For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുല്‍ഖര്‍, ടൊവിനോ, പാര്‍വ്വതി, മഞ്ജു വാര്യര്‍ തുടങ്ങി എല്ലാവരുമുണ്ട്..! ഇനി യുവതാരങ്ങളുടെ അവസരമാണ്..

  |

  മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് മുന്നോട്ട് പോവുന്നത്. താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതും പിന്നാലെ സംഘടനയില്‍ നിന്നും നടിമാര്‍ രാജിവെച്ചതും എല്ലാം വിവാദങ്ങളില്‍ നിന്നും വിവാദങ്ങളായി പോയികൊണ്ടിരിക്കുകയാണ്.

  മെഗാസ്റ്റാറിനെ കളിയാക്കിയവര്‍ എവിടെ? പുതിയ റെക്കോര്‍ഡുമായി മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ..

  എന്നാല്‍ മലയാളത്തിലെ യുവതാരങ്ങളില്‍ ചിലര്‍ അമേരിക്കയിലാണ്. നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് (നാഫ) യില്‍ പുരസ്‌കാരങ്ങള്‍ വാങ്ങാന്‍ പോയതാണ്. കഴിഞ്ഞ ദിവസം അവരുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. മലയാളത്തില്‍ ആദ്യമായി അഭിനയിച്ച സിനിമയിലൂടെ തമിഴ് നടി തൃഷയ്ക്കും പുരസ്‌കാരം ലഭിച്ചിരുന്നു.

  ലാലേട്ടന്റെ നായിക തബു വിവാഹം കഴിക്കാത്തതിന്റെ കാരണം? അക്കാര്യത്തില്‍ പശ്ചാതാപമില്ലെന്ന് നടി പറയുന്നു

  നാഫയിലേക്ക് മലയാള താരങ്ങള്‍..

  നാഫയിലേക്ക് മലയാള താരങ്ങള്‍..

  ജൂലൈ 1, 2 ദിവസങ്ങളിലായി നടത്തിയ നാഫയുടെ മൂന്നാമത്തെ എഡിഷനില്‍ മലയാളത്തില്‍ നിന്നും നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, മഞ്ജു വാര്യര്‍, പാര്‍വ്വതി, ടൊവിനോ തോമസ്, പൂര്‍ണിമ, വിജയ് യേശുദാസ്, മന്യ എന്നിങ്ങനെ മലയാളത്തിലെ പ്രമുഖ യുവതാരങ്ങള്‍ക്കായിരുന്നു ഇത്തവണ നാഫയില്‍ പുരസ്‌കാരങ്ങള്‍ ഏറ്റ് വാങ്ങാന്‍ ഭാഗ്യം ലഭിച്ചിരുന്നത്. മലയാളത്തില്‍ അഭിനയിച്ച സിനിമയിലൂടെ തൃഷയ്ക്കും പുരസ്‌കാരം ലഭിച്ചിരുന്നു. നടിയാണ് എല്ലാവര്‍ക്കും ഒപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടത്.

  തൃഷ

  നിവിന്‍ പോളിയുടെ നായികയായിട്ടാണ് തൃഷ മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്. ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ ഹേയ് ജൂഡ് എന്ന സിനിമയിലെ പ്രകടനമായിരുന്നു തൃഷയ്ക്ക് പുരസ്‌കാരം നല്‍കിയത്. ഫീല്‍ ഗുഡ് മൂവി എന്ന് അഭിപ്രായം നേടിയ ഹേയ് ജൂഡ് ശ്യാമപ്രസാദ് ആയിരുന്നു സംവിധാനം ചെയ്തിരുന്നത്. താന്‍ ആരാധിക്കുന്നവരുടെ കൂടെ ന്യൂയോര്‍ക്കില്‍ നിന്നും അവാര്‍ഡ് വാങ്ങാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷിക്കുന്നു എന്നാണ് മലയാള താരങ്ങള്‍ക്കൊപ്പം നിന്ന് എടുത്ത ഫോട്ടോ പങ്കുവെച്ച് കൊണ്ട് തൃഷ പറഞ്ഞത്.

  ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്

  പുറത്ത് വന്ന ഫോട്ടോയില്‍ കറുത്ത കോട്ടും സ്യൂട്ടുമണിഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍ കിടിലന്‍ ലുക്കിലാണ് എത്തിയിരിക്കുന്നത്. താന്‍ നാഫയില്‍ നിന്നും പുരസ്‌കാരം വാങ്ങുന്നതിനായി ന്യൂയോര്‍ക്കിലും ടോര്‍നോട്ടോയിലും ഉണ്ടെന്ന് താരം തന്നെ പറഞ്ഞിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട ഒരു വീഡിയോയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തവണ മികച്ച ജനപ്രിയ യുവതാരം എന്ന അംഗീകാരമാണ് ദുല്‍ഖറിന് നാഫ യിലൂടെ ലഭിച്ചിരിക്കുന്നത്.

  ടൊവിനോ തോമസ്

  ദുല്‍ഖര്‍ കറുപ്പ് നിറത്തില്‍ തിളങ്ങിയപ്പോള്‍ ടൊവിനോ തോമസ് വെളുത്ത നിറമുള്ള വസ്ത്രമായിരുന്നു. ഈ വര്‍ഷത്തെ മികച്ച പ്രകടനം കാഴ്ച വെച്ച താരം അതുപോലെ യൂത്ത് ഐക്കന്‍ ആയിട്ടുമാണ് ടൊവിനോയെ നാഫ ആദരിച്ചത്. തന്നെ ഇതുപോലൊരു അംഗീകാരം നല്‍കി ആദരിച്ചതിന് നാഫയ്ക്ക് നന്ദി പറഞ്ഞാണ് ടൊവിനോ ഇന്‍സ്റ്റാഗ്രാമിലൂടെ ഫോട്ടോ പങ്കുവെച്ചത്. ഓരോ സിനിമകള്‍ റിലീസിനെത്തുമ്പോഴും മലയാളത്തിലെ യുവതാരങ്ങള്‍ അവരുടെ കഴിവ് എന്താണെന്ന് ലോകത്തിന് കാണിച്ച് കൊടുത്ത് കൊണ്ടിരിക്കുകയാണ്.

  English summary
  Dulquer Salmaan, Trisha, Manju Warrier, Tovino Thomas and Parvathy in a single frame!'
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X