twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഭിനയത്തില്‍ മാത്രമല്ല പഠനത്തിലും മികവ് കാണിച്ച മലയാള സിനിമയിലെ പത്ത് യുവതാരങ്ങള്‍, കാണാം!

    |

    കുട്ടിക്കാലം മുല്‍ക്കെ സിനിമാ സ്വപ്നവുമായി നടന്നിരുന്നവരായിരുന്നു ഇന്നത്തെ പല താരങ്ങളും. വിദ്യാഭ്യസം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ചിലര്‍ സിനിമയിലേക്ക് എത്തിയത്. മറ്റ് ചിലരാവട്ടെ ജോലി ചെയ്യുന്നതിനിടയിലാണ് സിനിമാമോഹത്തിനായി ജോലി ഉപേക്ഷിച്ചത്. നിര്‍ണ്ണായകമായ ആ തീരുമാനം ശരിയായിരുന്നുവെന്ന് പിന്നീടുള്ള കാലം തെളിയിക്കുകയും ചെയ്തു.

    സിനിമയിലേക്ക് എത്തുന്നതിനായി മറ്റാരുടെയും സ്വാധീനം തേടാതെയാണ് ഇവര്‍ എത്തിയത്. എല്ലാവിധ സൗകര്യങ്ങളുണ്ടായിട്ടും സ്വന്തം മേല്‍വിലാസത്തില്‍ അറിയപ്പെടാനാണ് ഈ യുവതാരങ്ങള്‍ തീരുമാനിച്ചത്. മാതാപിതാക്കളുടെ താരപദവി തുടക്കത്തില്‍ സഹായകമായിരുന്നുവെങ്കിലും സ്വന്തമായി അധ്വാനിച്ചാണ് ഇവര്‍ മുന്നേറിയത്. മലയാള സിനിമയിലെ യുവതാരങ്ങളുടെ വിദ്യാഭ്യാസ് യോഗ്യതയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

    മലയാള സിനിമയിലെ യുവതാരങ്ങള്‍

    മലയാള സിനിമയിലെ യുവതാരങ്ങള്‍

    സൂപ്പര്‍ താരങ്ങള്‍ക്ക് പിന്നാലെയാണ് യുവതാരങ്ങള്‍ രംഗപ്രവേശം ചെയ്തത്. ആദ്യ സിനിമ മുതല്‍ത്തന്നെ ഇവരില്‍ പലരും ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയിരുന്നു. ഇതോടെ ഇവരാവും അടുത്ത തലമുറയിലെ താരങ്ങളെന്ന് അന്നേ പ്രേക്ഷകരും വിലയിരുത്തിയിരുന്നു.

    വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മോശക്കാരല്ല

    വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മോശക്കാരല്ല

    അഭിനയത്തില്‍ മാത്രമല്ല വിദ്യഭ്യാസത്തിന്റെ കാര്യത്തിലും ഇവരാരും മോശക്കാരല്ല. മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങളുടെ വിദ്യഭ്യാസ യോഗ്യതയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ തുടര്‍ന്നുവായിക്കൂ.

    ടാസ്മാനിയയില്‍ നിന്നും ഐടി ബിരുദം നേടിയ പൃഥ്വി

    ടാസ്മാനിയയില്‍ നിന്നും ഐടി ബിരുദം നേടിയ പൃഥ്വി

    ആസ്‌ട്രേലിയയിലെ ടാസ്മാനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഐടി ബിരുദം നേടിയതിന് ശേഷമാണ് പൃഥ്വിരാജ് സിനിമയിലേക്ക് എത്തിയത്. സിനിമയില്‍ അഭിനയിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു താരം വൈവ പൂര്‍ത്തിയാക്കിയത്. സിനിമ തിരഞ്ഞെടുക്കണമോ, എഞ്ചിനീയറായി ജോലി ചെയ്യണമോയെന്ന ആശങ്ക തുടക്കത്തില്‍ പൃഥ്വിയെ അലട്ടിയിരുന്നുവെന്ന് മല്ലിക സുകുമാരന്‍ ഒരഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു.

    ഒന്നാം റാങ്കുകാരനായ നിവിന്‍ പോളി

    ഒന്നാം റാങ്കുകാരനായ നിവിന്‍ പോളി

    വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് നിവിന്‍ പോളി സിനിമയില്‍ തുടക്കം കുറിച്ചത്. പ്രേമവും തട്ടത്തിന്‍ മറയത്തുമൊക്കെ ഇറങ്ങിയതോടെ നിവിന്‍ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ ഒന്നാം റാങ്കുകാരനാണ് നിവിന്‍ പോളി. ഇന്‍ഫോസിസില്‍ കുറച്ച് കാലം ജോലി ചെയ്തിരുന്നു.

     ജോലി രാജി വെച്ച് സിനിമയിലേക്കെത്തിയ ദുല്‍ഖര്‍ സല്‍മാന്‍

    ജോലി രാജി വെച്ച് സിനിമയിലേക്കെത്തിയ ദുല്‍ഖര്‍ സല്‍മാന്‍

    പര്‍ദു യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം നേടിയതിന് ശേഷം ദുബായിലെ ഒരു ഐടി കമ്പനിയിലും ജോലി ചെയ്തു, ഇതിന് ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്കെത്തിയത്. തുടക്കത്തില്‍ താരപുത്രനെന്ന ഇമേജ് സഹായിച്ചുവെങ്കിലും സ്വതസിദ്ധമായ അഭിനയ ശൈലിയുമായാണ് ഈ താരം മുന്നേറുന്നത്.

    എഞ്ചീനിയറില്‍ നിന്നും അഭിനേതാവിലേക്ക്

    എഞ്ചീനിയറില്‍ നിന്നും അഭിനേതാവിലേക്ക്

    തിരുനെല്‍വേലിയിലെ രാജാസ് എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സ് ബിരുദം നേടിയതിന് ശേഷം സോഫ്റ്റ് വെയര്‍ കമ്പനിയിലെ ജോലി ചെയ്യവെയാണ് ഇന്ദ്രജിത്ത് സിനിമയിലേക്ക് എത്തിയത്.

    ജയസൂര്യയുടെ വിദ്യാഭ്യാസം

    ജയസൂര്യയുടെ വിദ്യാഭ്യാസം

    എറണാകുളത്തെ ഒള്‍ സെയിന്‍സ് കോളേജില്‍ നിന്നും ബികോം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ജയസൂര്യ സിനിമയിലേക്കെത്തുന്നത്. തുടക്കത്തില്‍ അല്‍പ്പം ബുദ്ധിമുട്ടിയെങ്കിലും തന്റെതായ ഇടം കണ്ടെത്തിയതിന് ശേഷം താരത്തിന്റെ യാത്ര സുഗമമായി നീങ്ങുകയാണ്.

    ആസിഫ് അലിയുടെ വിദ്യാഭ്യാസ യോഗ്യത

    ആസിഫ് അലിയുടെ വിദ്യാഭ്യാസ യോഗ്യത

    കുട്ടിക്കാനത്തെ മരിയന്‍ കോളേജില്‍ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടിയതിന് ശേഷമാണ് ആസിഫ് അലി സിനിമയിലക്ക് പ്രവേശിച്ചത്.

    എഞ്ചിനീയര്‍മാര്‍ വേറെയുമുണ്ട്

    എഞ്ചിനീയര്‍മാര്‍ വേറെയുമുണ്ട്

    കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറ്റിങ് ആന്‍ഡ് ടെക്‌നോളജില്‍ നിന്നും ബിടെക് പൂര്‍ത്തിയക്കിയിട്ടുണ്ട് സണ്ണി വെയിന്‍.

    ജോലി രാജി വെച്ച് ടൊവിനോയും എത്തി

    ജോലി രാജി വെച്ച് ടൊവിനോയും എത്തി

    കോയമ്പത്തൂരില്‍ നുന്നും ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ബിരുദം നേടിയതിന് ശേഷം ജോലി ചെയ്യവെയാണ് ടൊവിനോ തോമസ് സിനിമയാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞത്. ജോലി രാജി വെച്ച് സിനിമയിലേക്ക് ഇറങ്ങിയതിനെക്കുറിച്ചൊക്കെ താരം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

    ആടുജീവിതത്തില്‍ പൃഥ്വിക്കൊപ്പം നായികയായി അമല പോള്‍, സന്തോഷം പങ്കുവെച്ച് താരം, കാണൂ!ആടുജീവിതത്തില്‍ പൃഥ്വിക്കൊപ്പം നായികയായി അമല പോള്‍, സന്തോഷം പങ്കുവെച്ച് താരം, കാണൂ!

    പക്കി കൊച്ചുണ്ണിക്ക് പാരയാവുമോ? മോഹന്‍ലാല്‍ നിവിന്‍ പോളിയെ കടത്തിവെട്ടുമോ? പുതിയ ചിത്രം കാണൂ!പക്കി കൊച്ചുണ്ണിക്ക് പാരയാവുമോ? മോഹന്‍ലാല്‍ നിവിന്‍ പോളിയെ കടത്തിവെട്ടുമോ? പുതിയ ചിത്രം കാണൂ!

    ലാലേട്ടന് ഉമ്മ നല്‍കി മഞ്ജു വാര്യര്‍, പാട്ട് ഡെഡിക്കേറ്റ് ചെയ്ത് ഇന്ദ്രജിത്ത്, മോഹന്‍ലാല്‍ കണ്ടോ? ലാലേട്ടന് ഉമ്മ നല്‍കി മഞ്ജു വാര്യര്‍, പാട്ട് ഡെഡിക്കേറ്റ് ചെയ്ത് ഇന്ദ്രജിത്ത്, മോഹന്‍ലാല്‍ കണ്ടോ?

    English summary
    educational qualifications of youth actors
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X