For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയുടെ ലിപ് ലോക്കിൻ്റെ പേരിൽ നട്ടെല്ലിൻ്റെ ബലം ചോദിച്ചവര്‍ക്കുള്ള മറുപടിയുമായി ദുർഗയുടെ ഭർത്താവ് അര്‍ജുൻ

  |

  നടി ദുര്‍ഗ കൃഷ്ണയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്. ദുര്‍ഗ നായികയായി അഭിനയിക്കുന്ന കുടുക്ക് 2025 എന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. നായകനുമായി പലയിടത്തും ലിപ് ലോക് രംഗങ്ങള്‍ ദുര്‍ഗയ്ക്ക് ചെയ്യേണ്ടി വന്നിരുന്നു.

  നടിയിങ്ങനെ അഭിനയിക്കുന്നത് ഭര്‍ത്താവിന് നട്ടെല്ല് ഇല്ലാത്തത് കൊണ്ടല്ലേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ അഭിപ്രായം. മാത്രമല്ല ദുര്‍ഗയ്ക്കും കുടുംബത്തിനുമെതിരെ വലിയ സൈബര്‍ അക്രമണങ്ങളും നടക്കുന്നുണ്ട്. വിഷയത്തില്‍ പ്രതികരിച്ച് ഭാര്യയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയണ് സിനിമാ നിര്‍മാതാവും ദുര്‍ഗയുടെ ഭര്‍ത്താവുമായ അര്‍ജുന്‍ രവീന്ദ്രന്‍. അര്‍ജുന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

  'വളരെ അധികം അപ്രിയരായ സദാചാര കുരുക്കളേ, എന്റെയും എന്റെ ഭാര്യയുടെയും ജോലി സംബന്ധമായ മേഖല സിനിമ ആയതിനാലും, ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രം ആവശ്യപ്പെടുന്ന പോലെ ദുര്‍ഗ്ഗക്ക് ഉത്തരവാദിത്തമുള്ളതു കൊണ്ടും, സിനിമ വേറെ ജീവിതം വേറെ എന്ന് മനസിലാക്കുവാന്‍ ഉള്ള കോമണ്‍ സെന്‍സ് ഉള്ളത് കൊണ്ടും;

  ഭര്‍ത്താവ് മരിച്ചിട്ട് ഒരാഴ്ച, മീന വീണ്ടും അഭിനയിക്കാനെത്തിയെന്ന് റിപ്പോര്‍ട്ട്; സത്യാവസ്ഥ ഇങ്ങനെയാണ്

  കേവലം ഒരു ലിപ് ലോക്കിന്റെ പേരില്‍ എന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്ത പകല്‍ മാന്യന്‍മാര്‍ക്കും കുലസ്ത്രീകള്‍ക്കും ഒരു ലോഡ് പുച്ഛം ഉത്തരമായി നല്‍കുന്നു. അതിനെ ചൊല്ലി നിങ്ങളുടെ മനസ്സിലെ സദാചാര കുരുക്കള്‍ പൊട്ടുമ്പോള്‍ അത് ദുര്‍ഗ്ഗ എന്ന അഭിനേത്രിക്ക് മാനസികമായി വിഷമങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും,

  ദുർഗയുടെ ഭർത്താവിന് നട്ടെല്ല് ഇല്ലെന്ന് പറയുന്നു, വിമർശനം മുഴുവൻ സ്ത്രീയ്ക്ക്; പിന്തുണയുമായി കൃഷ്ണ

  നിങ്ങളുടെ മനസ്സില്‍ നിന്നും പുറത്തു വരുന്ന ദുര്‍ഗന്ധവും വ്രണങ്ങളും എന്നെയും എന്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും ഒരു വിധത്തിലും ബാധിക്കുന്നില്ലെന്നും, ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ വിധം ദുര്‍ഗ്ഗക്ക് പൂര്‍ണ സപ്പോര്‍ട്ട് എന്റെയും എന്റെ കുടുംബത്തിന്റെയും ഭാഗത്തു നിന്നും തുടര്‍ന്നും ഉണ്ടാകുമെന്നും നിങ്ങളെ സന്തോഷത്തോടെ അറിയിക്കുന്നു'.

  നന്ദി
  അര്‍ജുന്‍..

  ബ്ലെസ്ലിയ്ക്ക് സാബുമോന്റെ വക കപ്പ്; ബിഗ് ബോസിലെ വിന്നറിനുള്ള യോഗ്യത പ്രഖ്യാപിച്ച് സമ്മാനവുമായി സാബുമോന്‍

  Recommended Video

  Dilsha Lifestyle | സൗന്ദര്യത്തിന്റെ രഹസ്യം പ്ലാസ്റ്റിക് സർജറിയോ ? രഹസ്യം ദിലു പറയുന്നു | *Interview

  അതേ സമയം ദുര്‍ഗയ്ക്ക് പിന്തുണ അറിയിച്ച് സിനിമയുടെ സംവിധായകന്‍ ബിലഹരിയും നായകന്‍ കൃഷ്ണ ശങ്കറും രംഗത്ത് വന്നിരുന്നു. ഒരേ സീനില്‍ അഭിനയിച്ച നടിയെ മാത്രം കുറ്റം പറയുകയും നടനെ മാറ്റി നിര്‍ത്തുകയും ചെയ്യുന്നത് എന്തിനാണെന്നാണ് കൃഷ്ണ ചോദിക്കുന്നത്. ഇത് കാരണം നല്ല സിനിമകള്‍ വേണ്ടെന്ന് വെക്കുന്ന സാഹചര്യം ദുര്‍ഗയ്ക്ക് വരില്ലേ എന്നും കൃഷ്ണ ചോദിക്കുന്നു. അഭിനേതാക്കള്‍ എന്ന നിലയില്‍ നല്ല സിനിമകള്‍ ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് താരങ്ങള്‍ പറയുന്നത്.

  2021 ഏപ്രിലിലാണ് അർജുനും ദുർഗയും തമ്മിൽ വിവാഹിതരാവുന്നത്. ഏറെ കാലത്തെ പ്രണത്തിനൊടുവിലാണ് താരവിവാഹം നടക്കുന്നത്. കഴിഞ്ഞ മാസം ഇരുവരും ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു.

  English summary
  Durga Krishna's Husband Arjun Answered About Wife's Lip Lock Scene
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X