For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ പ്രയത്‌നം കണ്ടല്ലേ വളര്‍ന്നത്! ദുല്‍ഖറിന്റെ പെടാപ്പാടിന് കൈയ്യടി! ചിത്രങ്ങള്‍ വൈറല്‍!

  |
  ദുല്‍ഖറിന്റെ പരിശീലന ചിത്രങ്ങള്‍ വൈറൽ

  ശ്രീനാഥ് രാജേന്ദ്രനെന്ന നവാഗത സംവിധായകനൊപ്പം സെക്കന്‍ഡ് ഷോയിലൂടെ തുടക്കം കുറിച്ച താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മുന്‍നിര സംവിധായകരും താരങ്ങളുമെല്ലാം താരത്തിനായി കാത്തിരുന്ന അവസ്ഥയുണ്ടായിട്ടും നവാഗതനൊപ്പം അരങ്ങേറാനായിരുന്നു അദ്ദേഹം തീരുമാനിച്ചത്. തന്നിലൂടെയല്ല മകന്‍ അറിയപ്പെടേണ്ടതെന്ന കാര്യത്തില്‍ മെഗാസ്റ്റാറിന് നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ ദുല്‍ഖറാവട്ടെ വാപ്പച്ചിയുടെ ഉപദേശം ശിരസാവഹിച്ചിരുന്നു. സിനിമ തിരഞ്ഞെടുക്കുന്നതിനും മറ്റുമായി മമ്മൂട്ടി മകനെ സഹായിക്കാറുണ്ട്. എന്നാല്‍ പിന്നീടുള്ള കാര്യങ്ങള്‍ ദുല്‍ഖറില്‍ നിക്ഷിപ്തമാണ്.

  മമ്മൂട്ടിക്കും രക്ഷയില്ല! ആ സംഭവത്തിലെ മൗനം തിരിച്ചടി! ദിലീപിന്റെ രാജി മോഹന്‍ലാല്‍ സ്വീകരിക്കുമോ?

  തുടക്കത്തില്‍ സമാന അവസ്ഥയിലുള്ള കഥാപാത്രങ്ങളായിരുന്നു താരത്തെ തേടിയെത്തിയിരുന്നത്. എന്നാല്‍ അധികം വൈകാതെ തന്നെ ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ സുരക്ഷിതനാണെന്ന് താരം തെളിയിച്ചിരുന്നു. ഭാഷാഭേദമില്ലാതെ അഭിനയിക്കാന്‍ കഴിയുകയെന്ന ഭാഗ്യവും ഈ താരത്തിന് ലഭിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമയില്‍ നിന്നും മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്. താരപുത്രനെ മലയാള സിനിമയ്ക്ക് നഷ്ടമാവുമോയെന്ന തരത്തിലുള്ള ആശങ്കയായിരുന്നു ചിലര്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ അത്തരത്തിലൊരു കാര്യവും സംഭവിക്കില്ലെന്നും താരം പറഞ്ഞിരുന്നു. സംയുക്ത മേനോനൊപ്പം ഒരു യമണ്ടന്‍ പ്രേമകഥയില്‍ എത്തുന്നുണ്ട് ഈ താരപുത്രന്‍. ബോളിവുഡിലെ രണ്ടാമത്തെ സിനിമയായ സോയ ഫാക്ടറിന്റെ തിരക്കിലാണ് താരമിപ്പോള്‍. കഥാപാത്രത്തെ തന്നിലേക്ക് ആവാഹിക്കാനായി താരം നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ച് അറിഞ്ഞപ്പോള്‍ നിറഞ്ഞ കൈയ്യടിയാണ് ആരാധകര്‍ നല്‍കിയത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ക്രിക്കറ്റ് താരമാകാനുള്ള കഠിനാധ്വാനം

  ക്രിക്കറ്റ് താരമാകാനുള്ള കഠിനാധ്വാനം

  പരമാണുവിന് ശേഷം അഭഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് സോയ ഫാക്ടര്‍. ക്രിക്കറ്റ് താരത്തിന്റെ ജീവിതകഥയുമായാണ് ചിത്രമെത്തുന്നത്. ഈ സിനിമയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി ക്രിക്കറ്റ് താരമാവാനുള്ള തയ്യാറെടുപ്പാണ് ദുല്‍ഖര്‍ നടത്തുന്നത്. അനുജ ചൗഹാന്റെ സോയ ഫാക്ടര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുന്നത്. വിരാട് കോലിയായാണ് ദുല്‍ഖര്‍ എത്തുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. ഇക്കാര്യത്തെക്കുറിച്ച് ദുല്‍ഖര്‍ തന്നെ വിശദീകരിച്ചപ്പോഴാണ് ആ പ്രചാരണം അവസാനിച്ചത്. കര്‍വാന് ശേഷമെത്തുന്ന അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ആദ്യ ചിത്രത്തിലൂടെ തന്നെ ബോൡവുഡില്‍ തന്റെ പേര് രേഖപ്പെടുത്താന്‍ കുഞ്ഞിക്കയ്ക്ക് കഴിഞ്ഞിരുന്നു. മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് താരത്തെ പരിശീലിപ്പിച്ചത്. കൊച്ചിയിലെ കൗണ്ടി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ചായിരുന്നു താരപുത്രന്റെ ക്രിക്കറ്റ് പരിശീലനം.

  ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനായി

  ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനായി

  ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുല്‍ഖര്‍ എത്തുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി കഠിനമായ തയ്യാറെടുപ്പുകളാണ് താരം നടത്തുന്നത്. താരത്തിന്‍രെ ക്രിക്കറ്റ് പരിശീലനെത്തക്കുറിച്ച് വാചാലനായത് സജി സുരേന്ദ്രനായിരുന്നു. ഫേസ്ബുക്കിലൂടെ അദ്ദേഹമാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. ബോലിവുഡിലെ മേക്കിങ് രീതി ഏറെ വ്യത്യസ്തമായതിനാല്‍ത്തന്നെ കൃത്യമായ തയ്യാറെടുപ്പുകളില്ലാതെ കഥാപാത്രത്തെ അവതരിപ്പിക്കാനാവില്ല. ഈ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതലേ തന്നെ താരം ശാരീരികമായ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു.

  ചിത്രങ്ങള്‍ വൈറലായി

  ചിത്രങ്ങള്‍ വൈറലായി

  സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടാണ് ദുല്‍ഖറിന്റെ ക്രിക്കറ്റ് പരിശീലന ചിത്രങ്ങള്‍ വൈറലായി മാറിയത്. ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സിന്‍രെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ താരപുത്രന്‍. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയും താരപുത്രന്‍ ഞെട്ടിക്കാറുണ്ട്. സിനിമാജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും സുപ്രധാന വിശേഷങ്ങള്‍ പങ്കുവെച്ച് താരം രംഗത്തെത്താറുണ്ട്. തനിക്കെതിരെ അനാവശ്യ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് കൃത്യമായ മറുപടിയും താരം നല്‍കാറുണ്ട്. സജി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

  ബോളിവുഡ് അരങ്ങേറ്റത്തിന് മികച്ച സ്വീകാര്യത

  ബോളിവുഡ് അരങ്ങേറ്റത്തിന് മികച്ച സ്വീകാര്യത

  മലയാളത്തില്‍ ഒതുങ്ങാതെ മറ്റ് ഭാഷകളില്‍ അഭിനയിക്കാനും ദുല്‍ഖര്‍ സല്‍മാന്‍ സമയം കണ്ടെത്തിയിരുന്നു. തമിഴിലും തെലുങ്കിലും സാന്നിധ്യം അറിയിച്ചതിന് പിന്നാലെയായാണ് താരം ബോളിവുഡിലേക്കെത്തിയത്. ഇര്‍ഫാന്‍ ഖാനൊപ്പമായിരുന്നു അരങ്ങേറ്റ ചിത്രം. കര്‍വാന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മാഹനടിയിലൂടെയാണ് താരം തെലുങ്ക് പ്രേക്ഷകരുടെ മനം കവര്‍ന്നത്. ഏത് തരം കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കാന്‍ കഴിയുമെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. താരപുത്രനെന്ന ഇമേജിനും അപ്പുറത്ത് ഏറെ മുന്നിലാണ് അദ്ദേഹത്തിന്‍രെ സ്ഥാനം.

  മാതൃകയാക്കാവുന്ന പ്രവര്‍ത്തനം

  മാതൃകയാക്കാവുന്ന പ്രവര്‍ത്തനം

  യുവതാരങ്ങള്‍ക്ക് മാതൃകയാക്കാവുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് താരപുത്രന്റേതെന്നാണ് സജി സുരേന്ദ്രന്‍ പറഞ്ഞത്. പരിശീല സമയത്ത് അദ്ദേഹവും ഒപ്പമുണ്ടായിരുന്നു. കഠിനമായ പരിശീലനമാണ് അദ്ദേഹം നടത്തിയതെന്നും ആ അര്‍പ്പണ ബോധത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ നാല് ദിവസമായി ദുല്‍ഖര്‍ പരിശീലനത്തിലായിരുന്നുവെന്നും അതിനിടയിലെ ചിത്രങ്ങള്‍ പുറത്തുവിട്ടതും അദ്ദേഹമായിരുന്നു.

  മമ്മൂട്ടിയുടെ സമീപനം

  മമ്മൂട്ടിയുടെ സമീപനം

  വില്ലനായി മലയാള സിനിമയിലേക്കെത്തി നായകനായി മാറിയ താരമാണ് മമ്മൂട്ടി. 67 ന്റെ ചെറുപ്പവുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം. യുവതാരങ്ങളെപ്പോലും വെല്ലുന്ന തരത്തിലുള്ള വ്യായാമവും കൃത്യമായ ഭക്ഷണക്രമവുമാണ് അദ്ദേഹത്തിന്റേത്. വര്‍ക്കൗട്ടിന്‍രെ കാര്യത്തില്‍ പല താരങ്ങളും പിന്തുടരുന്നത് അദ്ദേഹത്തെയാണ്. പുതിയ കഥകള്‍ കേള്‍ക്കുന്നതും വ്യത്യസ്തമായ സിനിമകളേറ്റെടുക്കുന്നതിലും പലരും പിന്തുടരുന്നത് അദ്ദേഹത്തെയാണ്. ചെറുപ്പം മുതല്‍ത്തന്നെ ഇത്തരം രീതികള്‍ കണ്ട് വളര്‍ന്ന ദുല്‍ഖര്‍ ഇത്തരമൊരു രീതിയിലൂടെ സഞ്ചരിക്കുന്നതില്‍ സംശയമില്ലെന്നും അതങ്ങനെയേ വരുള്ളൂവെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.

  സജി സുരേന്ദ്രന്റെ പോസ്റ്റ്

  ഫേസ്ബുക്ക് പോസ്റ്റ് കാണൂ.

  English summary
  Dulquer Salmaan's cricket practise pics viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X