twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുഞ്ഞെൽദോയുമായി ദുൽഖറിന് അടുത്ത ബന്ധമുണ്ട്, കഥ ഇഷ്ടപ്പെട്ടിരുന്നു, എന്നാൽ ആസിഫ് എത്തുകയായിരുന്നു

    |

    പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആസിഫ് അലി ചിത്രമാണ് 'കുഞ്ഞെൽദോ'. ആർജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 24ന് ആണ് തിയേറ്റർ റിലീസായി എത്തുന്നത്. ഈ വർഷം അവസാനം പുറത്ത് വരുന്ന ആസിഫ് അലി ചിത്രമാണ് കുഞ്ഞേൽദോ. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഈ ചിത്രത്തിൽ ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസനും എത്തുന്നുണ്ട്. ഒരുപാട് പ്രതീക്ഷയോടെയാണ് കുഞ്ഞെൽദോയ്ക്കായി പ്രേക്ഷകർ കാത്തിരിക്കുന്നത്.

    ദിലീപിനോടൊപ്പം മകൾ ഇല്ലേ എന്ന ചോദ്യത്തിന് മറുപടിയുമായി മീനൂട്ടി, എല്ലാവരുടേയും സംശയം തീർന്നു...ദിലീപിനോടൊപ്പം മകൾ ഇല്ലേ എന്ന ചോദ്യത്തിന് മറുപടിയുമായി മീനൂട്ടി, എല്ലാവരുടേയും സംശയം തീർന്നു...

    പ്രേക്ഷകരെ പോലെ തന്നെ കുഞ്ഞെൽദോ ടീമും ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. രണ്ടര വർഷത്തിന് ശേഷമാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തില്‍ 17 വയസുള്ള കോളേജ് വിദ്യാര്‍ത്ഥിയായിട്ടാണ് ആസിഫ് എത്തുന്നത്. ഇപ്പോഴിത ഈ സിനിമയിലേയ്ക്ക് ആസിഫ് അലി എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് മാത്തുക്കുട്ടി. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ വിനീത് ശ്രീനിവാസൻ ക്രീയേറ്റീവ് ഡയറക്ടർ ആയതിനെ കുറിച്ചും വെളിപ്പെടുത്തുന്നുണ്ട്.

    സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കാറുണ്ട്, മനോജ് കുമാറിന് ഉണ്ടായ അവസ്ഥ ഇതായിരുന്നു, ഡോക്ടർ പറയുന്നുസ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കാറുണ്ട്, മനോജ് കുമാറിന് ഉണ്ടായ അവസ്ഥ ഇതായിരുന്നു, ഡോക്ടർ പറയുന്നു

    ഭാവനയെ തിരിച്ചറിഞ്ഞു, തന്നെ കണ്ടപ്പോൾ ഇവൻ ആരാണെന്ന് ചോദിച്ചു, ആ അനുഭവം പറഞ്ഞ് ആസിഫ് അലിഭാവനയെ തിരിച്ചറിഞ്ഞു, തന്നെ കണ്ടപ്പോൾ ഇവൻ ആരാണെന്ന് ചോദിച്ചു, ആ അനുഭവം പറഞ്ഞ് ആസിഫ് അലി

    ദുൽഖറിനോട്  കഥ പറഞ്ഞു

    മാത്തുക്കുട്ടിയുടെ വാക്കുകൾ ഇങ്ങനെ.. ''ഈ കഥ ദുൽഖറിനോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഈ കഥ ഇഷ്ടമാവുകയും ചെയ്തു. പിനീട് മറ്റു ചില കാരണങ്ങൾ കൊണ്ടാണ് അത് വഴി മാറിപോയത്. ഈ സിനിമയുടെ ട്രെയ്‌ലർ ആദ്യം ഞാൻ അയച്ചു കൊടുത്തത് ദുൽഖറിനാണ്. കുഞ്ഞെൽദോ എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ച് ചെയ്തത് ദുൽഖർ ആണ്. അങ്ങനെ ഏറെ പ്രാധാന്യമുള്ള വ്യക്തി തന്നെയാണ് ദുൽഖറെന്നും മാത്തുക്കുട്ടി പറയുന്നു.

    ആസിഫ് അലി

    ഈ കഥാപാത്രത്തിന് പെർഫെക്റ്റ് മാച്ച് ആസിഫ് അലി ആണെന്നും മാത്തുക്കുട്ടി പറയുന്നു. ടീസറുകളിലൂടെയും പാട്ടുകളിലൂടെയും കണ്ടതിന് അപ്പുറം വളരെ ഇന്റെൻസ് ഉള്ള കഥാപാത്രമാണ് കുഞ്ഞെൽദോ. ആസിഫ് അത് വളരെ രസകരമായി തന്നെ അവതരിപ്പിച്ചു. ഫസ്റ്റ് ഹാഫിലെ അയാളുടെ നിഷ്കളങ്കതയും സെക്കന്റ് ഹാഫിൽ അയാൾ അനുഭവിക്കുന്ന അനുഭവങ്ങളുടെ തീവ്രതയും ഒരേപോലെ കൈകാര്യം ചെയ്യാൻ പറ്റുന്ന നടനെയായിരുന്നു വേണ്ടിയിരുന്നത്. ആ അർത്ഥത്തിൽ ഏറ്റവും ഇണങ്ങുന്ന നടൻ ആസിഫ് അലി തന്നെയാണ്. ആസിഫിന്റെ പെർഫോമൻസ് നമ്മൾ ഇങ്ങനെ നോക്കിയിരുന്നു പോകും. ആസിഫ് കറക്റ്റ് ക്യാരക്ടർ തന്നെയായിരുന്നു.

    വിനീത് ശ്രീനിവാസൻ

    വിനീത് ശ്രീനിവാസൻ ഉള്ളത് കൊണ്ട് മാത്രമാണ് താൻ കഥ എഴുതിയതെന്നും മാത്തുകുട്ടി പറയുന്നു.അദ്ദേഹം തന്ന ധൈര്യത്തിന്റെ പുറത്താണ് ഞാൻ ഇത് എഴുതിയത്. അതുപോലെ തന്നെ ഈ കഥ ആദ്യമായി ഞാൻ വായിച്ച് കേൾപ്പിക്കുന്നതും അദ്ദേഹത്തെ തന്നെയാണ്. അദ്ദേഹം ഈ സിനിമയുടെ രണ്ടാം പകുതിയിൽ ചില തിരുത്തലുകളും വരുത്തിയിട്ടുണ്ട്. അങ്ങനെ തിരക്കഥ മുതൽ അദ്ദേഹത്തിന്റെ ഒരു മേൽനോട്ടം ഉണ്ടായിരുന്നു. ചിത്രീകരണത്തിന്റെ ആദ്യ നാളുകളിൽ അദ്ദേഹം എന്നും സെറ്റിൽ വരുകയും ഷോട്ടുകൾ കാണുകയും ഒക്കെ ചെയ്തിരുന്നു.

    വിനീത് ശ്രീനിവാസന്റെ പങ്ക്

    വിനീതേട്ടന് രണ്ടാമത്തെ കുട്ടി ഉണ്ടായ ശേഷം മാത്രമാണ് അദ്ദേഹം സെറ്റിലേക്ക് വരാതെയായത്. എന്നാലും ഫോണിലൂടെ സംസാരിച്ചിരുന്നു. വിനീതേട്ടനിൽ നിന്നും ഒരുപാട് കാര്യങ്ങൾ എടുക്കുകയും അദ്ദേഹത്തെ മെൻഷൻ ചെയ്യാതെ ഇരിക്കുകയും ചെയ്താൽ വലിയ അപരാധം ആയിപ്പോകും. മറ്റൊരു കാര്യം അദ്ദേഹത്തിന്റെ പേര് എന്റെ പേരിന്റെ താഴെ വെക്കുന്നതിൽ എനിക്ക് വലിയ വിഷമം ഉണ്ടായിരുന്നു. 'എന്റെ പേര് വെച്ചാൽ നിന്റെ പേരിന്റെ ഘനം കുറയും. അതുകൊണ്ട് അത് വെക്കേണ്ട' എന്ന് അദ്ദേഹം പറഞ്ഞു. 'നിങ്ങളുടെ പേര് ഉളളതാണ് എനിക്ക് ഘനം' എന്ന് ഞാനും പറഞ്ഞു. എന്റെ പേര് കണ്ടാൽ വരുന്നതിന്റെ എത്ര ഇരട്ടി ആളുകൾ വിനീത് ശ്രീനിവാസൻ എന്ന പേര് കണ്ടാൽ വരും.

    വിനീതേട്ടൻ പറഞ്ഞത്

    'യു ടൂ ബ്രൂട്ടസ്' എന്ന സിനിമയ്ക്കായി ഡയലോഗ്സ് എഴുതുന്ന സമയത്താണ് വിനീത് ശ്രീനിവാസൻ 'തിര' ചെയ്യുന്നത്. അപ്പോഴാണ് ഞാൻ അദ്ദേഹവുമായി ആദ്യമായി സംസാരിക്കുന്നത്. 'നിനക്ക് സ്വന്തമായി ഒരു ഐഡിയ പ്ലാൻ ചെയ്തുകൂടെ' എന്ന് വിനീതേട്ടൻ ചോദിച്ചു. ആ സമയം എന്ന് പറയുന്നത് തട്ടം ഹിറ്റായി നിൽക്കുന്നു. ബിടെക്ക് കഴിഞ്ഞു നിൽക്കുന്ന സകല പയ്യന്മാരും വിനീത് ശ്രീനിവാസനെ അസിസ്റ്റ് ചെയ്യുക എന്ന സ്വപ്നവുമായി നിൽക്കുന്ന സമയം. വിനീതേട്ടനെ പോലൊരാൾ 'നീ ഇത് എഴുതി നോക്ക്, ബാക്കി നമ്മൾ ഇല്ലേ' എന്ന് ചോദിക്കുമ്പോൾ എനിക്ക് ലഭിച്ച ഒരു ധൈര്യത്തിൽ നിന്നുമാണ് കുഞ്ഞെൽദോ ഞാൻ എഴുതുന്നത് മാത്തുക്കുട്ടി പറയുന്നു.

    കുഞ്ഞെൽദോയുടെ കഥ

    കുഞ്ഞെൽദോ എന്ന സിനിമ ഉണ്ടായതിനെ കുറിച്ചും അഭിമുഖത്തിൽ പറയുന്നുണ്ട്. കുഞ്ഞെൽദോ എന്റെ ആദ്യത്തെ സുഹൃത്താണ്. എന്റെ കസിൻ ആണ്. അവന്റെ ലൈഫ് ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. ആ പ്രായത്തിൽ ഒരാളും എടുക്കാത്ത ഒരു തീരുമാനം അവൻ എടുത്തു. അതിന്റെ പേരിൽ അവൻ ഏറെ പ്രതിസന്ധികൾ നേരിട്ടു. ആ പ്രതിസന്ധികൾ ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്. വലിയ പ്രതിസന്ധികൾക്കിടയിലും അവൻ പിടിച്ചു നിന്നതും മുന്നോട്ടു പോയതും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്റെ പല സുഹൃത്തുക്കളും അവന്റെ കഥ കേൾക്കാൻ താൽപര്യപ്പെട്ടിട്ടുമുണ്ട്. ഞാൻ ആദ്യമായി സ്ക്രിപ്റ്റ് ചെയ്യുമ്പോൾ എനിക്ക് നേരിട്ടു പരിചയമുള്ള കഥ തന്നെ വേണമെന്ന് ആഗ്രഹമായുണ്ടായിരുന്നു. അതാണ് കുഞ്ഞെൽദോ.

     ഫുൾ ക്യാംപസ്  ചിത്രമല്ല

    ക്ലാസ്സ്‌മേറ്റ്സ് പോലെയോ ഒരു ഫുൾ ക്യാംപസ് സിനിമ ആയിരിക്കില്ല കുഞ്ഞെൽദോ എന്നും മാത്തുക്കുട്ടി പറയുന്നു. ക്യാംപസിൽ തുടങ്ങുന്ന സിനിമയാണ്. അവരുടെ സൗഹൃദവും പ്രണയവും എല്ലാം ക്യാംപസിൽ തന്നെയാണ് തുടങ്ങുന്നത്. എന്നാൽ രണ്ടാം പകുതി അതിലേക്ക് കുടുംബങ്ങളുടെയും സമൂഹത്തിന്റെയും കടന്നുവരവ് ആണ് സിനിമയുടെ കഥ. ഇവരുടെ ബന്ധത്തിന് ഏറ്റവും ന്യൂട്രൽ ആയ സ്ഥലം എന്ന നിലയ്ക്കാണ് ക്യാംപസ് ഉപയോഗിച്ചത്. ഞാൻ പഠിക്കുന്ന സമയത്തുളള കുറെയധികം ഇൻസിഡന്റ്സിനെ കോർത്തിണക്കിയാണ് ആദ്യപകുതി ഒരുക്കിയിരിക്കുന്നത്.

    Recommended Video

    മാത്തുക്കുട്ടിയുടെ കുഞ്ഞെൽദൊ, പൂജ ദൃശ്യങ്ങൾ കാണാം | FilmiBeat Malayalam
     ബുദ്ധിമുട്ട്

    സിനിമ ചിത്രീകരിച്ചപ്പോഴുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചും മാത്തുക്കൂട്ടി പറയുന്നുണ്ട്. നമ്മൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്ത് എന്നാൽ വൈഡ് ഷോട്ടുകൾ ഏറെ വേണ്ടുന്ന സിനിമ ആയിരുന്നു കുഞ്ഞെൽദോ. ഒരു കാലഘട്ടം ചിത്രീകരിക്കുമ്പോൾ ആ കാലഘട്ടത്തോട് നീതി പുലർത്തണം. ചിത്രീകരണ സമയത്ത് ഒരു ഇന്നോവ പാസ് ചെയ്തു പോയാൽ ആ ഷോട്ട് കട്ട് ചെയ്യേണ്ടി വരും. അതുകൊണ്ട് റോഡൊക്കെ ചിലപ്പോൾ ബ്ലോക്ക് ചെയ്യേണ്ടി വരും. അതിന്റെ പേരിൽ നമ്മുടെ സഹപ്രവർത്തകർ ഏറെ തെറിവിളീകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. സഹ സംവിധായകർ അതിനായി ഏറെ കഷ്ടപ്പെട്ടു എന്ന് തന്നെ പറയാം. ആർട്ടിന്റെ കാര്യത്തിൽ പ്രീ പ്രൊഡക്ഷൻ സമയത്ത് ഏറെ പ്ലാൻ ചെയ്യാൻ സാധിച്ചിരുന്നു എന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു.

    English summary
    Duquer Salmaan Was The First Choice For Kunjeldho, RJ Mathukutty Opens Up,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X