»   »  മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നാല് ചിത്രങ്ങളുമായി ദുല്‍ഖറുമെത്തി, താരപുത്രന്റെ 2017 ഇങ്ങനെ!

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നാല് ചിത്രങ്ങളുമായി ദുല്‍ഖറുമെത്തി, താരപുത്രന്റെ 2017 ഇങ്ങനെ!

Posted By:
Subscribe to Filmibeat Malayalam

ഒന്നിനൊന്ന് വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. താരപുത്രന്‍ പദവി തുടക്കത്തില്‍ സഹായകമായിരുന്നുവെങ്കിലും അതില്‍ നിന്നും മാറി തന്റേതായ ഇടം നേടിയെടുത്താണ് ദുല്‍ഖര്‍ സഞ്ചരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെയാണ് താരം സിനിമയില്‍ തുടക്കം കുറിച്ചത്.

മാസ്റ്റര്‍പീസില്‍ മമ്മൂട്ടിക്കൊപ്പം സിംഹം, പ്രവചനം ഫലിച്ചുവെന്ന് സന്തോഷ് പണ്ഡിറ്റ്!

അഭിനേതാവെന്ന നിലയില്‍ താരത്തിന് അഭിമാനിക്കാവുന്ന വര്‍ഷമാണ് 2017. നാല് മലയാള ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. ബോക്‌സോഫീസില്‍ മികച്ച പ്രതികരണം നേടിയ ചിത്രങ്ങളാണ് നാലും. അവരിപ്പിക്കുന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഈ താരപുത്രന്‍ മുന്നേറിയത്.

ജോമോന്റെ സുവിശേഷങ്ങള്‍

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങളിലൂടെയാണ് ദുല്‍ഖര്‍ റിലീസിന് തുടക്കമിട്ടത്. ബോക്‌സോഫീസില്‍ നിന്നും മികച്ച കളക്ഷന്‍ സ്വന്തമാക്കിയ ചിത്രത്തിന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്.

അമല്‍ നീരദിനൊപ്പം വീണ്ടും

അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖറും അമല്‍ നീരദും ഒരുമിച്ചെത്തിയപ്പോള്‍ ആരാധകര്‍ക്ക് അതൊരു വിരുന്നായിരുന്നു. അജി മാത്യുവായി മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. കളക്ഷന്റെ കാര്യത്തിലും ഏറെ മുന്നിലായിരുന്നു ഈ ചിത്രം.

സൗബിനൊപ്പം എത്തിയപ്പോള്‍

അഭിനേതാവില്‍ നിന്നും സംവിധായകനായി സൗബിന്‍ ഷാഹിര്‍ എത്തിയപ്പോള്‍ പൂര്‍ണ്ണ പിന്തുണ നല്‍കി ദുല്‍ഖര്‍ കൂടെയുണ്ടായിരുന്നു. അതിഥി വേഷമായാണ് എത്തിയതെങ്കിലും ശക്തമായ കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്.

ഭാവപ്പകര്‍ച്ചകളുമായി സോളോ

നാല് വ്യത്യസ്ത കഥാപാത്രങ്ങളായി ദുല്‍ഖര്‍ എത്തിയ ചിത്രമായിരുന്നു സോളോ. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ദുല്‍ഖറിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് സോളോയെന്ന് നിസംശയം പറയാം.

അന്യഭാഷയിലേക്ക്

മലയാളത്തിന് പുറമെ തമിഴിലും ബോളിവുഡിലും കൂടി ദുല്‍ഖര്‍ പ്രവേസഇച്ച വര്‍ഷം കൂടിയാണ് കടന്നുപോവുന്നത്. ബോളിവുഡ് ചിത്രമായ കര്‍വാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് തയ്യാറെടുക്കുകയാണ്. മഹാനദിയിലൂടെ താരം തെലുങ്കിലേക്കും പ്രവേശിക്കുകയാണ്.

English summary
Dulquer Salmaan’s 2017: A Sensational Year For The Young Actor!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X