twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടീച്ചര്‍ക്കും പ്രിന്‍സിപ്പലിനും തലവേദനയായ അന്നത്തെ ആ വികൃതിപ്പയ്യനാണ് ഈ ദുല്‍ഖര്‍ സല്‍മാന്‍

    |

    ഇന്ന് മലയാള സിനിമയുടെ ഭാവിയാണ് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. അച്ഛന്റെ പേരിന്റെ നിഴലില്ലാതെ തന്നെ ദുല്‍ഖറിന് മലയാള സിനിമയില്‍ രണ്ട് കാലും ഉറപ്പിച്ചു നില്‍ക്കാന്‍ കഴിയും. ആ കഴിവ് ഇതിനോടകം ദുല്‍ഖര്‍ തെളിയിച്ചു കഴിഞ്ഞതാണ്. ഇന്ന് അടക്കത്തിലും ഒതുക്കത്തിലും വാപ്പച്ചിയോളം തന്നെ മാന്യനായ ദുല്‍ഖര്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു 'ഫീകരനായിരുന്നു' എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ. ദുല്‍ഖര്‍ തന്നെയാണ് തന്റെ വീരസാഹസികത നിറഞ്ഞ സ്‌കൂള്‍ അനുഭവത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിച്ചത്.

    എപ്പോഴും ഒച്ചപ്പാടും ബഹളവും ഉണ്ടാക്കുന്ന കുട്ടിയായിരുന്നു ഞാന്‍. എല്ലാവരോടും നിശബ്ദരായി ഇരിക്കാന്‍ പറഞ്ഞാലും ഞാന്‍ മാത്രം ബഹളം വച്ചുകൊണ്ടിരിയ്ക്കും. അപ്പുറത്തെ ക്ലാസിലെ ടീച്ചര്‍ എപ്പോഴും വന്ന് എന്നെ പ്രിന്‍സിപ്പലിന്റെ റൂമിലേക്ക് പറഞ്ഞുവിടും. അത്ര ബഹളമാണ് ക്ലാസിലുണ്ടാക്കുന്നത്.

    ഞങ്ങളുടെ സ്‌കൂളില്‍ മൂന്ന് നിര്‍ബന്ധ നിയമങ്ങളുണ്ടായിരുന്നു. ഷൂസ് എപ്പോഴും വൃത്തിയായിരിക്കണം. അസംബ്ലിയില്‍ കൃത്യ സമയത്ത എത്തണം. വരുമ്പോള്‍ പ്രാര്‍ത്ഥനാ പുസ്തകം എടുക്കണം. ഇത് പാലിക്കാത്തവര്‍ മൂന്ന് തവണ ഗ്രൗണ്ട് ചുറ്റണം. മിക്കപ്പോഴും ഞാന്‍ ഗ്രൗണ്ട് ചുറ്റേണ്ടി വരാറുണ്ട്. ഈ പറഞ്ഞ നിയമങ്ങളില്‍ ഏതെങ്കിലുമൊന്ന് എപ്പോഴും ഞാന്‍ തെറ്റിച്ചുകൊണ്ടേയിരിക്കുമായിരുന്നു.

     dulquersalmaan

    Recommended Video

    അമാല്‍ കുഞ്ഞിക്കയുടെ നെഞ്ചിൽ കയറിയതിങ്ങനെ | FilmiBeat Malayalam

    ഒരു ക്ലാസില്‍ നിന്ന് ജയിച്ച് അടുത്ത ക്ലാസിലേക്ക് പോകുമ്പോള്‍, പഴയ ക്ലാസ് ടീച്ചര്‍ പുതിയ ക്ലാസ് ടീച്ചര്‍ക്ക് എന്നെ പ്രത്യേകം പരിചയപ്പെടുത്തുമായിരുന്നു. ആദ്യത്തെ ദിവസം പോയി ബാക്ക് ബഞ്ചിലിരിക്കും. ടീച്ചര്‍ പിടിക്കുകയും എന്നെ മുന്നില്‍ കൊണ്ടുവന്ന് ഇരുത്തുകയും ചെയ്യും.

    ഞാനും പ്രിന്‍സിപ്പലും തമ്മില്‍ നല്ല ബന്ധമായിരുന്നു. ഓരോ തവണ പ്രിന്‍സപ്പലിന്റെ മുറിയിലെത്തുമ്പോഴും, ഇന്നെന്താ പ്രശ്‌നം എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഇരുപത് മിനിട്ടോളം ഞങ്ങള്‍ സംസാരിച്ച് എന്നെ ക്ലാസിലേക്ക് തിരിച്ചയക്കും. മറ്റാരെങ്കിലും പ്രശ്‌നം ഉണ്ടായിക്കിയാലും ആദ്യം പൊക്കുന്നത് എന്നെ തന്നെയായിരിക്കും. ഒരു കാര്യത്തില്‍ അധികനേരം ശ്രദ്ധ കൊടുക്കാന്‍ കഴിയാത്തതായിരുന്നു എന്റെ മറ്റൊരു പ്രശ്‌നം- ദുല്‍ഖര്‍ തന്നെ സ്‌കൂള്‍ കാലം ഓര്‍ത്തെടുത്ത് പറഞ്ഞു.

    പിറന്നാള്‍ ദിനത്തില്‍ കുട്ടികളുമായി നടത്തിയ ഓണ്‍ലൈന്‍ ചാറ്റിങിനിടെയാണ് ദുല്‍ഖര്‍ തന്റെ സ്‌കൂള്‍ കാലം അയവിറുത്തത്. ഓണ്‍ലൈനിലേക്ക് ക്ലാസുകള്‍ മാറിയപ്പോള്‍ കുട്ടികള്‍ അനുഭവിയ്ക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പറയവെയാണ് ദുല്‍ഖര്‍ തന്റെ സ്‌കൂള്‍ ഓര്‍മകളെ കുറിച്ച് വാചാലനായത്.

    English summary
    Dulquer Salmaan Reveals He Was A Headache For Teachers In Primary School
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X