»   » ഏറെ പ്രതീക്ഷയോടെ ഒരുങ്ങുന്ന ദുല്‍ഖറിന്റെ അഞ്ച് ചിത്രങ്ങള്‍; നിങ്ങള്‍ പ്രതീക്ഷിക്കുന്നത് ഏതാണ്?

ഏറെ പ്രതീക്ഷയോടെ ഒരുങ്ങുന്ന ദുല്‍ഖറിന്റെ അഞ്ച് ചിത്രങ്ങള്‍; നിങ്ങള്‍ പ്രതീക്ഷിക്കുന്നത് ഏതാണ്?

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ഇപ്പോള്‍ ദുല്‍ഖര്‍ തേടുന്നത്. എന്‍ ആര്‍ ഐ പയ്യന്‍ എന്ന ഇമേജ് പതിയെ നടന്‍ മാറ്റിയെടുത്തു.

കാരവാന്‍ തുറന്നപ്പോള്‍ ദുല്‍ഖര്‍ ഞെട്ടിക്കാണും; തമിഴ്‌നാട്ടില്‍ ഡിക്യുവിന് വേണ്ടി കാത്തിരുന്നവര്‍!!

പുതുമുഖ സംവിധായകരായാലും മുതിര്‍ന്ന സംവിധായകരായാലും കഥ നന്നായാല്‍ മാത്രമേ താനൊരു ചിത്രം ഏറ്റെടുക്കുകയുള്ളൂ എന്ന് പണ്ടേ ദുല്‍ഖര്‍ പറഞ്ഞിട്ടുള്ളതാണ്. നോക്കാം ഏറെ പ്രതീക്ഷയോടെ വരുന്ന ദുല്‍ഖറിന്റെ അഞ്ച് ചിത്രങ്ങള്‍ ഏകൊക്കെയാണെന്ന്.

ജോമോന്റെ സുവിശേഷങ്ങള്‍

ദുല്‍ഖറിന്റെ തീര്‍ത്തും വ്യത്യസ്തമായ ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യും. അച്ഛന്‍ മകന്‍ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ മുകേഷമാണ് അച്ഛനായി എത്തുന്നത്. അനുപമ പരമേശ്വരന്‍, ഐശ്വര്യ രാജേഷ്, ഇന്നസെന്റ് എന്നിവരാണ് മറ്റ് താരങ്ങള്‍

സോളോ

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. തമിഴിലും മലയാളത്തിലുമായിട്ടാണ് ചിത്രമൊരുക്കുന്നത്. 2017 ല്‍ ചിത്രം റിലീസ് ചെയ്യും

ഒരു ഭയങ്കര കാമുകന്‍

ലാല്‍ ജോസും ദുല്‍ഖര്‍ സല്‍മാനും വീണ്ടുമൊന്നിയ്ക്കുന്ന ചിത്രമാണ് ഒരു ഭയങ്കര കാമുകന്‍. ഉണ്ണി ആറാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ചാര്‍ലി എന്ന ചിത്രത്തിന്റെ കോപ്രൊഡ്യൂസറായി പ്രവര്‍ത്തിച്ച ഷെബിന്‍ ബക്കറാണ് ചിത്രം നിര്‍മിക്കുന്നത്. 2017ലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.

അമല്‍ നീരദ് ചിത്രം

അമല്‍ നീരദും ദുല്‍ഖര്‍ സല്‍മാനും ഒന്നിയ്ക്കുന്ന ചിത്രം രണ്ടാം ഘട്ട ഷൂട്ടിങ് ഷെഡ്യൂള്‍ ആരംഭിയ്ക്കാനിരിയ്ക്കുകയാണ്. അജയ് മാത്യു എന്ന ചെറുപ്പക്കാരനായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല

അനൂപ് സത്യന്‍ ചിത്രം

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മറ്റൊന്ന്. ബോബി സഞ്ജയ് ടീം ആണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ ദുല്‍ഖറും ആരാധകരും കാത്തിരിയ്ക്കുന്നത്.

English summary
Dulquer Salmaan’s Upcoming Malayalam Movies

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam