For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അടിച്ച് പിരിഞ്ഞ അവസ്ഥ എത്തി, അങ്ങനെ ബ്രേക്കപ്പും പറഞ്ഞു; പ്രണയത്തിനിടയിലെ വഴക്കിനെ പറ്റി ദുര്‍ഗയും അര്‍ജുനും

  |

  ക്യൂട്ട് കപ്പിള്‍സാണ് നടി ദുര്‍ഗ കൃഷ്ണയും ഭര്‍ത്താവ് അര്‍ജുന്‍ രവീന്ദ്രനും. ഇരുവരുടെയും വിവാഹം കഴിഞ്ഞതിന് പിന്നാലെയാണ് താരങ്ങളുടെ പ്രണയകഥ ചര്‍ച്ചയാവുന്നത്. ഏറെ കാലം പ്രണയിച്ചാണ് വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് ഇരുവരുമെത്തുന്നത്. എന്നാല്‍ അതിന് മുന്‍പ് വലിയൊരു വഴക്ക് ഉണ്ടായിട്ടുണ്ടെന്നാണ് ദുര്‍ഗയിപ്പോള്‍ പറയുന്നത്.

  അര്‍ജുനുമായി വഴക്ക് കൂടി അവസാനം പിരിയാമെന്ന് വരെ തീരുമാനിച്ച ഘട്ടം ഉണ്ടായിട്ടുണ്ടെന്നാണ് ദുര്‍ഗ പറഞ്ഞത്. എന്നാല്‍ വീണ്ടും രണ്ടാളും പ്രണയത്തിലേക്ക് വരികയും വിവാഹം കഴിക്കുകയുമായിരുന്നു. നടി സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് പ്രണയകാലത്തെ കുറിച്ച് താരദമ്പതിമാര്‍ മനസ് തുറന്നത്.

  വിവാഹത്തിന് ശേഷം അഭിമുഖങ്ങളില്‍ ഞങ്ങളുടെ പ്രണയകഥ പറയുമ്പോള്‍ വീട്ടുകാര്‍ ഞെട്ടുകയാണ്. ങേ നിങ്ങള്‍ അങ്ങനെയായിരുന്നോ ഇങ്ങനെയായിരുന്നോ എന്നൊക്കെയാണ് അവര്‍ ചോദിക്കുന്നത്. ഒരോ തവണയും പുതിയ പുതിയ കഥകളാണ് പുറത്ത് വരുന്നതെന്ന് ദുര്‍ഗ തമാശരൂപേണ പറയുന്നു. ഇടക്കാലത്ത് ഞങ്ങള്‍ രണ്ടാളും വഴക്ക് കൂടി ബ്രേക്കപ്പ് ആവുന്ന അവസ്ഥയിലേക്ക് വരെ എത്തി. ഏകദേശം പിരിഞ്ഞ് അങ്ങേയറ്റം വരെ എത്തിയെന്ന് കരുതിയതാണ്.

  Also Read: സീരിയല്‍ നടന്‍ പറഞ്ഞൊരു കാര്യമാണ് ജീവിതത്തില്‍ കേട്ട ഏറ്റവും വലിയ നുണ; രസകരമായ സംഭവം പറഞ്ഞ് നടന്‍ ഷാജു

  പക്ഷേ വീണ്ടും ഞങ്ങള്‍ പ്രണയത്തിലേക്ക് തന്നെ തിരിച്ച് വരികയായിരുന്നു. ആദ്യം സോറി പറഞ്ഞത് ഞാനാണെന്ന് ദുര്‍ഗ പറയുന്നു. അര്‍ജുന്‍ കാണുന്നത് പോലെയല്ല. ദേഷ്യം വന്നിട്ട് കട്ടയ്ക്ക് നില്‍ക്കുകയായിരുന്നു. കാരണം ബ്രേക്കപ്പ് എന്ന് പറഞ്ഞത് ഞാനാണ്. അന്ന് നടന്ന സംഭവത്തെ കുറിച്ച് ദുര്‍ഗ പറഞ്ഞതിങ്ങനെയാണ്..

  'ഞങ്ങള്‍ക്കിടയില്‍ വലിയൊരു വഴക്ക് നടന്നു. പതിനഞ്ച് ദിവസത്തോളം മിണ്ടാതെ നടന്നു. ആ വഴക്ക് എന്താവുമെന്ന് അറിയാനായി ഞാന്‍ അങ്ങോട്ടേക്ക് നമുക്ക് ബ്രേക്കപ്പ് ആവാമെന്ന് മെസേജ് അയച്ചു. ഞാനത് വെറുതേ പറഞ്ഞതായിരുന്നു. പക്ഷേ പുള്ളി അതങ്ങ് സ്വീകരിച്ചുവെന്ന്' ദുര്‍ഗ പറയുന്നു.

  Also Read: അമ്മ പറയുന്നത് കേട്ട് നിന്നാല്‍ പോരായിരുന്നോ, ഇപ്പോള്‍ എങ്ങനെയുണ്ട്? അനുശ്രീയുടെ വീഡിയോ കണ്ട് ആരാധകര്‍

  സ്വതന്ത്ര്യദിനത്തിന്റെ തലേദിവസം വളരെ ലേറ്റായിട്ടാണ് ദുര്‍ഗ ബ്രേക്കപ്പിനെ കുറിച്ചുള്ള മെസേജ് അയക്കുന്നത്. പിറ്റേ ദിവസം രാവിലെയാണ് ഞാനത് കാണുന്നത്. അതിന് മറുപടിയായി ഹാപ്പി ഇന്‍ഡിപെന്‍ഡന്‍സ് ഡേ എന്നുള്ള മെസേജ് കൊടുത്തുവെന്ന്' അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.

  Also Read: കുഞ്ഞ് വയറ്റിലുണ്ടെന്ന് അറിയാതെ ഒത്തിരി സിഗററ്റ് വലിച്ചു; ആലിയയെ ഗര്‍ഭിണിയായ സമയത്തെ കുറിച്ച് സോണി റസ്ദാന്‍

  രാത്രിയില്‍ ഞാന്‍ അര്‍ജുന് മെസേജ് അയച്ചെങ്കിലും അതിന് മറുപടി തന്നില്ല. അതോടെ പുള്ളിക്കാരനും ബ്രേക്കപ്പ് തന്നെയാവും ആഗ്രഹിക്കുന്നതെന്ന തോന്നല്‍ എനിക്ക് വന്നു. അങ്ങനെയാണ് ബ്രേക്കപ്പ് എന്ന മെസേജ് അയക്കുന്നത്. പെട്ടെന്ന് എനിക്ക് ഭയങ്കര ഡിപ്രഷനായി. കുറച്ച് ദിവസം അതേ അവസ്ഥയിലായി. ഇതോടെ അനിയനെയും കൂട്ടി ട്രിപ്പ് എന്ന് പറഞ്ഞ് പോയി. പക്ഷേ അവിടെ പോയിട്ടും ഫുള്‍ കരച്ചിലായിരുന്നുവെന്ന് ദുര്‍ഗ പറയുന്നു.

  English summary
  Durga Krishna Opens Up Her Love Story With Arjun Raveendran In Swasika Show Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X