For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനെന്ന നിലയില്‍ എനിക്കൊപ്പമുണ്ടാകും, എന്നാല്‍ അത് ചെയ്യില്ല; ദുല്‍ഖര്‍ പറയുന്നു

  |

  ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ എത്തുന്നത്. മമ്മൂട്ടിയുടെ മകന്‍ എന്ന പേരിലായിരുന്നു നടന്റെ തുടക്കം. എന്നാല്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മെഗാസ്റ്റാറിന്റെ മകന്‍ എന്ന ലേബലില്‍ നിന്ന് ദുല്‍ഖര്‍ പുറത്ത് വരുകയായിരുന്നു. മമ്മൂട്ടിയുടെ മകന്‍ എന്നതില്‍ ഉപരി സ്വന്തം പേരിലാണ് ദുല്‍ഖറിനെ തേടി അവസരങ്ങള്‍ എത്തുന്നത്. 10 വര്‍ഷം കൊണ്ട് പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് ദുല്‍ഖര്‍ അര്‍ഹനാവുകയായിരുന്നു.

  അമ്പിളിയ്ക്ക് നൂറില്‍ നൂറ് മാര്‍ക്കാണ്; അനുഭവിച്ചത് അമ്മയോട് പറയുന്നത് പോലെ പറഞ്ഞു, വെളിപ്പെടുത്തി ജീജ

  ഒരു ഭയത്തോടെയാണ് സിനിമയില്‍ എത്തിയതെന്ന് ദുല്‍ഖര്‍ മാത്യഭൂമി ഡോട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആ ഭയത്തിന്റെ കാരണവും നടന്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിത മമ്മൂട്ടി എന്ന പിതാവിനെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമയിലെ പിന്തുണയെ കുറിച്ചും വെളിപ്പെടുത്തുകയാണ് ദുല്‍ഖര്‍. മാത്യഭൂമി ഡോട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ തന്നെയാണ് ഇക്കാര്യവും പറഞ്ഞത്. സിനിമയുടെ കാര്യത്തില്‍ ടിപ്പുകള്‍ തരാറില്ലെന്നും എന്നാല്‍ ഒരു പിതാവായി എപ്പോഴും കൂടെയുണ്ടാകാറുണ്ടെന്നുമാണ് ദുല്‍ഖര്‍ പറയുന്നത്.

  സിനിമയില്‍ നിന്ന് ഒതുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്, പലരും പറഞ്ഞിട്ടുണ്ട്, തുറന്ന് പറഞ്ഞ് നവ്യ...

  അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...'എനിക്ക് സിനിമയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ അടുത്ത് നിന്ന് ഒരു ടിപ്പുകളും കിട്ടാറില്ല. ആ കാര്യങ്ങള്‍ നീ നിന്റേതായ രീതിയില്‍ തന്നെ കണ്ടെത്തുക, അതില്‍ നിന്നെ പഠിപ്പിക്കാനോ ഉപദേശിക്കാനോ എനിക്ക് താല്‍പ്പര്യമില്ല എന്നാണ് അദ്ദേഹം എന്നോട് പറയുന്നത്. എന്നാല്‍ അദ്ദേഹം ഒരു പിതാവാണ്, ഒരിക്കലും ആ സ്ഥാനത്ത് വിട്ടു വീഴ്ച കാണിക്കാറില്ല. ഞാന്‍ വിഷമിക്കുകയോ അസ്വസ്ഥനാകുകയോ ചെയ്താല്‍, ആ സമയത്ത് വാപ്പച്ചി എപ്പോഴും എനിക്കൊപ്പമുണ്ട്. അതില്‍ ഒരു വിട്ടുവീഴ്ചയുമില്ല.

  എനിക്ക് മോശം റിവ്യൂ വന്നാലോ, അല്ലെങ്കില്‍ എന്റെ സിനിമ പരാജയപ്പെട്ടാലോ ഒരു അച്ഛനെന്ന നിലയില്‍ അദ്ദേഹം എനിക്കൊപ്പമുണ്ടാവും, അതാണ് നമുക്ക് വേണ്ടത്. എന്റെ സിനിമയിലുള്ള ചോയിസുകളിലോ, ഒരു പെര്‍ഫോമര്‍ എന്ന നിലയിലോ അദ്ദേഹം ഇടപെടാറില്ല. ഞാന്‍ സ്വയം പഠിക്കണമെന്നാണ് വാപ്പച്ചി ആഗ്രഹിക്കുന്നത്. എന്നാല്‍ പോലും അദ്ദേഹം എല്ലാം നിരീക്ഷിക്കുന്നുണ്ടെന്നും എനിക്കറിയാം,' ദുല്‍ഖര്‍ പറഞ്ഞു.

  മ്മൂക്കയുടെ ഭീഷ്മ പര്‍വ്വം സിനിമയെ കുറിച്ചും ദുല്‍ഖര്‍ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. സിനിമ കാണുമ്പോള്‍ താന്‍ ഇമോഷണലായി എന്നാണ് ഡിക്യൂ പറയുന്നത്. സംവിധായകന്‍ പിതാവിനോട് പൂര്‍ണമായും നീതി പുലര്‍ത്തിയെന്നും താരം കൂട്ടിച്ചേര്‍ത്തു. 'ചെന്നൈയില്‍ നിന്നാണ് ഞാന്‍ ഭീഷ്മ പര്‍വ്വം കണ്ടത്. ആദ്യത്തെ ഫൈറ്റ് സീനുകളൊക്കെ കണ്ടതിന് ശേഷം എന്താണിപ്പോള്‍ സംഭവിച്ചതെന്നുള്ള അതിശയമായിരുന്നു എനിക്ക്, വിശ്വസിക്കാന്‍ കഴിയുന്നില്ലായിരുന്നു. സിനിമ കാണുമ്പോള്‍ വാപ്പച്ചി സ്ലോ മോഷനിലെത്തുന്നതൊക്കെ കണ്ട് ഞാന്‍ ഭയങ്കര ഇമോഷണലായി. നമ്മള്‍ എത്ര നാളായി ഇങ്ങനെയൊരു സിനിമ കാണാന്‍ കൊതിക്കുന്നു. സംവിധായകന്‍ വാപ്പച്ചിയോട് പൂര്‍ണമായും നീതി പുലര്‍ത്തി. ഒരു രക്ഷയുമില്ല,' ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

  Recommended Video

  Dulquer salman's gift to minnal murali tovino | FilmiBeat Malayalam

  ഒരു നടന് എന്ന നിലയിലുള്ള ആഗ്രഹത്തെ കുറിച്ചും ദുല്‍ഖര്‍ പറഞ്ഞിരുന്നു.'ഒരു അഭിനേതാവെന്നനിലയില്‍ ഞാന്‍ സത്യസന്ധനാണെന്ന് കാലം രേഖപ്പെടുത്തണം. അതുമാത്രമാണ് എന്റെ മോഹം. ഞാന്‍ മഹാനാണോ നല്ലവനാണോ മോശമാണോ എന്നൊന്നും എനിക്ക് അറിയില്ല. ജോലിയോടും തെരഞ്ഞെടുക്കുന്ന സിനിമകളോടുമൊക്കെ എല്ലാത്തരത്തിലും സത്യസന്ധനായി ജീവിക്കുന്നൊരാളാണ് ഞാന്‍. ഒന്നിന്റെയും സാമ്പത്തികവശം നോക്കിയിട്ടുമില്ല. എല്ലാം എന്നിലേക്ക് സ്വാഭാവികമായി വന്നുചേര്‍ന്നതാണ്,'' ദുല്‍ഖര്‍ പറഞ്ഞു.

  English summary
  Dulquer Salmaan Opens Up How Mammootty As A Father, interview Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X