twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ ബയോപിക്കിലെ നായകൻ ദുൽഖർ സൽമാൻ, തുറന്ന് പറഞ്ഞ് സുരേഷ് റെയ്ന

    |

    ബയോപിക് ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമ താരങ്ങളുടെ ജീവിതം കായിക താരങ്ങളുടെ ജീവിതം തുടങ്ങിയവ വെള്ളിത്തിരയിൽ എത്തിയിരുന്നു. ഇവയെല്ലാം വൻ വിജയവുമായിരുന്നു. സിനിമ താരങ്ങളിടെ ജീവിത കഥയെക്കാൾ കായിക താരങ്ങളുടെ ബയോപിക്കുകൾക്കാണ് മികച്ച സ്വീകാര്യത ലഭിച്ചത്. ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീൻ, മഹേന്ദ്രസിങ് ധോണി, ബോക്സിങ് താരം മേരി കോം, ഓട്ടക്കാരൻ മിൽഖ സിങ്, മഹാവീർ സി​​ഗ് ഫോ​ഗട്ട് എന്നിവരുടെ. ജീവിതം വെള്ളിത്തിരയിൽ എത്തിയിരുന്നു . ഇവയെല്ലാം വൻ വിജയവുമായിരുന്നു.

    ഇപ്പോഴിത മറ്റൊരു ബയോപിക് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയാണ്. ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് സുരേഷ് റെയ്ന. താരത്തിന്റെ ജീവിതം സിനിമ ആയാൽ ആര് അഭിനയിക്കും? ഇത് ഉത്തരം തേടി വേറെ എങ്ങും പോകേണ്ട. ഉത്തരം റെയ്ന തന്നെ പറയുകയാണ്.

     രണ്ട്  പേരുകൾ

    ട്വിറ്ററിൽ സംഘടിപ്പിച്ച ചോദ്യോത്തര പരിപാടിയിലാണ് റെയ്ന ഇക്കാര്യം തുറന്ന് പറഞ്ഞത്. ഒരു ആരാധകനായിരുന്നു ഇതിനെ കുറിച്ച് താരത്തിനോട് ആരാഞ്ഞത്. ജീവിതം സിനിമയായാൽ ആര് അഭിനയിക്കും? റെയ്ന രണ്ട് പേരുകളാണ് നിർദ്ദേശിച്ചത്. ഒന്ന് ബോളിവുഡ് താരം ഷാഹിദ് കപൂർ മറ്റൊന്ന് മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാന്റേത്. റെയ്നയുടെ വാക്കുകൾ ഇങ്ങനെ...എനിക്കു തോന്നുന്നത് ദുൽഖർ സൽമാനോ ഷാഹിദ് കപൂറോ ആകും ഉചിതമെന്നാണ്. താങ്കളുടെ അഭിപ്രായമെന്താണ്? ദുൽഖർ സൽമാൻ ആരാധകർ റെയ്നയുടെ വാക്കുകൾ ആഘോഷമാക്കിയിരിക്കുകയാണ്. റെയ്നയെ അവതരിപ്പിക്കാൻ ദുൽഖർ സൽമാൻ ആയിരിക്കും കൂടുതൽ അനുയോജ്യനെന്ന് ആരാധകരുടെ ഭാഷ്യം

     അടുത്ത സുഹൃത്തുക്കൾ

    ദുൽഖറും റെയ്നയും അടുത്ത സുഹൃത്തുക്കളാണ്. ചെന്നൈയിൽവെച്ചുള്ള ഒരു ഐപിഎൽ ഇരുവരും കണ്ടുമുട്ടിയിരുന്നു. റെയ്നയ്ക്കൊപ്പമുള്ള ചിത്രം ദുൽഖർ അന്ന് പങ്കുവെക്കുകയും ചെയ്തിരുന്നു. റെയ്നയെ പരിചയപ്പെടാനായതിന്റെ സന്തോഷം പങ്കുവെയ്ച്ച ദുൽഖർ, താനൊരു ചെന്നൈ സൂപ്പർ കിങ്സ് ആരാധകനാണെന്നും വെളിപ്പെടുത്തിയിരുന്നു.ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്റെ വൈസ് ക്യാപ്റ്റനും കൂടിയാണ് റെയ്ന.

      ഇന്ത്യൻ ടീം  ക്യാപ്റ്റനായി ഡിക്യൂ

    ഇതിന് മുൻപ് ഒരു സ്പോർട്സ് ചിത്രത്തിൽ ദുൽഖർ അഭിനയിച്ചിരുന്നു. താരത്തിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ സോയഫാക്ടറിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ദുൽഖർ സൽമാൻ എത്തിയത്. സോനം കപൂർ നായികയായി എത്തിയ ചിത്രത്തിന് വേണ്ട ദുൽഖർ ക്രിക്കറ്റ് അഭ്യസിച്ചിരുന്നു മികച്ച പ്രേക്ഷക അഭിപ്രായമായിരുന്നു ചിത്രത്തിന് അന്ന ലഭിച്ചിരുന്നത്.

    ക്രിക്കറ്റ് താരമായി ഷാഹിദ്


    കബീർ സിങ്ങിന് ശേഷം അടുത്തതായി പുറത്തു വരുന്ന ഷാഹിദ് കപൂർ ചിത്രമാണ് ജേഴ്സി. ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്., സിനിമയ്ക്ക് വേണ്ടി ഷാഹിദും ക്രിക്കറ്റ് അഭ്യസിച്ചിരുന്നു. ക്രിക്കറ്റ് താരമാകാൻ നടക്കുന്ന ഒരു 40 കാരന്റെ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. ഇന്ത്യൻ ടീമിൽ ഇടം നേടണമെന്നാണ് ഇയാളുടെ ആഗ്രഹം. ഈ മോഹം യാഥാർത്ഥ്യമാകുന്നത് 40ാം വയസ്സിലാണ്. 2019 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ജേഴ്സി.

    English summary
    Dulquer Salmaan Prefer My Biopic Says Suresh Raina
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X