For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാര്യങ്ങള്‍ സാധാരണ നിലയിലായിരുന്നെങ്കില്‍ ഞാനും കല്യാണത്തിന് വന്നേനെ എന്ന് ദുല്‍ഖര്‍

  |

  ഈ പ്രതികൂല സാഹചര്യത്തിലും ആഘോഷങ്ങളൊട്ടും കുറയാതെ റാണ ദഗുപതിയുടെയും മിഹിഖയുടെയും വിവാഹം നടന്നു. വളരെ കുറച്ച് ബന്ധുക്കള്‍ക്കും സിനിമാ സുഹൃത്തുക്കള്‍ക്കും മാത്രമാണ് വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിച്ചത്. ലോക്ക്ഡൗണ്‍ പ്രോട്ടോക്കോളുകള്‍ പാലിക്കേണ്ടതു കാരണം, കല്യാണത്തിന് വരാന്‍ കഴിയാത്തവരെല്ലാം സോഷ്യല്‍ മീഡിയയിലൂടെ നവ ദമ്പതികള്‍ക്ക് ആശംസ അറിയിച്ചു.

  മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍ റാണ ദഗുപതിയ്ക്കും മിഹിഖയ്ക്കും വിവാഹ ആശംസകള്‍ അറിയിച്ചത് ട്വിറ്ററിലൂടെയാണ്. കാഴ്ചയില്‍ നിങ്ങള്‍ രണ്ട് പേരും നല്ല പൊരുത്തമാണ്. സാധാരണ നിലയിലായിരുന്നുവെങ്കില്‍ ഞാന്‍ നേരിട്ട് കല്യാണത്തിന് വന്ന് രണ്ട് പേര്‍ക്കും വിവാഹ ആശംസകള്‍ അറിയിച്ചേനെ. ഒരു കാരണം കൊണ്ടും വരാതിരിക്കില്ലായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ദുല്‍ഖര്‍ റാണയ്ക്കും ഭാര്യയ്ക്കും വിവാഹ ആശംസ അറിയിച്ചത്.

  dqandranawedding

  ദുല്‍ഖറിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് റാണ ദഗുപതി നന്ദിയും സ്‌നേഹവും അറിയിച്ചു. ദുല്‍ഖറിനെ പോലെ സോഷ്യല്‍ മീഡിയയിലൂടെ വിവാഹ ആശംസ അറിയിച്ച തെലുങ്ക്- തമിഴ് സിനിമാ സഹപ്രവര്‍ത്തകര്‍ക്കും റാണ നന്ദി അറിയിച്ചിട്ടുണ്ട്.

  Dulquer salmaan's bet with Mammootty | FilmiBeat Malayalam

  ലോക്ക് ഡൗണിന് കുറച്ച് ദിവസങ്ങള്‍ മുന്‍പാണ് റാണയും മിഹിഖയും പ്രണയത്തിലായത്. റാണയുടെ അടുത്ത ബന്ധുവും നടനുമായ വെങ്കിടേഷിന്റെ മകളുടെ സുഹൃത്താണ് മിഹിഖ. അതുകൊണ്ട് തന്നെ ഇരുവീട്ടുകാര്‍ക്കും നേരത്തെ അറിയാമായിരുന്നു. ലോക്ക് ഡൗണ്‍ കഴിയുന്നത് വരെ കാത്തു നില്‍ക്കാതെ രണ്ട് പേരെയും പിടിച്ച് കെട്ടിക്കുകയായിരുന്നു. ഹൈദരബാദില്‍ വച്ചു തെലുങ്ക് മര്‍വാരി ആചാര പ്രകാരമാണ് റാണയുടെയും മീഹിഖയുടെയും വിവാഹം നടന്നത്.

  ലീഡര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച റാണ ദഗ്ഗുപതി തമിഴിലും തെലുങ്കിലും വിജയം നേടിയത് പെട്ടന്നായിരുന്നു. ബാഹുബലി എന്ന ചിത്രത്തിലെ പ്രതിനായക വേഷമായ പല്‍വാല്‍ ദേവനും റാണയ്ക്ക് ഏറെ പ്രശംസകള്‍ നേടിക്കൊടുത്തു. ബിരുദാനന്തര ബിരുദധാരിയായ മിഹിഖ ഇന്റീരിയല്‍ ഡിസൈനറും ബിസ്‌നസ്സുകാരിയുമാണ്.

  dqtweet

  English summary
  Dulquer Salman congratulated Rana and Mihikha on their wedding on Twitter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X