»   » പാടുന്നതിനു മുമ്പ്‌ ദുല്‍ഖര്‍ സല്‍മാന്‍ ആരാധകരോട് ചോദിച്ച ചോദ്യം കേട്ടാല്‍ ഞെട്ടിപ്പോകും !!

പാടുന്നതിനു മുമ്പ്‌ ദുല്‍ഖര്‍ സല്‍മാന്‍ ആരാധകരോട് ചോദിച്ച ചോദ്യം കേട്ടാല്‍ ഞെട്ടിപ്പോകും !!

Posted By: Nihara
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ന്യൂജനറേഷന്‍ നായകരില്‍ യുവാക്കളുടെ ഹരം കവര്‍ന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ താരത്തെ ഏറെ ഇഷ്ടമാണ്. യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ദുല്‍ഖറിന് തന്റെ ശബ്ദത്തെക്കുറിച്ച് അത്ര നല്ല അഭിപ്രായമൊന്നുമില്ല. അഭിനയത്തില്‍ മാത്രമല്ല സ്വന്തം ചിത്രങ്ങള്‍ക്കു വേണ്ടി പാടാനും ഈ താരത്തിന് യാതൊരു മടിയുമില്ല. താരപുത്രന്‍ എന്നതിനുമപ്പുറത്തേക്ക് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട് ദുല്‍ഖര്‍ സല്‍മാന്‍.

  ചാര്‍ലിക്ക് വേണ്ട് ദുല്‍ഖര്‍ സല്‍മാന്‍ പാടിയ സുന്ദരിപ്പെണ്ണേ പ്രേക്ഷകര്‍ ഏറ്റെടുത്തതിനു പിന്നാലെയാണ് അടുത്ത ഗാനവുമായി ഡിക്യു എത്തുന്നത്. പുതിയ ചിത്രമായ കോമ്രേഡ് ഇന്‍ അമേരിക്കയില്‍ വാനം തെള തെളയ്ക്കണ് എന്ന ഗാനം ആലപിച്ചിരിക്കുന്നത് ആരാധകരുടെ സ്വന്തം ഡിക്യുവാണ്.

  പാടുന്നതിനു മുന്‍പ് ആരാധകരോടൊരു ചോദ്യം

  ഏത് ചടങ്ങില്‍ പങ്കെടുത്താലും ദുല്‍ഖറിനോട് ഒരു പാട്ട് പാടാന്‍ അവതാരകര്‍ മാത്രമല്ല സദസ്സും ആവശ്യപ്പെടാറുണ്ട്. അത്തരത്തിലൊരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം താരത്തോട് സി ഐഎയിലെ ഗാനം ആലപിക്കാന്‍ സദസ്സ് ആവശ്യപ്പെട്ടത്. നാലു വരി പാടിയ താരം സദസ്സിനോടൊ ചോദിച്ച കാര്യമാണ് ഏറെ ശ്രദ്ധേയമായത്.

  ദുല്‍ഖര്‍ സല്‍മാന്‍ ചോദിച്ചത്

  നല്ല ബോറല്ലേ തന്റെ ശബ്ദം എന്നിട്ടും തന്റെ മോശം ആലാപനത്തെ നിങ്ങള്‍ പോത്സാഹിപ്പിക്കുന്നുണ്ടല്ലോ. അക്കാര്യത്തില്‍ നിങ്ങളോട് ഒരുപാട് ഇഷ്ടമുണ്ട്. നിങ്ങളുടെ പ്രതീക്ഷയ്ക്കും അപ്പുറത്ത് നൂറിരട്ടി തിരിച്ചു തരണമെന്നുണ്ടെന്നുാണ് ചടങ്ങില്‍ ഡിക്യു പറഞ്ഞത്.

  സി എെഎ റിലീസിനായി കാത്തിരിക്കുകയാണ്

  അഞ്ചു ഹ്രസ്വചിത്രങ്ങളുമായി പുറത്തിറങ്ങിയ അഞ്ചു സുന്ദരികളില്‍ കുള്ളന്റെ ഭാര്യ ഒരുക്കിയത് അമല്‍ നീരദാണ്. ദുല്‍ഖര്‍ സല്‍മാനായിരുന്നു ചിത്രത്തിലെ നായകന്‍. എന്നാല്‍ ഒരു മുഴുനീള സിനിമയ്ക്ക് വേണ്ടി ഇതാദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്. പേരില്‍ സഖാവുള്ളതിനാല്‍ ഇതൊരു പാര്‍ട്ടി ചിത്രമാണോയെന്ന് സംശയിക്കാമെങ്കിലും അത്തരത്തിലുള്ള ചിത്രമല്ലെന്ന് നേരത്തെ തന്നെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

  പ്രണയവും ആക്ഷനും ഇടകലര്‍ന്ന മാസ് എന്‍റര്‍ടൈയിനര്‍

  പ്രണയവും ആക്ഷനും ചേര്‍ന്ന മാസ്സ് എന്റര്‍ടെയിനര്‍ ചിത്രമാണിത്. ടീസറിലൂടെയും ട്രയിലറിലൂടെയുമായി ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍.

  ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തിരത്തിക്കുറിക്കാന്‍ ഡിക്യു എത്തുന്നു

  കേരളത്തിലെ ബോക്‌സോഫീസുകളില്‍ ഇതുവരെയുള്ള ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡുകള്‍ ചിത്രം തകര്‍ക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍. സ്‌റ്റൈലിഷ് സിനിമകളുടെ സംവിധായകനും യുവജനതയുടെ ഹരമായി മാറിയ ദുല്‍ഖര്‍ സല്‍മാനും ഒരുമിക്കുമ്പോള്‍ പ്രതീക്ഷകളേറെയാണ്. പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്തുള്ള ചിത്രമാണോ ഇതെന്നറിയാന്‍ ഇനി കുറച്ചു ദുവസം കൂടി കാത്തിരുന്നാല്‍ മതി.

  തികച്ചും വ്യത്യസ്തമായ രീതികള്‍

  പുതിയ ചിത്രത്തിന്റെ പേര് നേരത്തെ തന്നെ പുറത്തുവിടാറുള്ള സംവിധായകനാണ് അമല്‍ നീരദ്. മറ്റു ചിത്രങ്ങളുടെ പേരുകളെല്ലാം അപ്പോള്‍ത്തന്നെ പുറത്തുവിട്ടിരുന്നു. സാധാരണയായി എന്റെ സിനിമകളുടെപേര് ആദ്യം തന്നെ അനൗണ്‍സ് ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ആ പതിവു വേണ്ടെന്ന് തുടക്കത്തിലേ തീരുമാനിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അമല്‍ നീരദ് തന്റെ ചിത്രത്തിന്റെ പേരു പുറത്തുവിട്ടത്. അമേരിക്കന്‍ ചാരസംഘടനയാണ് സി ഐഎയെങ്കിലും കോമ്രേഡ് ഇന്‍ അമേരിക്ക എന്നാണ് അമലും കൂട്ടരും നല്‍കിയിരിക്കുന്നത്.

  അമേരിക്കയിലും കേരളത്തിലുമായി ഷൂട്ടിങ്ങ്

  പാലായില്‍ നിന്നും അമേരിക്കയിലെത്തിയ അജി മാത്യുവിന്റെ ജീവിത കഥയാണ് കോമ്രേഡ് ഇന്‍ അമേരിക്ക. പ്രശസ്ത ഛായാഗ്രാഹകനായ സികെ മുരളീധരന്റെ മകള്‍ കാര്‍ത്തികയാണ് ചിത്രത്തിലെ നായിക. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു തുടങ്ങിയ ഷൂട്ടിങ്ങ് അമേരിക്കയിലും മെക്‌സിക്കോയിലുമായാണ് പൂര്‍ത്തിയാക്കിയത്.

  ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും പാടുന്നു

  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പിലാണ്. കിടു ലുക്കിലുള്ള ഡിക്യു ചിത്രത്തിനു വേണ്ടി പാടുന്നുവെന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍റെ പാട്ട് ഇതിനോടകം തന്നെ കോടിക്കണക്കിനു പേരാണ് കണ്ടത്. ചിത്രമിറങ്ങുന്നതിനു മുന്‍പ് തന്നെ ഗാനം സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു. ചാര്‍ലിക്ക് പിന്നാലെയാണ് അടുത്ത ഗാനവുമായി ഡിക്യു എത്തുന്നത്.

  English summary
  Dulquer Salmaan’s CIA aka Comrade In America is one of the most awaited Malayalam movies of the year. The movie, directed by Amal Neerad, is all set for a massive release next month. The hype surrounding CIA is humongous and it is majorly due to the teaming up of Amal Neerad and Dulquer Salmaan. The two have previously worked together in Kullante Bharya, a shortfilm in the anthology 5 Sundharikal. But that movie was very unlike Amal Neerad’s regular flicks that are known for being stylish and unique with the treatment.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more