For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുല്‍ഖറിന്‍റെ കുഞ്ഞുമറിയം വലുതായല്ലോ? പിറന്നാള്‍ ദിനത്തില്‍ മകളുടെ ഫോട്ടോ പുറത്തുവിട്ട് താരപുത്രന്‍

  |

  ദുല്‍ഖര്‍ സല്‍മാന്റെ മാലാഖക്കുഞ്ഞിന്‍റെ പിറന്നാണ് മെയ് 5ന്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് താരപുത്രിക്ക് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. മറിയം അമീറ സല്‍മാനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. മകളുടെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ കുടുംബസമേതമുള്ള ചിത്രം പങ്കുവെച്ച് ദുല്‍ഖറും രംഗത്തെത്തിയിരുന്നു. ഇത്തവണ കുഞ്ഞുമറിയം ഒറ്റയ്ക്ക് നില്‍ക്കുന്ന ഫോട്ടോയുമായാണ് അദ്ദേഹം എത്തിയത്. നിമിഷനേരം കൊണ്ടാണ് താരപുത്രന്റെ പോസ്റ്റ് വൈറലായത്. ജനനം മുല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. 2011 ലായിരുന്നു അമാല്‍ സുഫിയയെ താരം ജീവിതസഖിയാക്കിയത്. ആര്‍ക്കിടെക്ടായി ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു ഇവരുടെ വിവാഹം.

  ദുല്‍ഖറിനൊപ്പം പൊതുചടങ്ങുകളിലെല്ലാം സജീവമായി അമാലും എത്താറു്. 2017 മെയ് അഞ്ചിനാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. ഫേസ്ബുക്കിലൂടെ താരം തന്നെയായിരുന്നു ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. മമ്മൂട്ടിയുടെ മകനെന്നതിനും അപ്പുറത്ത് സിനിമയില്‍ സ്വന്തമായ ഇടംനേടിയെടുത്താണ് താരം മുന്നേറുന്നത്. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പായിരുന്നുവെങ്കിലും ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു പിന്നീട് താരത്തിന് ലഭിച്ചത്. ഏത് തരം കഥാപാത്രത്തെയും അനായാസമായി അവതരിപ്പിക്കാന്‍ കഴിയുമെന്ന് ഈ താരപുത്രന്‍ ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. പിറന്നാളാഘോഷിക്കുന്ന മറിയം അമീറ സല്‍മാന്‍റെ ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കൂ.

  കുഞ്ഞുമറിയത്തിന് പിറന്നാളാശംസ

  കുഞ്ഞുമറിയത്തിന് പിറന്നാളാശംസ

  ദുല്‍ഖര്‍ സല്‍മാന്റെയും അമാല്‍ സൂഫിയയുടെയും മാലാഖക്കുഞ്ഞായ മറിയം അമീറ സല്‍മാന്റെ ഒന്നാം പിറന്നാളാണ് മെയ് അഞ്ചിന്. ദുല്‍ഖര്‍ ആരാധകര്‍ ഒരുപാട് നാളായി കാത്തിരുന്ന കാര്യത്തിന് കൂടിയാണ് ഇന്നത്തെ ദിവസം സാക്ഷ്യം വഹിച്ചത്. ഭാര്യയ്ക്കും മകള്‍ക്കും നില്‍ക്കുന്ന ഫോട്ടോ താരം തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. താരപുത്രിയുടെ ഫോട്ടോ കാണുന്നതിനായി ആരാധകര്‍ നേരത്തെ നിരവധി തവണ കാത്തിരുന്നുവെങ്കിലും ദുല്‍ഖര്‍ ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്തിരുന്നില്ല. ഇതാദ്യമായാണ് വ്യക്തമായൊരു ചിത്രം താരം പോസ്റ്റ് ചെയ്തത്.

  ജീവിതം മാറി

  ജീവിതം മാറി

  മകള്‍ ജനിച്ചതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് ദുല്‍ഖര്‍ നേരത്തെ തുറന്നുപറഞ്ഞിരുന്നു. ഷൂട്ടിങ്ങിനായി പോവുമ്പോള്‍ എത്രയും പെട്ടെന്ന് ജോലി പൂര്‍ത്തിയാക്കി വീട്ടിലേക്ക് തിരിച്ചുവരാനാണ് തോന്നാറുളളത്. മകള്‍ ജനിച്ചതിന് ശേഷം അമാലിനോട് ബഹുമാനം കൂടിയെന്നും താരം പറഞ്ഞിരുന്നു. സി ഐഎയുടെ റിലീസിന്റെ സമയത്തായിരുന്നു മകള്‍ ജനിച്ചത്.

   മറിയത്തിന്‍റെ വരവ്

  മറിയത്തിന്‍റെ വരവ്

  അമല്‍ നീരദും ദുല്‍ഖറും ആദ്യമായി ഒരുമിച്ചെത്തിയ കോമ്രേഡ് ഇന്‍ അമേരിക്ക തിയേറ്ററുകളിലെത്തി മികച്ച പ്രതികരണം നേടുന്നതിനിടയിലായിരുന്നു മകള്‍ ജനിച്ചത്. ഇരട്ടി മധുരവുമായാണ് മകള്‍ എത്തിയതെന്ന് ഇവര്‍ അന്നേ വ്യക്തമാക്കിയിരുന്നു. പ്രണയത്തിന് വേണ്ടി ജീവിതത്തില്‍ അത്രയധികം സാഹസങ്ങളൊന്നും നടത്താത്ത തന്നെ സിനിമയിലെ തേപ്പും ബാധിച്ചിരുന്നില്ലെന്നും കുഞ്ഞിക്ക പറഞ്ഞിരുന്നു.

   ഫോട്ടോയ്ക്കായി കാത്തിരുന്നു

  ഫോട്ടോയ്ക്കായി കാത്തിരുന്നു

  ഡിക്യുവിന് മകള്‍ ജനിച്ചുവെന്നറിഞ്ഞതിന് ശേഷം മകളുടെ ചിത്രം കാണാനായാണ് ആരാധകര്‍ കാത്തിരുന്നത്. ദുല്‍ഖറിന്റെ മകള്‍ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ നിരവധി തവണ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് വ്യാജ ചിത്രമാണെന്ന് പറഞ്ഞ് താരം തന്നെ രംഗത്തെത്തിയതോടെയാണ് ആശങ്കകള്‍ അവസാനിച്ചത്.

  ഇന്‍സ്റ്റഗ്രാമിലൂടെ ദുല്‍ഖര്‍ പങ്കുവെച്ച ചിത്രങ്ങള്‍

  ഇന്‍സ്റ്റഗ്രാമിലൂടെ ദുല്‍ഖര്‍ പങ്കുവെച്ച ചിത്രങ്ങള്‍

  മകളുടെ കൈയ്യുടെയും ഷൂസിന്റയും കളിപ്പാട്ടങ്ങളുടെയും ചിത്രം ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമിലൂടെ ദുല്‍ഖര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ വ്യക്തമായ ഒരു ഫോട്ടോ കാണുന്നതിനായാണ് ആരാധകര്‍ കാത്തിരുന്നത്. ആ കാത്തിരിപ്പാണ് ഇപ്പോള്‍ അവസാനിച്ചത്. നേരത്തെ മറ്റ് ചില താരങ്ങളും മകളുടെ ഫോട്ടോ പുറത്തുവിട്ടത് ഒന്നാം പിറന്നാള്‍ ദിവസമായിരുന്നു.

  നായികമാരുമായി അടുത്ത സൗഹൃദത്തില്‍

  നായികമാരുമായി അടുത്ത സൗഹൃദത്തില്‍

  നായികമാര്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കേണ്ടി വന്ന സന്ദര്‍ഭങ്ങളില്‍ എങ്ങനെയാണ് അമാലിന്റെ പ്രതികരണം എന്ന തരത്തില്‍ ദുല്‍ഖറിനോട് ചോദിച്ചപ്പോള്‍ അത്തരത്തില്‍ യാതൊരു വിഷയവും ഇതുവരെ ഉണ്ടായിട്ടില്ല. തന്റെ ജോലിയെക്കുറിച്ച് കൃത്യമായി അറിയാവുന്നതിനാല്‍ അമാല്‍ ഇത്തരം കാര്യങ്ങളോട് മുഖം കറുപ്പിക്കാറില്ല. തന്റെ നായികമാരില്‍ പലരുമായി അടുത്ത സൗഹൃദത്തിലാണ് അമാലെന്നും ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു.

  മമ്മൂട്ടിയുടെ പാട്ട് കേട്ടാല്‍

  മമ്മൂട്ടിയുടെ പാട്ട് കേട്ടാല്‍

  മമ്മൂട്ടി അഭിനയിച്ച അവകിയ രാവണന്‍ എന്ന ചിത്രത്തിലെ വെണ്ണിലാ ചന്ദനക്കിണ്ണം എന്ന ഗാനം കേട്ടാല്‍ മകള്‍ പെട്ടെന്ന് ഉറങ്ങിപ്പോവുമെന്ന് ദുല്‍ഖര്‍ മറ്റൊരഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മകളെ ഉറക്കാനായി പാടുന്ന പാട്ടിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരം ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. വല്യൂപ്പയുടെ പാട്ട് കേട്ടാണ് ഉറങ്ങുന്നതെന്ന കാര്യത്തെക്കുറിച്ച് അവള്‍ക്കറിയില്ല. വലുതായിക്കഴിഞ്ഞാല്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞുകൊടുക്കും.

  ദുല്‍ഖറിന്റെ ആശംസ

  മറിയത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖര്‍ പോസ്റ്റ് ചെയ്ത കുറിപ്പും ഫോട്ടോയും കാണൂ.

  English summary
  Dulquer Salmaan’s Adorable Birthday Wishes To His Daughter, see the post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X