അമാലിനോട് ഇഷ്ടം പറഞ്ഞ ദിവസം! ജൂനിയര്‍ പെണ്‍കുട്ടിയെ കാപ്പി കുടിക്കാന്‍ ക്ഷണിച്ച കഥ പറഞ്ഞ് ദുല്‍ഖര്‍

മമ്മൂട്ടിയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാനും വലിയൊരു. ആരാധകരെ സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുകയാണ് താരം. ദുല്‍ഖറിനെ പോലെ തന്നെ ഭാര്യ അമാലും മകള്‍ മറിയവുമൊക്കെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇതുവരെയും അമാലുമായിട്ടുള്ള തന്റെ വിവാഹത്തെ കുറിച്ച് ദുല്‍ഖര്‍ മനസ് തുറന്നിട്ടില്ല.

എന്നാല്‍ അമാലിനോട് ആദ്യമായി സംസാരിച്ചതിനെ കുറിച്ചും ഇവളാണ് തന്റെ പെണ്ണ് എന്ന് മനസിലായ സമയത്തെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ദുല്‍ഖര്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ വിവാഹാലോചനയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

 ദുല്‍ഖറിന്റെ വാക്കുകളിലേക്ക്

അമേരിക്കയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി വന്ന സമയം. എല്ലാവരും താന്‍ കല്യാണം കഴിക്കുന്നതിനെ കുറിച്ചുള്ള വലിയ ആലോചനകള്‍ നടത്തുന്നു. ഒപ്പം എനിക്ക് ചേരുന്ന പെണ്‍കുട്ടിയ്ക്കുള്ള തിരച്ചിലില്‍ ആയിരുന്നു. അങ്ങനെയിരിക്കെയാണ് സ്‌കൂളില്‍ എന്നേക്കാള്‍ അഞ്ചു വര്‍ഷം ജൂനിയറായിരുന്ന പെണ്‍കുട്ടിയുടെ കാര്യം സുഹൃത്തുക്കളും കുടുംബവും എന്നോട് സൂചിപ്പിച്ചു. എന്റെ സുഹൃത്തുക്കള്‍ ആ കുട്ടിയുടെയും എന്റെയും ബയോഡാറ്റകള്‍ തമ്മിലുള്ള പൊരുത്തം നോക്കി.

 ദുല്‍ഖറിന്റെ വാക്കുകളിലേക്ക്

പിന്നീട് എന്ത് സംഭവിച്ചുവെന്ന് വെച്ചാല്‍ എവിടെ പോയാലും ആ പെണ്‍കുട്ടി അവിടെ കാണും. ഒരു സിനിമ കാണാന്‍ പോയാല്‍ ആ പെണ്‍കുട്ടി അതേ സിനിമയ്ക്ക് വന്നിരിക്കും. ഞാന്‍ പോലും അറിയാതെ ആ പെണ്‍കുട്ടിയോട് ഒരടുപ്പം തോന്നി. ദിവ്യമായ എന്തോ ഒരു തോന്നല്‍. അന്ന് ഞാന്‍ മനസിലുറപ്പിച്ചു, ഇവളെ തന്നെയാണ് ഞാന്‍ വിവാഹം കഴിക്കേണ്ടതെന്ന്.

 ദുല്‍ഖറിന്റെ വാക്കുകളിലേക്ക്

അമാലിനോട് ഇത് തുറന്ന് പറയാനുള്ള ധൈര്യമായപ്പോള്‍ ഒരു കാപ്പി കുടിക്കാന്‍ ഞാന്‍ ക്ഷണിച്ചു. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. ഞാനിത് വീട്ടില്‍ അവതരിപ്പിക്കുകയും ഇരുകുടുംബങ്ങളും വിവാഹവുമായി മുന്നോട്ട് പോവുകയും ചെയ്തു. ഇന്ന് ഞങ്ങള്‍ക്ക് രണ്ടര വയസുള്ള ഒരു പെണ്‍കുഞ്ഞുണ്ട്. അവള്‍ വളരെയധികം സംസാരിക്കുന്ന കൂട്ടത്തിലാണ്.

ദുല്‍ഖറിന്റെ വാക്കുകളിലേക്ക്

ദുല്‍ഖറിന് സ്ത്രീ ആരാധകരുടെ ശ്രദ്ധ കൂടുതല്‍ ലഭിക്കുന്നത് ഭാര്യ അമാലിന് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടോ എന്നൊരു ചോദ്യവും ദുല്‍ഖറിന് നേരിടേണ്ടി വന്നു. എന്നാല്‍ രസകരമായൊരു മറുപടിയായിരുന്നു ദുല്‍ഖര്‍ നല്‍കിയത്. ഇല്ലേ ഇല്ല. ചിലപ്പോള്‍ എനിക്കൊരു കമന്റിടാന്‍ ഞാന്‍ തന്നെ അവളോട് പറയാറുണ്ട്. എന്നാല്‍ പരിചയം അവഹേളനം വരുത്തുന്നത് പോലെ ആവും. ഇപ്പോള്‍ എന്റെ ഭാര്യ വളരെയധികം സുരക്ഷിതയാണെന്നും ദുല്‍ഖര്‍ പറയുന്നു. മകള്‍ മറിയത്തെ കുറിച്ചുള്ള ചോദ്യത്തിന് വീട്ടില്‍ ഉള്ളപ്പോള്‍ അവളുടെ നാപ്കിന്‍ മാറ്റികൊടുക്കുന്നത് എനിക്ക് ഒത്തിരി ഇഷ്ടമാണെന്ന് പറയുകയാണ് ദുല്‍ഖര്‍.

 ദുല്‍ഖറിന്റെ വാക്കുകളിലേക്ക്

സിനിമയിലേക്ക് എത്തുന്നതിനും ഒരു വര്‍ഷം മുന്‍പായിരുന്നു ദുല്‍ഖറിന്റെ വിവാഹം. 2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. മലയാള സിനിമാലോകം ഒന്നടങ്കം താരവിവാഹത്തില്‍ പങ്കെടുക്കാന്‍ വന്നിരുന്നു. ആര്‍ക്കിടെക് ആയ അമാല്‍ വിവാഹത്തോടെ ജോലി ഉപേക്ഷിച്ചു. 2017 മേയ് 5 ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മകള്‍ക്ക് മറിയം അമീറ സല്‍മാന്‍ എന്നായിരുന്നു പേരിട്ടത്.

ദുല്‍ഖറിന്റെ വാക്കുകളിലേക്ക്

2012 ലായിരുന്നു ദുല്‍ഖര്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. സെക്കന്‍ഡ് ഷോ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ മമ്മൂട്ടിയുടെ മകന്‍ എന്നതിലുപരി മലയാള സിനിമയുടെ കുഞ്ഞിക്ക എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. താരപുത്രന്‍ എന്ന ലേബലില്‍ നിന്നും പുറത്ത് കടന്ന് സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്താന്‍ താരത്തിന് കഴിഞ്ഞു. ബോളിവുഡില്‍ രണ്ട് സിനിമ അടക്കം തെലുങ്കിലും തമിഴിലുമെല്ലാം ദുല്‍ഖര്‍ അഭിനയിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X