»   » ഇക്കാര്യത്തില്‍ മമ്മൂട്ടിയെക്കാള്‍ മുന്നിലാണ് പുത്രന്‍, 30 കോടി കടന്ന ദുല്‍ഖറിന്റെ നാല് സിനിമകള്‍!

ഇക്കാര്യത്തില്‍ മമ്മൂട്ടിയെക്കാള്‍ മുന്നിലാണ് പുത്രന്‍, 30 കോടി കടന്ന ദുല്‍ഖറിന്റെ നാല് സിനിമകള്‍!

Posted By: Rohini
Subscribe to Filmibeat Malayalam

അഭിനയത്തിന്റെ കാര്യത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇനിയും വാപ്പച്ചി മമ്മൂട്ടിയുമായി തട്ടിച്ചുനോക്കാന്‍ ആയിട്ടില്ല. പക്ഷെ യൂത്തന്മാരെ കൈയ്യിലെടുക്കുന്ന കാര്യത്തില്‍ മമ്മൂട്ടിയോളം വളര്‍ന്നിരിയ്ക്കുന്നു താരപുത്രനും. ബോക്‌സോഫീസിലെ കോടികളുടെ കണക്കിലിതാ ഇപ്പോള്‍ മമ്മൂട്ടിയെയും മറികടന്നിരിയ്ക്കുന്നു.

മീശ വടിച്ചു, താടി മാത്രം.. ദുല്‍ഖറിനെ കൊണ്ട് കോലം കെട്ടിച്ച് സൗബിന്‍; പുതിയ ലുക്ക് വൈറലാകുന്നു

ഏറെ പ്രതീക്ഷയോടെയും, അന്നത്തെ ഏറ്റവും ഉയര്‍ന്ന ബജിറ്റിലുമൊരുക്കിയ മമ്മൂട്ടിയുടെ പഴശ്ശിരാജ പോലും 25 കോടി പിന്നിട്ടിട്ടില്ല. എന്നാലിതാ ദുല്‍ഖറിന്റെ നാല് സിനിമകളാണ് 30 കോടി ക്ലബ്ബിലേക്ക് കയറിയിരിയ്ക്കുന്നത്. ഏതൊക്കെയാണ് സിനിമകള്‍ എന്ന് നോക്കാം...

ബാംഗ്ലൂര്‍ ഡെയ്‌സ്

30 കോടി ക്ലബ്ബിലേക്ക് കടന്ന ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രമാണ് ബാംഗ്ലൂര്‍ ഡെയ്‌സ്. ദുല്‍ഖറിനൊപ്പം നിവിന്‍ പോളിയും ഫഹദ് ഫാസിലും നസ്‌റിയ നസീമും പാര്‍വ്വതിയുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം സംവിധാനം ചെയ്തത് അഞ്ജലി മേനോനാണ്. അന്‍വര്‍ റഷീദ് ആദ്യമായി നിര്‍മിച്ച ചിത്രത്തിന്റെ ആകെ കലക്ഷന്‍ 48 കോടി രൂപയാണ്.

ഓകെ കണ്‍മണി

തൊട്ടടുത്ത വര്‍ഷം തമിഴകത്ത് ദുല്‍ഖര്‍ ഗംഭീര വിജയം നേടി. മണിരത്‌നം സംവിധാനം ചെയ്ത ഓകെ കണ്‍മണി എന്ന ചിത്രത്തിലൂടെ ദക്ഷിണേന്ത്യ മുഴുവനും താരപുത്രന് ആരാധകരായി. മുപ്പത് കോടി കടന്ന ദുല്‍ഖറിന്റെ രണ്ടാമത്തെ ചിത്രം റൊമാന്റിക് ഹീറോ ആയെത്തിയ ഓകെ കണ്‍മണിയാണ്. 45 കോടിയാണ് കാതല്‍ കണ്‍മണി ആകെ നേടിയത്

ചാര്‍ലി

ചാര്‍ലിയാണ് 30 കോടി ക്ലബ്ബിലേക്ക് കയറിയ ദുല്‍ഖറിന്റെ മൂന്നാമത്തെ ചിത്രം. എബിസിഡിയ്ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ച ചാര്‍ലി വെറും സാമ്പത്തിക വിജയം മാത്രമല്ല, നടന് സംസ്ഥാന പുരസ്‌കാരവും നേടിക്കൊടുത്തു. ചിത്രത്തിന്റെ ഓപ്പണിങ് കലക്ഷന്‍ തന്നെ സകലറെക്കോഡുകളും തിരുത്തിയെഴുതിക്കൊണ്ടാണ്. 42 കോടിയാണ് ചാര്‍ലി ആകെ നേടിയത്.

ജോമോന്റെ സുവിശേഷങ്ങള്‍

ഇപ്പോഴിതാ ജോമോന്റെ സുവിശേഷങ്ങളും ദുല്‍ഖറിന്റെ വിജയ പട്ടികയിലേക്ക് കയറിയിരിയ്ക്കിുന്നു. വെറും 26 ദിവസം കൊണ്ടാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രം 30 കോടി ക്ലബ്ബിലേക്ക് കയറിയത്. സിനിമ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

പ്രതീക്ഷിക്കാന്‍ ഇനിയും

30 കോടിയിലേക്ക് കയറാന്‍ ഇനിയും ദുല്‍ഖര്‍ ചിത്രങ്ങള്‍ റിലീസിന് തയ്യാറായി നില്‍ക്കുന്നു. ദുല്‍ഖറിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സിഐഎ 30 കോടി പുഷ്പം പോലെ നേടും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ബിജോയ് നമ്പ്യാരുടെ സോളോ എന്ന ചിത്രത്തിലും പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. ലാല്‍ ജോസ്, വൈശാഖ് തുടങ്ങിയ സംവിധായകരും ദുല്‍ഖറിന്റെ ഡേറ്റിന് കാത്തിരിയ്ക്കുന്നു.

English summary
Jomonte Suvisheshangal is Dulquer Salmaan’s fourth movie to enter the 30 crore club

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam