»   » ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത അത്ഭുതം കാണുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചോളു..

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത അത്ഭുതം കാണുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചോളു..

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  തന്റെ സിനിമകളെ പരീക്ഷണത്തിലൂടെ മികച്ചതാക്കാന്‍ ശ്രമിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അത്തരത്തിലൊരുക്കിയ അങ്കമാലി ഡയറീസിന്റെ വിജയത്തിന് ശേഷം ലിജോ സംവിധാനം ചെയ്യുന്ന സിനിമയാണ് ഈ മ യൗ. ബിഗ് ബജറ്റ് ചിത്രങ്ങളെ പിന്നിലാക്കി ബജറ്റ് കുറച്ച് കുറഞ്ഞ ദിവസത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി തിയറ്ററുകളിലേക്ക് എത്തുകയാണ്.

  മമ്മൂട്ടിയുടെ ഭാര്യയാവാന്‍ പോവുന്ന സന്തോഷം പങ്കുവെച്ച് താരസുന്ദരി! ഇതിലും വലിയ ഭാഗ്യമെന്താണ്?

  സിനിമ കാണാന്‍ പോവുന്നതിന് മുമ്പ് സിനിമയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. ഈ മ യൗ എന്ന് സിനിമയ്ക്ക് പേരിട്ടതില്‍ തന്നെ വ്യത്യസ്ത കൊണ്ടു വരാന്‍ സംവിധായകന് കഴിഞ്ഞിരുന്നു. കടലോര ഗ്രാമത്തില്‍ ലാറ്റിന്‍ കുടുംബത്തില്‍ നടക്കുന്ന മരണമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ആഷേപ ഹാസ്യമായി നിര്‍മ്മിക്കുന്ന സിനിമയുടെ പ്രത്യേകതകള്‍ ഇതൊക്കെയാണ്.

  സിനിമയുടെ പേര്


  പല സിനിമകളും അതിന്റെ പേര് കൊണ്ട് തന്നെ വ്യത്യസ്തമാകാറുണ്ട്. അത് തന്നെയാണ് ഈ മ യൗ എന്ന സിനിമയും. ഈശോ മറിയം യൗസേഫ് എന്നതിന്റെ ചുരുക്കെഴുത്താണ് ഈ മ യൗ. മരണക്കുറിപ്പിന് മുകളില്‍ വെക്കുന്ന ഈ കുറിച്ചായിട്ടാണ് ഈ മ യൗ സിനിമയില്‍ കാണിച്ചിരിക്കുന്നത്.

  ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമ

  തന്റെ സിനിമകളെ പരീക്ഷണത്തിലൂടെ മികച്ചതാക്കാന്‍ ശ്രമിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. സിനിമ പ്രേമികളെ സ്വധീനിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ലിജോയുടെ സിനിമയില്‍ ഉണ്ടാവാറുണ്ട്. താന്‍ ചെയ്തിരിക്കുന്ന സിനിമകളില്‍ വ്യക്തിപരമായി അടുപ്പം തോന്നുന്ന സിനിമയാണ് ഈ മ യൗ എന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ നിന്നും സംവിധായകന്‍ തന്റെ കഴിവുകളെല്ലാം സിനിമയിലേക്കെത്തിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്.

  താരങ്ങള്‍


  അഭിനയത്തിനൊപ്പം സംവിധാനത്തിലും അത്ഭുതം സൃഷ്ടിക്കുന്ന ദിലീഷ് പോത്തന്‍, സംസ്ഥാന പുരസ്‌കാര ജേതാവ് വിനായകന്‍, ക്യാരക്ടര്‍ ആക്ടര്‍ കൂടിയായ ചെമ്പന്‍ വിനോദ് എന്നിങ്ങനെ ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്ന മൂന്ന് താരങ്ങളാണ് ഈ മ യൗ വില്‍ അഭിനയിച്ചിരിക്കുന്നത്.

  തിരക്കഥ

  മലയാള സിനിമയിലും ടെലിവിഷന്‍ പരിപാടികള്‍ക്കും തിരക്കഥയൊരുക്കുന്ന പി എഫ് മാത്യൂസാണ് ഈ മ യൗ വിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കുട്ടിസ്രാങ്ക് എന്ന സിനിമയ്ക്ക് ശേഷം പി എഫ് മാത്യൂസ് ഒരുക്കുന്ന കഥയാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മികച്ച തിരക്കഥയ്ക്ക് ദേശീയ പുരസ്‌കാരം നേടിയ വ്യക്തി കൂടിയാണ്് പി എഫ് മാത്യൂസ്.

  ടീസറുകളും ട്രെയിലറുകളും

  സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറുകളും ട്രെയിലറുകളും സൂപ്പര്‍ ഹിറ്റായിരുന്നു. റിലീസിന് വെറും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും ചിത്രത്തില്‍ നിന്നും പുതിയ ടീസര്‍ പുറത്ത് വന്നിരുന്നു. സിനിമ എങ്ങനെയായിരിക്കും എന്നത് വ്യക്തമാക്കാന്‍ ടീസറുകള്‍ക്ക് കഴിഞ്ഞിരിക്കുകയാണ്.

  English summary
  Mollywood's experimental director Lijo Jose Pellissery's next movie Ee. Ma. Yau is hitting the theaters on Friday and movie buffs are eagerly waiting for it. With an impressive line of teasers and interesting cast, the film has already grabbed their attention. As per Lijo, the film is a satire set in a fishing village like Chellanam, Kochi. Most of the cast would be those from the village.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more