാത്രങ്ങളെ തേടാറുണ്ട്,'' ദുല്‍ഖര്‍ പറയുന്നു.

    റൊമാന്റിക് ഹീറോ  ആകില്ല

    'പിന്നെ നമ്മള്‍ എപ്പോഴും പ്രേക്ഷകരെ അത്ഭുതപ്പെടുത്തണമല്ലോ' എന്നും ദുല്‍ഖര്‍ ചോദിക്കുന്നുണ്ട്. 'വ്യക്തിപരമായി ഇതിനകം ഞാന്‍ റൊമാന്റിക് ഹീറോ ഘട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞു. എനിക്ക് മതിയായി. അതിലേക്ക് മടങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എപ്പോഴും ഒരുപോലുള്ള വേഷങ്ങള്‍ ചെയ്താല്‍ സംതൃപ്തനായേക്കാം. അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നത് കൊണ്ട് വീണ്ടും അത് തന്നെ ചെയ്തേക്കാം. അത് വളരെ എളുപ്പമാണ്. നമ്മള്‍ കുടുബത്തെയും സുഹ്യത്തുക്കളെയും വിട്ട് നിന്ന് വര്‍ക്ക് ചെയ്യുമ്പോള്‍ അതിനെ വിലമതിക്കണമല്ലോ. വെറുതെ പോയി എന്തെങ്കിലും ചെയ്തിട്ട് കാര്യമില്ല. ഒരു കാര്യം വെല്ലുവിളിയുണ്ടാക്കുന്നില്ലെങ്കില്‍ അത് എന്നെ പ്രചോദിപ്പിക്കില്ല,'' ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

     'സല്യൂട്ട്'

    റോഷന്‍ ആഡ്രൂസ് സംവിധാനം ചെയ്ത 'സല്യൂട്ട്' എന്ന ചിത്രമാണ് താരത്തിന്റെ ഏറ്റവും ഒടുവില്‍ റിലീസായത്. മാര്‍ച്ച് 18ന് സോണി ലിവിലൂടെയാണ് ചിത്രം റിലീസായത്.ബോബി സഞ്ജയിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുത്. വേഫേറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് സല്യൂട്ട്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തില്‍ നായികയായെത്തുത്. ജേക്സ് ബിജോയിയാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ്. ഛായാഗ്രഹണം അസ്ലം പുരയിലാണ്. മനോജ്. കെ. ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ എിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

    ഹേ സിനാമിക

    ഹേ സിനാമിക ആണ് അടുത്തിടെ പുറത്ത് വന്ന ദുല്‍ഖറിന്റെ മറ്റൊരു ചിത്രം. മാര്‍ച്ച് 3 ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. നല്ല അഭിപ്രായമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. നൃത്ത സംവിധായിക ബ്രിന്ദ മാസ്റ്റര്‍ ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. ആദ്യത്തെ സംവിധാന സംരംഭമായിരുന്നു. ഒരു റൊമാന്റിക് കോമഡി ചിത്രമായ ഹേ സനാമികയില്‍ കാജല്‍ അഗര്‍വാളും അദിതി റാവു ഹൈദരിയുമായിരുന്നു നായികമാര്‍. ഇവര്‍ക്കൊപ്പം നക്ഷത്ര നാഗേഷ്, മിര്‍ച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാര്‍, പ്രദീപ് വിജയന്‍ കോതണ്ഡ രാമന്‍, ഫ്രാങ്ക്, സൗന്ദര്യാ, ജെയിന്‍ തോംപ്‌സണ്‍, നഞ്ഞുണ്ടാന്‍, രഘു, സംഗീത, ധനഞ്ജയന്‍, യോഗി ബാബു എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തിയിരുന്നു.ജിയോ സ്റ്റുഡിയോയും ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോയും വയാകോം മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം ദുല്‍ഖറിന്റെ വേഫേറര്‍ ഫിലിംസ് ആണ് കേരളത്തില്‍ എത്തിച്ചത്. മലയാളത്തിലും നല്ല സ്വീകാര്യതയായിരുന്നു ചിത്രത്തിന് കിട്ടിയത്. മമ്മൂട്ടിയുടെ ചിത്രമായ ഭീഷ്മപര്‍വ്വത്തിനൊപ്പമാണ് ഹേ സനാമികയും തിയേറ്ററുകളില്‍ എത്തിയത്.

    English summary
    Dulquer Salmaan Opens Up His Romantic Hero Phase Is Over In Movie, Went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X