For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബ ജീവിതത്തില്‍ കയറി ചൊറിയേണ്ടെന്ന് ദുർഗ്ഗ, വിമർശിക്കും മുൻപ് ഒരു കാര്യം ആലോചിക്കാൻ ഡിംപൽ

  |

  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി ദുർഗ കൃഷ്ണയ്ക്കും ഭർത്താവിനും നേരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കുടുക്ക് 2025 എന്ന ചിത്രത്തില്‍ ലിപ് ലോക്കിന്റെ പേരിലാണ് താരങ്ങൾക്ക് നേരെ നെഗറ്റീവ് കമന്റുകൾ പ്രചരിച്ചത്. ഒരു അഭിമുഖത്തിൽ ലിപ് ലോക്ക് സീനിനെ കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയോടെയാണ് ലിപ് ലോക്ക് ചെയ്തത് എന്ന് ദുര്‍ഗ്ഗ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നടിക്കും ഭർത്താവിനും നേരെ മോശം കമന്റുകൾ ഉയർന്നത്. ദുർഗയുടെ ഭർത്താവിന് നാണമില്ലേ, നട്ടെല്ല് ഇല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളായിരുന്നു വന്നത്. ഇപ്പോഴിത വിഷയത്തിൽ പ്രതികരിച്ച് ദുർഗ്ഗ എത്തിയിരിക്കുകയാണ്.

  എംജിയുടെ ആ ബ്ലാക് ഡയമണ്ട് മോതിരം കൈയ്യിലുണ്ടോ എന്ന് ആരാധകർ, ഉഗ്രൻ മറുപടിയുമായി ലേഖ...

  ഇൻസ്റ്റഗ്രാമിൽ ലൈവിൽ എത്തിയാണ് വിഷയത്തെ കുറിച്ച് പ്രതികരിച്ചത്. എന്തുകൊണ്ടാണ് നായിമാര്‍ക്ക് നേരെ മാത്രം ഇത്തരത്തില്‍ ആക്രമണങ്ങള്‍ ഉണ്ടാവുന്നത് എന്നാണ് നടി ചോദിക്കുന്നത്. ലിപ് ലോക്ക് എന്ന തലക്കെട്ടോടെ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ് ചെയ്തിട്ടുമുണ്ട്. ദുർഗ്ഗയ്ക്ക് പിന്തുണയുമായി ബിഗ് ബോസ് സീസൺ 3 താരം ഡിംപൽ ഭാൽ രംഗത്ത് എത്തിയിട്ടുണ്ട്. നടിയുടെ വീഡിയോയ്ക്ക് കമന്റ് ചെയ്തു കൊണ്ടാണ് പിന്തുണ അറിയിച്ചത്.

  വെളളത്തിലേയ്ക്ക് മുങ്ങി, കുമിളകൾ വന്നു, മരണത്തെ മുന്നിൽ കണ്ട നിമിഷത്തെ കുറിച്ച് കുടുംബവിളക്കിലെ അനി

  വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളുമായി സംസാരിക്കാന്‍ വേണ്ടിയാണ് ഷൂട്ട് കഴിഞ്ഞ് ഒന്ന് ഫ്രഷ് ആവുക പോലും ചെയ്യാതെ ലൈവില്‍ വന്നിരിക്കുന്നത്. കുടക്ക് 2025 എന്ന എന്റെ സിനിമയില്‍ ഒരു പാട്ട് ഇറങ്ങിയിട്ടുണ്ടായിരുന്നു. ആ പാട്ടിന്റെ അവസാനം ലിപ് ലോക്ക് രംഗങ്ങളുണ്ട്. അതാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന പ്രധാന സംഭവം എന്ന നിലയിലാണ് ചിലരുടെ പ്രതികരണങ്ങള്‍. എന്നാല്‍ ആ അഭിമുഖത്തിന് ശേഷം എന്നെ പിന്തുണച്ച എന്റെ ഭര്‍ത്താവ് നാണമില്ലാത്തവനും, എനിക്കൊപ്പം ലിപ് ലോക്ക് ചെയ്ത നടന്റെ ഭാര്യ, വളരെ പിന്തുണയുള്ള പങ്കാളിയും എന്ന തരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. അതെന്താണ് അങ്ങനെ എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഞങ്ങള്‍ രണ്ട് പേരും ചെയ്ത കാര്യം ഒന്ന് തന്നെയാണ്. എനിക്ക് ഒറ്റയ്ക്ക് ലിപ് ലോക്ക് ചെയ്യാനും പറ്റില്ല. പക്ഷെ വിമര്‍ശനങ്ങള്‍ എനിക്ക് മാത്രം.

  ഞാനും എന്റെ ഭര്‍ത്താവ് അര്‍ജ്ജുനും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോയ്ക്ക് വളരെ മോശമായ കമന്റു വന്നു.അത് ഞാന്‍ സ്‌റ്റോറിയായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. നിന്റെ ഭര്‍ത്താവിന് നട്ടെല്ല് ഇല്ലേ എന്നായിരുന്നു കമന്റ്. പിന്നീട് കുറേ ക്ഷമ പറഞ്ഞു. ആ സ്റ്റോറി ഡിലീറ്റ് ചെയ്യണമെന്നൊക്കെ ആ കുട്ടി പറഞ്ഞു. അഭിപ്രായ സ്വാതന്ത്രം എല്ലാവര്‍ക്കും ഉണ്ടല്ലോ എന്നൊക്കെയാണ് പറയുന്നത്. ശരിയാണ് അഭിപ്രായ സ്വാതന്ത്രം എല്ലാവര്‍ക്കും ഉണ്ട്, എന്റെ സിനിമ നന്നായില്ലെങ്കില്‍ നിങ്ങള്‍ക്ക് അത് പറയാം, ആ രംഗം ഇഷ്ടമായില്ലെങ്കില്‍ നിങ്ങള്‍ക്ക് കാണാതിരിക്കാം. പക്ഷെ എന്റെ സ്വകാര്യ ജീവിതത്തില്‍ കയറി ചൊറിയേണ്ട ആവശ്യം ഇല്ല.

  ഞാന്‍ എന്താണെന്നും എന്റെ തൊഴിലിനെ കുറിച്ചും എന്റെ ഭര്‍ത്താവിന് നന്നായി അറിയാം.കൂടാതെ ഈ സിനിമയും ആ രംഗവും ഞാന്‍ ചെയ്തത് എന്റെ കല്യാണത്തിന് മുന്‍പ് ആണ്. അതും അദ്ദേഹത്തിന്റെ സപ്പോര്‍ട്ടോടുകൂടെ തന്നെ. കല്യാണം കഴിച്ചു എന്ന് കരുതി ഞാന്‍ എന്റെ തൊഴിലിന് പരിതികള്‍ നിശ്ചയിക്കണം എന്ന നിബന്ധന അദ്ദേഹത്തിന് ഇല്ല. ആ അഭിമുഖത്തിന് ശേഷം എന്റെ ലിപ് ലോക്കിന്റെ പേരില്‍ തെറി വിളി കേള്‍ക്കുന്നത് എന്റെ ഭര്‍ത്താവാണ്. കല്യാണത്തിന് മുന്‍പ് ആയിരുന്നു ഈ രംഗം എങ്കില്‍ ആ തെറി എന്റെ അച്ഛനും അമ്മയും കേള്‍ക്കേണ്ടി വരുമായിരുന്നു. മലയാള സിനിമയിലെ സ്ത്രീകള്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ പാടില്ല എന്നാണോ. എന്തുകൊണ്ട് നായികമാര്‍ക്ക് നേരെ മാത്രം ഇത്തരം ആക്രമണങ്ങള്‍ വരുന്നു എന്നും ദുർഗ്ഗ ചോദിക്കുന്നു.

  ഈ കമന്റുകള്‍ എന്നെയോ എന്റെ ഭര്‍ത്താവിനെയോ ബാധിയ്ക്കുന്നില്ല. കമന്റ് എഴുതിയ ആളും പിന്നീട് വന്ന് സോറി പറയുകയും വീട്ടുകാർ കാണുമെന്നൊക്കെ പറയുകയും ചെയ്തിരുന്നു. ആ സ്റ്റോറി ഡിലീറ്റ് ചെയ്തു കളയാന്‍ അര്‍ജ്ജുനും എന്നോട് പറഞ്ഞിരുന്നു. പക്ഷെ ഞങ്ങള്‍ക്കുമില്ലേ കുടുംബം. അര്‍ജ്ജുന്റെ സഹോദരങ്ങളും ഇത്തരം കമന്റുകള്‍ കാണുന്നില്ലേ. ഒരു കാര്യവും ഇല്ലാതെ തന്റെ മകനേയും സഹോദരനേയും ഇത്തരത്തില്‍ നാണമില്ലാത്തവന്‍ നട്ടെല്ല് ഇല്ലാത്തവന്‍ എന്നൊക്കെ വിളിച്ചാല്‍ അവര്‍ക്കും വിഷമം തോന്നില്ലേ. ചുരുക്കത്തില്‍ എന്നെയോ എന്റെ ഭര്‍ത്താവിനെയോ കുടുംബത്തിനെയോ മോശമായി ചിത്രീകരിച്ചു കൊണ്ട് കമന്റുകള്‍ ഇടേണ്ടതില്ല. നിങ്ങളുടെ കമന്റുകള്‍ കൊണ്ട് ഞങ്ങളുടെ കുടുംബ ജീവിതത്തിന് യാതൊരു പ്രശ്‌നവും ഇല്ല. പക്ഷെ നാണമില്ലേ, നട്ടെല്ല് ഇല്ലേ എന്നൊക്കെയുള്ള ചോദ്യം അത്ര സുഖിയ്ക്കുന്നില്ല. സന്തോഷത്തോടെ പോകുന്ന എന്റെ കുടുംബ ജീവിതത്തില്‍ കയറി ആരും ചൊറിയേണ്ട. നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ എന്നെ ഫോളോ ചെയ്യേണ്ടതില്ല.. എന്റെ സിനിമകളും കാണേണ്ട- ദുര്‍ഗ്ഗ ലൈവിൽ പറയുന്നു.

  നിമിഷനേരം കൊണ്ടാണ് ദുർഗ്ഗയുടെ വീഡിയോ വൈറലായത്. നിരവധി പോസിറ്റീവ് കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്. നടിയുടെ പിന്തുണച്ച് ബിഗ് ബോസ് സീസൺ 3 മത്സരാർഥിയും മോഡലുമായ ഡിംപൽ രംഗത്ത് എത്തിരിന്നു. ദുർഗ്ഗയെ കുറിച്ച് അഭിമാനിക്കുന്നു എന്നാണ് ബിഗ് ബോസ് സീസൺ 3 താരം പറഞ്ഞത്. കൂടാതെ അർജുനും ദുർഗ്ഗക്കും പിന്തുണയും അറിയിച്ചിട്ടുണ്ട്. ഡിംപലിന്റെ വാക്കുകൾ ഇങ്ങനെ... ''ഇന്ന് ഞാൻ നിന്നെ കുറിച്ച് അഭിമാനിക്കുന്നു. ചിലരെ എങ്കിലും കലയെ കലയായി തന്നെ കാണാൻ ബോധ്യപ്പെടുത്താൻ മുന്നിട്ടിറങ്ങിയതിന് നിന്റെ പേരിൽ ഞാൻ അഭിമാനിക്കുന്നു. ഞാൻ നിങ്ങളുടെ സെൽഫ് റസ്പെക്ടിനെ ബഹുമാനിക്കുന്നു. കലയെ ബഹുമാനിക്കാത്ത ജനക്കൂട്ടത്തിന്റെ ചിന്താ ശേഷിക്കപ്പുറമാണ് നിന്റേയും അർജുന്റേയും സ്ഥാനം''.

  ദുർഗ കൃഷ്ണ കാമുകനോടൊപ്പം. വീഡിയോ കാണാം | FilmiBeat Malayalam

  ബലാത്സംഗ രംഗങ്ങളെ എതിർക്കുന്നവരെയും അവരുടെ കുടുംബത്തെയോ പങ്കാളിയെയോ ചീത്ത വിളിക്കുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല. അതൊരു മികച്ച പ്രകടനമായിട്ടാണ് എല്ലാവരും കാണുന്നത്. ഈ വിഷയം ലൈവിൽ വന്ന് സംസാരിക്കാൻ വേണ്ടി മാത്രം നിന്നെ എത്രത്തോളം വിഷമിപ്പിച്ചുവെന്ന് എനിക്ക് അറിയാം. മക്കളുടെ സ്വപ്നത്തിന് ഒപ്പം നിന്ന അച്ഛനും അമ്മയുമാണ് നിന്റേത്. നിനക്ക് ദൈവത്തോടും നിന്റെ ഭർത്താവിനോടും കുടുംബത്തോടും മാത്രം ഉത്തരം പറഞ്ഞാൽ മതി. ഈ വിഷയത്തിൽ നീ മുന്നോട്ട് വന്ന് പ്രതികരിച്ച് കണ്ടതിൽ വളരെ അധികം സന്തോഷമുണ്ട്. നിനക്ക് ഇനിയും സഞ്ചരിക്കാനുണ്ട്. നിങ്ങളൊരു നല്ല വ്യക്തിയും മികച്ച അഭിനേതാവുമാണെന്ന് ദുർഗയെ അഭിനന്ദിച്ച് കൊണ്ട് ഡിപംൽ കുറിച്ചു. കൂടാതെ വിമർശകർക്കും മറുപടി നൽകിയിട്ടുണ്ട്. ''നിങ്ങൾ സംസാരിക്കുന്നതിന് മുമ്പ് ചിന്തിക്കുക, ഒരേ ലിപ് ലോക്കിൽ സീനിൽ ,നടന്റെ ഭാര്യ പിന്തുണയ്ക്കുകയും നടിയുടെ ഭർത്താവ് തരംതാഴ്ത്തുകയും ചെയ്യുന്നു. ഇതിൽ അതിശയിക്കാൻ ഒന്നുമില്ല. ഇതൊരു സിനിമാ സീൻ മാത്രമാണെന്നും ഡിംപൽ പറയുന്നു.

  Read more about: durga krishna
  English summary
  Durga Krishna Opens Up About The Ongoing Lip Lock Scene Issue, Dimpal Bhal Came In Support
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X